വലിയോറ:വലിയോറപ്പാടത്ത് 100%ജൈവ രീതിയിൽ തണ്ണിമത്തൻ കൃഷിചെയ്ത് വിളവെടുപ്പ് നടത്തി വലി യോറപ്പാടത്തെ ഏറ്റവും വലിയകർഷകനായി അറിയപ്പെടുന്ന വലിയോറ പാലച്ചിറമാട് സ്വദേശി പള്ളിയാളി ഹംസയാണ് കൃഷി ചെയ്തത് . ഇതുകൂടാതെ തണ്ണി മത്തൻ, നേന്ത്ര വാഴ , കപ്പ മുതലായ വിവിധ കൃഷികൾ 20.ഏക്രയിലധികം സ്ഥലത്ത് അദ്ദേ ഹംകൃഷി ചെയ്യുന്നുണ്ട്.വേങ്ങര കൃഷിഭവൻ ഓഫീസർ മുഹമ്മദ് നജീബ് സാറിൻറെയും , കൃഷി അസിസ്റ്റന്റ് ബിജോയ് മുതലായവരു ടെയും പ്രോത്സാഹനവും , നിസ്സീമമായ സഹകരണവും , സഹായവു മാണ് അദ്ദേഹത്തിൻറെ പ്രയത്നത്തിന് പ്രചോദനമായത്. വിളയിറ ക്കിയത് മുതൽ വിളവെടുപ്പ് നടത്തുന്നത് വരെ കൃഷി ഓഫീസർ മുഹ മ്മദ് നജീബ് സാറിൻറെയും ,മറ്റും നിരീക്ഷ ണവും ,സംരക്ഷണവും അദ്ദേഹത്തിൻറെ കൃഷിക്ക് ലഭിച്ചിട്ടുണ്ടായിരുന്നു . അതുകൊണ്ട് ത ന്നെയാണ് വിളവെ ടുപ്പിന് കൃഷി ഓഫീസർ മുഹ മ്മദ് നജീബ് സാറിനെ യും , കൃഷി അസിസ്റ്റന്റ് ബിജോയിയും,അഞ്ചുകണ്ടൻ അബുഹാജിയും ത്യേക ക്ഷ ണിതാക്കളായി വലിയോറ പടത്തെ ജലസേചനത്തിൻറെ അപര്യാപ്തത കൃഷിക്ക് നേ രിട്ടിട്ടുണ്ടെന്ന് കൃഷി ഓഫീസറോട് ഹം സ പ രാതിപ്പെടുകയുണ്ടായി . ജല സേചന സൗകര്യം വലി യോറ പ്പ...
ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish
ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട് ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട് നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!" ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്. വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്. എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.