ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കനാൽപ്പടി -വലിയോറ പ്പാടം റോഡിന്റെ ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു

വലിയോറപ്പാടത്തെ കർഷകരുടെ യും പ്രേ ദേശ വാസികളുടെയും ചില കാല സ്വപ്നമായിരുന്ന വലിയോറപ്പാടത്തേക്കുള്ള റോഡ് ഗതാഗതത്തിനായി കോൺക്രീറ്റ് ചെയ്ത് സുസജ്ജമാക്കിയതിന്റെ ഔപചാരികമായ ഉദ്ഘാടനം ഇന്ന് ഞായർ രാവിലെ 9.30ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിച്ചു .ചടങ്ങിൽ ജനപ്രതിനിധികളും കർഷകരും പൗരപ്രമുഖരും നാട്ടുകാരും സംബന്ധിച്ചു  17)0 വാർഡിൽ വേങ്ങര ഗ്രാമപഞ്ചായത്ത് 2016-17 പദ്ധതിയിൽ ഉൾപ്പെടുത്തി കോൺഗ്രീറ് ചെയ്തതാണ്

റോഡ്‌ ഉൽഘടനം നാളെ

വലിയോറപ്പാടത്തെ കർഷകരുടെ യും പ്രേ ദേശ വാസികളുടെയും ചില കാല സ്വപ്നമായിരുന്ന വലിയോറപ്പാടത്തേക്കുള്ള റോഡ് ഗതാഗതത്തിനായി കോൺക്രീറ്റ് ചെയ്ത് സുസജ്ജമാക്കിയതിന്റെ ഔപചാരികമായ ഉദ്ഘാടനം നാളെ ഞായർ രാവിലെ 9 ന് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വഹിക്കും.ചടങ്ങിൽ ജനപ്രതിനിധികളും കർഷകരും പൗരപ്രമുഖരും സംബന്ധിക്കും.

മതസൗഹാർദം നിലനിൽകട്ടെ !!!!!"""

മതസൗഹാർദം നിലനിൽകട്ടെ  !!!!!""" അമ്മഞ്ചേരിക്കാവ് ഉത്സവത്തിന്ന് പാണ്ടികശാലയിൽനിന്നുള്ള  കാളവരവിന്ന്‌  സോഷ്യൽ അസിസകന്റെ  വിട്ടിൽ വച്ചു  എല്ലാ വർഷത്തെ പോലെ ഇപ്രാവശ്യവും  ദാഹജലം വിതരണം ചെയ്തു വീഡിയോ കാണുവാൻ https://youtu.be/DPzr3mG98Kg ദാഹജല വിതരണത്തിന്  എം എ അസീസ് , എം കുഞ്ഞിപ്പ  എന്നിവർ നേത്ര്ത്വം നൽകി

അടക്കാപുര ഫുട്ബോൾ ലീഗ് ഇന്നത്തെ മത്സരത്തിൽ വല കിലുങ്ങി

അടക്കാപുര ഫുട്ബോൾ ലീഗ് :          നാലമത്തെ മാച്ചിൽ ഇന്ന് തീപ്പൊരി ബോയ്സ് x തട്ടികൂട്ടൽ ബോയ്സും .കളിയുടെ ഉടനീളം കാണികളെ മുഴുവനും  മുൾമുനയിൽ നിർത്തി തീപ്പൊരി ബോയ്സിന്റെ  ആശീഖും (ഈഞ്ഞ) ഫാസിലും (മോനി) നടത്തിയ മുന്നേറ്റങ്ങൾ കാണികളുടെ ഹൃതയത്തിൽ ഇടം പിടിച്ചു... കളിയുടെ 10ാം മിനുട്ടിൽ തീപ്പൊരി ബോയ്സിന്റെ center forward ആശീഖ്(ഇഞ്ഞാ)  നൽകിയ പാസ് ക്ലിയർ ചെയ്ത് Left forward fasil (മോനി) ബൈസിക്കിൾ കിക്കു ലൂടെ ലക്ഷ്യത്തിലേക്ക്  എത്തിക്കാൻ ശ്രമിച്ചെങ്കിലും ഗോൾ പോസ്റ്റ്  തടസ്സമായി ,പോസ്റ്റിൽ തട്ടി തെറിച്ച് വന്ന പന്ത് ആശിഖ് (ഈഞ്ഞ) സിസർ കട്ടിലൂടെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പന്ത് ഗോൾ പോസ്റ്റിൻ മുകളിലൂടെ പുറത്ത് പോയി. കളിയുടെ 12ാം മിനുട്ടിൽ കിട്ടിയ FriKick ആശിഖ് നല്ല രു കിക്കിലൂടെ ലക്ഷ്യത്തിലേക്ക് എത്തിക്കാൻ ശ്രമിച്ചെങ്കിലും പോസ്റ്റിനോട് ചാരി കൊണ്ട് ബോൾ പുറത്ത് പോയി'കളി തുടങ്ങി 15 മിനുട്ട് വരെ തട്ടിക്കൂട്ടൽ ബോയ്സിൻ ഗ്രൗണ്ടിൽ പറയത്തക്ക രീതിയിൽ ഗ്രിപ്പൊന്നും കിട്ടിയില്ല 16-ാം മിനുട്ടിൽ തട്ടിക്കൂട്ടൽ ബോയ്സിൻ കിട്ടിയ corner Kick റിയാ...

