ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

തേർക്കയം കടവിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു.

വലിയോറ:തേർക്കയം കടവിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. താഴെ കോഴിച്ചെന പിലാക്കോട്ട് ഇബ്രാഹിമിന്റെ മക്കളായ ശിഹാബ് (22), ഫാത്തിമ നസ്രി (14) എന്നിവരാണ് മരിച്ചത്. മാതാവും മൂന്നു മക്കളും അലക്കാൻ വന്നതായിരുന്നു. മാതാവിനെയും മറ്റൊരു മകളെയും നാട്ടുകാർ രക്ഷപ്പെടുത്തി.

പുത്തനങ്ങാടിയിൽ മലിനജലം റോഡിലേക്ക് നിറഞ്ഞൊഴുകുന്നു

വലിയോറ:പുത്തനങ്ങാടി അൽ ഫാറൂഖ് മസ്ജിദിലേക്കുള്ള പൊതുവഴിയോട് ചേർന്ന് പുത്തനങ്ങാടിയുടെ ഹൃദയ ഭാഗത്തുള്ള കെട്ടിടത്തിൽ നിന്ന് മലിനജലം റോഡിലേക്ക്  നിറഞ്ഞൊഴികുന്നതായി നാട്ടുകാരുടെയും സമീപത്തുള്ള കടക്കാരുടെയും  പരാതി . ഇത് വഴിയാണ് ദിനംപ്രതി നൂറുകണക്കിന് ആളുകൾ പള്ളിയിലേക്കും മദ്രസയിലേക്കും പോകുന്നത് . ഈ മലിനജലം ഡങ്കിപ്പനി പോലത്തെ പല രോഗങ്ങൾക്കും കാരണമാകും എന്ന് കണ്ടറിഞ്ഞ് ഇത് തടഞ്ഞ് നിർത്തുന്നതിനുള്ള നടപടികൾ കൈകൊള്ളാൻ ആരോഗ്യവകുപ്പും  വാർഡ് മെമ്പർ അടക്കമുള്ള ഭരണാധികാരികൾക്കും പരാതി കൊടുക്കാൻ ഒരുങ്ങുകയാണ്  സമീപത്തുള്ള കടക്കാർ

കുഞ്ഞാലിക്കുട്ടിയുടെ വിജയം, സഹായ വിതരണം നടത്തി.

വലിയോറ: പി കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിൽ സന്തോഷ പ്രകടിപ്പിച്ച് പാണ്ടികശാല മുസ്ലിം ലീഗ് കമ്മിറ്റി പാവപ്പെട്ട പതിനഞ്ചോളംരോഗികൾക്ക് ധനസഹായ oവിതരണം ചെയ്തു. യൂസുഫലി വലിയോറ, ടി അലവിക്കുട്ടി, പി.സമദ്, ടി. സമീറലി, ടി.ഹാരിസ്, പി.മജീദ്, ടി.ആസിഫ്, ടി.  പി.അഹമ്മദ് കോയ എന്നിവർ നേതൃത്വം നൽകി

വോട്ടർമാർക്ക് നന്ദി അർപ്പിക്കാൻ കുഞ്ഞാലികുട്ടി വലിയോറയിലെത്തി

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്നും വിജയിച്ച പി കെ കുഞ്ഞാലികുട്ടി വോട്ടർമാരെ നേരിൽ കണ്ട്‌ നന്ദി അർപ്പിക്കുന്നതിനു വേണ്ടി വലിയോറയിൽ  വന്നു . ഇന്ന് രാത്രി 7 മണിക്ക്  വേങ്ങര തറേട്ടാലിൽ നിന്നും തുടങ്ങിയ പര്യാടനം വലിയോറ മുഴുവനും സന്ദർശിച്ചു .

എ എം യൂ പി സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു

വലിയോറ ഈസ്റ്റ് എ എം യൂ പി സ്കൂളിൽ 1മുതൽ 7 വരെ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു  കൂടുതൽ വിവരങ്ങൾക്ക്  04942451743

SYS നവോത്ഥന പ്രഭാഷണം ഇ വരുന്ന 4/05/3017 വ്യഴാഴ്ച രാത്രി 7മണിക്ക് വലിയോറ പരപ്പിൽ പറയിൽ

SYS നവോത്ഥന പ്രഭാഷണം  ഇ വരുന്ന 4/05/3017 വ്യഴാഴ്ച രാത്രി 7മണിക്ക് വലിയോറ പരപ്പിൽ പറയിൽ

