വലിയോറ : താങ്ങാവുന്നതല്ല ഈ വെയിൽ .,, വരണ്ട ഭൂമിയിൽ സ്വന്തം സങ്കേതത്തിനരികിൽ ദാഹജലമില്ലാതെ ,, പറവകൾ അവശരാവുമ്പോൾ കണ്ടു നിൽക്കുന്നതെങ്ങിനെ ,, പറവകൾക്കൊരു തണ്ണീർകുടം പദ്ധതിയുടെ ഭാഗമായി അടക്കപുര എ എം യൂ പി സ്കൂളിൽ തണ്ണീർകുടങ്ങൾ സ്ഥാപിച്ചു ഇതിന്റെ ഉൽഘടനം ഹെഡ്മാസ്റ്റർ തങ്ങൾ മാഷ് കുടത്തിൽ വെള്ളം നിറച്ചു നിർവഹിച്ചു . സുബൈർ മാഷ് ,അൻസബ് ഹസൻ ,ഉനൈസ് വലിയോറ,നെസീൽ,സ്കൂളിലെ വിദ്ധാർത്ഥികൾ മുതലായവർ പങ്കെടുത്തു ഒരു മൺപാത്രത്തിൽ ഒരൽപ്പം ജലം പക്ഷികൾക്കായി നിങ്ങളുടെ വീട്ടു പരിസരത്തോ മറ്റോ തൂക്കിയിടു ator" style="clear: both; text-align: center;">
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.