അടക്കാപുര ഫുട്ബോൾ ലീഗ്: സമനിലയിൽ അവസാനിച്ചു afl

     ഒരു ഗോൾ പിറന്നങ്കിൽ എന്ന് കാണികളൊന്നടങ്കം ആഗ്രഹിച്ച കളി. അടക്കപുര ഫുട്ബോൾ ലീഗിൽ തീപ്പന്തം അടക്കാ പുരയും MSV മണപ്പുറവും തമ്മിലുള്ള തുല്യശക്തികളുടെ ഏറ്റുമുട്ടൽ കാണികൾക്ക് നല്ലരു ഫുട്ബോൾ മാമങ്കമായി .കളിയുടെ രണ്ടാം മിനുട്ടിൽ MSV മണപ്പുറത്തിനെ വിറപ്പിച്ച് കൊണ്ട് ഗോളി മാത്രം മുന്നിൽ നിൽക്കെ മുബശ്ശീർഅവസരം പാഴാക്കി. നിരന്തരം രണ്ട് ബോക്സിലേക്കും പന്ത് കയറിയങ്കിലും വല ചലിപ്പിക്കാൻ കഴിഞ്ഞില്ല .8ാം മിനുട്ടിൽ  Mടvയുടെ center back നസീർ പോസ്റ്റിന്റെ ഇടത് ഭാഗത്തേക്ക് തൊടുത്ത ഒരു bullet Shoot ഗോളി ജാഫർ നല്ലരു Save ലുടെ തട്ടിമാറ്റി .. 10ാം മിനുട്ടിൽ  തീപ്പന്തം അക്കാപുരക്ക് കിട്ടിയ ഗോളന്നുറച്ച Fri kick ബാസിത്ത് തൊടുത്തങ്കിലും Mടvയുടെ കീപ്പർ ഫാരിസ് കൈയ്യ്പിടിയിലതുക്കി. ഇരു ടീമുകളും ഗോളിനായി കിണഞ്ഞ് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടത്താനയില്ല  . Mടv യുടെ forward ന്റെ ബലഹിനത മത്സരത്തിൽ ഉടനീളം  കാണമായിരുന്നു .കളിയുടെ 26 ാം മിനുട്ടിൽ MSV ആരാധകരെ ന്തെട്ടിച്ച് ബാസിത്ത് നടത്തിയ അതിഗ്രൻ മുന്നേറ്റം Left wing ഫാറൂഖ് ജെയ്സി പിടിച്ച് വിഫലമാക്കുകയും ചെയ്തു.36 ാം മിനുട്ടിൽ ഫസൽ...

അക്കാപുര ഫുട്ബോൾ ലീഗിൻ ആവേശകരമായ തുടക്കം AFL

അക്കാപുര ഫുട്ബോൾ ലീഗിൻ ആവേശകരമായ തുടക്കം ഉദ്ഘാടന മത്സരത്തിൽ MSV മണപ്പുറം ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ശക്തരായ തീപ്പൊരി ബോയ്സ് അടക്കാ പുരയെ പരാജയപ്പെടുത്തി. ഉത്ഘാടന ചടങ്ങിൽ social Tours& Travels managing Director  അസീസ് M, ഗ്രീൻ വോയ്സ് ചെയർമാൻ അലവി Ak ,അജ്മൽ വലിയോറ എന്നിവർ  കളിക്കാരുമായി പരിജയപ്പെട്ടു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായി പ്രൊഫ.ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെയും തെരഞ്ഞെടുത്തു പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഇടി മുഹമ്മദ് ബഷീർ  ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും. പി.വി അബ്ദുല്‍ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു രാത്രി വൈകി കടയും അടച്ചു വരുമ്പോളൊക്കെ കൊടപ്പനക്കൽ തറവാട്ടിലൊന്ന് കയറാതെ വീട്ടിലേക്ക് മടങ്ങാറില്ല പി കെ കുഞ്ഞാലികുട്ടി .ഒരിക്കൽ തങ്ങൾ പറഞ്ഞത്രെ "കച്ചോടൊക്കെ മതിയാക്കി കുഞ്ഞാപ്പ രാഷ്ട്രീയത്തിൽ ഇറങ്ങണം" ഒരു ഇടിത്തീ പോലെയായിരുന്നു ആവാക്ക്.'ഞാനിപ്പോളും രാഷ്ട്രീയയത്തിൽ ഇല്ല തങ്ങളെ, ഇങ്ങനെയൊക്കെ പോരെ' അനുസരണയുള്ള അനുയായി ഭവ്യതയോടെ ചോദിച്ചു.'പാണക്കാട് വാർഡിൽ നിന്നും നിങ്ങൾ കൗൺസിലറായി മത്സരിക്കണം' രാഷ്ട്രീയ ബാലപാഠം അറിയുന്നതിന് മുന്നേ ആചെറുപ്പക്കാരൻ  തെരഞ്ഞെടുപ്പിൽ മത്സരിച്ചു ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി ജയിച്ചു കയറി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആനേതാവിന്. കേരളാ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായി മുസ്ലിം സമൂഹത്തിലെ കിരീടം ...