ദാറുൽ മആരിഫ് അറബിക് കോളേജിന്റെ 42ാം വാർഷികവും 31ാം സനദ് ദാന ജൽസയും ഈ വരുന്ന മെയ് 6 ശനിയയിച്ച

വലിയോറ ദാറുൽ മആരിഫ് അറബിക് കോളേജിന്റെ 42ാം വാർഷികവും  31ാം സനദ്  ദാന ജൽസയും  ഈ വരുന്ന മെയ് 6 ശനിയയിച്ച രാത്രി 7 മണിക്ക് അറബിക് കോളേജിൽ വെച്ച് നടക്കുന്നു പരിപാടിയിൽ റഈസുൽ ഉലമ ഇ .സുലൈമാൻ മുസ്‌ലിയാർ ,സയ്യിദ് പി എം എസ് തങ്ങൾ ബ്രാലം,സയ്യിദ് ഒ പി എം മുത്തുക്കോയ തങ്ങൾ ,ഒ കെ മുസാൻകുട്ടി മുസ്‌ലിയാർ,അബ്ദുൽ വാസിഹ് ബാഖവി കുറ്റിപ്പുറം ,ഇബ്രാഹീം സഖാഫി പുഴക്കട്ടിരിയും മറ്റു പ്രമുഖരും പങ്കെടുക്കും

മറുപടിയില്ലാത്ത 2 ഗോളുകൾക്ക് DISCO പൂകുളംബസാർ LEGENDZ അരീക്ക പള്ളിയളിയെ പരാജയപ്പെടുത്തി

വലിയോറ: പി വൈ എസ്  പരപ്പിൽ പാറയുടെ വലിയോറ പാടം മിനി സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന വലിയോറ ഫുട്ബോൾ ലീഗ്2017ലെ  ഇന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് DISCO പൂകുളംബസാർ  LEGENDZ അരീക്ക പള്ളിയളിയെ  പരാജയപ്പെടുത്തി ,പൂകുളം ബസാറിന്റെ ഫസ്റ്റ് കളിയിൽ സമനില ആയതിനാൽഇതോടെ ഡിസ്കോ പൂകുളം ബസാറിന് സെമിയിലേക്കുള്ള സത്യധ  വർത്തിച്ചു . അതെ സമയം  ഇനിയുള്ള മത്സരങ്ങൾ അരീക്കാപ്പള്ളിയാളിക്ക് നിർണ്ണായകമാണ്

മുതലമാട്‌ ഹിസ്‌ലാഹി കുടുംബ സംഗമം നടത്തി

 വലിയോറ - മുതലമാട് ഈദ് ഗാഹ് മൈതാനിയിൽ "അന്തവിശ്വാസങ്ങൾക്കെതിരെ  നവോത്ഥാന മുന്നേറ്റം" എന്ന  KNM സംസ്ഥാന കാംപെയ്ന്റെ ഭാഗമായി മെതുലാട് മഹല്ല് കമ്മറ്റി  സംഘടിപ്പിച്ച  ഹിസ്‌ലാഹി കുടുംബ സംഗമത്തിന്റെ വിവിധ ഫോട്ടോസ് ഇസ്ലാഹീ കുടുംബ സംഗമത്തിന്റെ  വിവിധ ഫോട്ടോസ്

ശ്രീമതി ടീച്ചർക്ക്, യാത്രയപ്പ് ഉജ്ജ്വലമായി

    വലിയോറ: സർവീസിൽ നിന്ന് വിരമിക്കുന്ന മുതലമാട് അങ്കൺവാ ടി യിലെ കെ.ശ്രീമതി ടീച്ചർക്ക് നാട്ടുകാരുടെ നേതൃത്വത്തിൽ ഉജ്ജ്വല യാത്രയപ്പ് നൽകി.ചടങ്ങ് വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ ചെള്ളി സൈറാ ബാനു ഉദ്ഘാടന oചെയ്തു.വി.കെ മൊയ്തീൻ കുട്ടി മാസ്റ്റർ അധ്യക്ഷത വഹിച്ചു. യു. ഹമീദലി മാസ്റ്റർ, യൂസു ഫലിവലിയോറ, അങ്കൺവാടി സൂപ്പർവൈസർ .കെ .സുമ, ചെള്ളി സജീർ ,ടി.പൂച്ചി, കെ.കുമാരൻ, പി.സമദ് എന്നിവർ സംസാരിച്ചു.ശ്രീമതി ടീച്ചർ നന്ദി പറഞ്ഞു. മുതലമാട് അങ്കൺവാടിയിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ടീച്ചർക്കുള്ള ഉപഹാര സമർപ്പണം വേങ്ങര ഗ്രാമപഞ്ചായത്ത് മെമ്പർ ചെള്ളി സൈറാ ബാനു നിർവഹിക്കന്നു

രിസാല 100% പൂർത്തീകരിച്ച പുത്തനങ്ങാടി യൂണിറ്റിനുള്ള അനുമോദനപത്രം നൽകി

രിസാല 100% പൂർത്തീകരിച്ച പുത്തനങ്ങാടി യൂണിറ്റിനുള്ള അനുമോദന പത്രം kc.മുഹിയദ്ധീൻ സഖാഫിയിൽ നിന്നും SSF.പുത്തനങ്ങാടി യൂണിറ്റ് വൈസ് പ്രസിഡന്റ് KK.സഫ്‌വാൻ മുസ്ലിയാർ സ്വീകരിക്കുന്നു

അടക്കപുര യൂവജന സംഘം (AYS) സെക്രട്ടറി ശാഫിക്ക് യാത്രയപ്പ് നൽകി

അടക്കപുര യൂവജന സംഘം (AYS) സെക്രട്ടറി  ശാഫിക്ക് യാത്രയപ്പ്  നൽകി ജോലി സംബദ്ധമായി ഗൾഫിൽ പോകുന്ന അടക്കപുര യൂവജന സംഘം (AYS) സെക്രട്ടറി  ഷാഫിക് AYS അംഗങ്ങൾ യാത്രയപ്പ് നൽകി .AYS ന്റെ ക്ലബ്ബിൽ ഇന്ന് രാത്രി 8:00മണിക്ക്  നടന്ന  യോഗത്തിൽ ബാസിത്ത് സ്വഗതവും  റിയാസ്‌ നന്ദിയും പറഞ്ഞു

വേങ്ങര പഞ്ചായത്ത് 16 വാർഡ് മുസ്ലിം ലീഗ് പ്രവർത്തക കൺവെൻഷൻ

വേങ്ങര പഞ്ചായത്ത് 16 വാർഡ് മുസ്ലിം ലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി, MSF, STU ഭാരവാഹികളുടെയും, പ്രവർത്തകരുടെയും വിപുലമായ കൺവെൻഷൻ Ol - O5-2017 (തിങ്കൾ) രാത്രി 8 മണിക്ക് പരപ്പിൽ പാറയിലെ ബാഫഖി തങ്ങൾ സ്മാരക സൗധത്തിൽ വെച്ച് ചേരുന്നതാണ്. താങ്കൾ സഹപ്രവർത്തകരോടൊപ്പം കൃത്യ സമയത്ത് എത്തിച്ചേരണമെന്ന് അറിയിക്കുന്നു.

വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ രണ്ടാം മത്സരം

വലിയോറ ഫുട്ബോൾ ലീഗിലെ ഇന്നലത്തെ കളിയിലെ ഫസ്റ്റ് ഗോൾ  അടിച്ച സഫവാൻ വി പി ക്ക്  കുട്ടൻ ട്രോഫി സമ്മാനിക്കുന്നു  രണ്ടാം മത്സരത്തിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്ത ഇഞ്ഞക്ക്  റിയാസ്‌ നടക്കൽ ട്രോഫി സമ്മാനിക്കുന്നു 

മുതലമാട് അങ്കൺവാടിയിൽ ടീച്ചറായി സേവനം ചെയ്ത് സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ടീച്ചർക്കുള്ള യാത്രയപ്പ് നാളെ

മുതലമാട് അങ്കൺവാടിയിൽ ടീച്ചറായി സേവനം ചെയ്ത് സർവീസിൽ നിന്ന് വിരമിക്കുന്ന ശ്രീമതി ടീച്ചർക്കുള്ള യാത്രയപ്പും അങ്കൺവാടി വെൽഫെയർ കമ്മറ്റി യോഗവും നാളെ 29/04/2017 രാവിലെ 10 മണിക്ക് മുതലമാട് അങ്കൺവാടിയിൽ വെച്ച് ചേരുന്നു.എല്ലാവരേയുo ക്ഷണിക്കുന്നു ,                             എന്ന്                                           വാർഡ് മെമ്പർ

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...