അടക്കാപുര ഫുട്ബാൾ ലീഗിന് തുടക്കം കുറിച്ചു AFL

അടക്കാപുര ഫുട്ബാൾ ലീഗിന് തുടക്കം കുറിച്ചു . വലിയോറ പാടം മിനി സ്റ്റേഡിയത്തിൽ  പത്തുദിവസങ്ങളിലായി  നടക്കുന്ന  ഫുട്ബോൾ മാമാങ്കത്തിന്  അടക്കാപുര ഏരിയയിലെ കളിക്കാരെ ഉൾപ്പെടുത്തി കുഞ്ഞിപ്പ,ലാലു ,ശശി ,വിഷ്ണു (കണ്ണൻ ),മാലൂഫ്  എന്നിവർ സ്പോൺസർ ചെയുന്ന  അഞ്ചു ടീമുകൾ കളത്തിലിറങ്ങും. മത്സരങ്ങൾ എല്ലാദിവസവും വൈകുംനേരം 4 മണിക്ക് തുടങ്ങുന്നതാണ് അടക്കാപുര ഫുട്ബാൾ ലീഗിന് ഗ്രീൻവോയിസ്‌  അടക്കാപുര സ്പോൺസർ   ചെയ്ത ട്രോഫികൾ  ഗ്രീൻ വോയിസ്‌  ചെയർമാൻ  എ കെ അലവി  സംഘടകർക്  കൈമാറുന്നു

വാട്സപ്പ് പുതിയ ഓപ്‌ഷൻ അവതരിപിച്ചു

ഇപ്പോള്‍ വാട്സപ്പില്‍ പുതിയൊരു ഓപ്ഷന്‍ വന്നു  Status, നിങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ റെക്കോര്‍ഡ് ചെയുക എനിട്ട് നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്ത എല്ലാ നമ്പറുകളുടെ ആളുകൾക്  24 മണിക്കൂര്‍ സമയത്തേക്ക് വീക്ഷിക്കാവുന്ന രൂപത്തില്‍ അത് അയക്കപ്പെടുകയും ചെയ്യുന്നതാണ് പുതിയ ഓപ്‌ഷൻ ഇ ഓപ്‌ഷൻ ലഭിക്കാത്തവർ  വാട്സാപ്പിന്റെ  ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയുക മുകളിലുള്ള ഫോട്ടോയിൽ കാണുന്നത് പോലെ ചെയ്താൽ  സെലക്ട്‌  ചെയുന്ന  വ്യക്തികൾക്കു മാത്രമേ കാണുവാൻ സാധിക്കു 

മഞ്ഞക്കൂരി Asian sun catfish ശാസ്ത്രീയനാമം:Horabagrus brachysoma

മഞ്ഞക്കൂരി         Asian sun catfish  ശാസ്ത്രീയനാമം:  Horabagrus brachysoma)  മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്ന കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്.. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂ...

തെർക്കയം പാലം അപകടാവസ്ഥ നേരിൽ കാണാൻ PWD ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ സ്ഥലം സന്ദർശിച്ചു

വലിയോറ: തെർക്കയം പാലം അപകടാവസ്ഥ നേരിൽ കാണാൻ PWD ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ അടക്കം ഉന്നത ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചു. പാലം വീതി കൂട്ടിപുതുക്കിപ്പണിയാൻ റിപ്പോർട്ട് ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 17-ാംവാർഡ് വികസന സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും സ്ഥലം MLA  പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിനും ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു

മനാട്ടിപ്പറമ്പ് ബാസ്‌ക് ഫുട്ബാൾ ട്യുർലമെന്റിൽ പതിനാറുങ്ങൽ ടീം വിജയികളായി f

വലിയോറ: മനാട്ടിപ്പറമ്പ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ 10 ദിവസങ്ങളിലായി 16ടീമുകൾ പങ്കെടുത്ത മനാട്ടിപ്പറമ്പ് ബാസ്ക്ക് ഫെഡ്‌ലൈറ്  ഫുട്ബോൾ ട്യുർലമെൻറ്  ഫൈനലിൽ   പതിനാറുങ്ങൽ ടീം വിജയികളായി വിജയികൾക്ക്  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി. കെ.കുഞ്ഞാലൻകുട്ടി സാഹിബ് ട്രോഫി സമ്മാനിച്ചു .സിനിമ നടൻ മാമുക്കോയ  മുഖ്യഅതിഥിയായിരുന്നു

കുഞ്ഞാലികുട്ടി സാഹിബ്‌ ബാക്കികായം സന്ദർശിച്ചു

വലിയോറ : വേങ്ങര മണ്ഡലം M L A യും  പ്രതിപക്ഷ ഉപനേതാവുമായ  പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ബാക്കികായം റെഗുലേറ്ററിന്റെ പ്രവൃത്തി നേരിൽകണ്ട് വിലയിരുത്തുന്നതിന് വേണ്ടി ഇന്നു രാവിലെ 10 മണിക്ക് ബാക്കിക്കയം റഗുലേറ്റർ പദ്ധതി പ്രദേശം   സന്ദർശിച്ചു.വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌  വി .കെ കുഞ്ഞാലൻ കുട്ടി , വേങ്ങര ബ്ലോക്ക്‌ പഞ്ചായത് മെമ്പർ എ  കെ മുഹമ്മദലി ,യൂസുഫലി വലിയോറ ,മറ്റു രാഷ്ട്രീയ - സാമുഹിക പ്രവർത്തകർ അനുഗമിച്ചു

തേർക്കയം പാലത്തിന്റെ അപകടാവസ്ഥ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

  വലിയോറ: വലിയോറ തേർക്കയം പാലത്തിന്റെ ശോചനീയ സ്ഥയെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയ റോട് (മഞ്ചേരി) വകപ്പ്മന്ത്രി ജി.സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.പാലത്തിന്റെ അവസ്ഥയെ കുറിച്ച് യൂസുഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്നാണിത്

14-ാം വാർഡ് മുസ്ലിം ലീഗ്🇵🇰  കമ്മിറ്റി പൂകുളം ബസാറിലെ ഡിസ്കോ ക്ലബ്ബിന് LCD Tv നൽകി

14-ാം വാർഡ് മുസ്ലിം ലീഗ്🇵🇰  കമ്മിറ്റി പൂകുളം ബസാറിലെ  ഡിസ്കോ  ക്ലബ്ബിന്   LCD Tv സമ്മാനികുന്നു

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു.

അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു...  *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.*  *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

മലപ്പുറം ജില്ലയിൽ MVD യുടെ AI ക്യാമറ സ്ഥാപിച്ച സ്ഥലങ്ങൾ mvd ai cameras in malappuram

 മലപ്പുറം കൂട്ടുമൂച്ചി  മലപ്പുറം നടുവട്ടം  മലപ്പുറം കരിപ്പറമ്പ്  മലപ്പുറം കാവിൽ പടി, എടപ്പാൾ  മലപ്പുറം പറമ്പിലങ്ങാടി  മലപ്പുറം പെരുന്തള്ളൂർ   കടുങ്ങാത്തുകുണ്ട്  മലപ്പുറം കുറ്റിക്കലത്താണി  മലപ്പുറം കോട്ടപ്പുറം  മലപ്പുറം പുലാമന്തോൾ  മലപ്പുറം താഴെ പാലം, തിരൂർ  മലപ്പുറം ഓണപ്പുട, കുളത്തൂർ  മലപ്പുറം മൂന്നാക്കൽ  മലപ്പുറം അമ്മിണിക്കാട്, സ്കൂൾ പടി  മലപ്പുറം മാനത്തുമംഗലം  മലപ്പുറം നടക്കാവ്, താനൂർ  മലപ്പുറം പെരിന്തൽമണ്ണ  മലപ്പുറം ജൂബിലി ജന., അങ്ങാടിപ്പുറം  മലപ്പുറം പടപ്പറമ്പ്  മലപ്പുറം തടത്തിൽ വളവ്  മലപ്പുറം എടരിക്കോട്  മലപ്പുറം കൊടക്കൽ  മലപ്പുറം ചട്ടിപ്പറമ്പ്  മലപ്പുറം പുത്തൂർ പാലം  മലപ്പുറം പെരുന്തള്ളൂർ-2  മലപ്പുറം മങ്കട, വെരുമ്പുലാക്കൽ  മലപ്പുറം കൂട്ടിലങ്ങാടി  മലപ്പുറം നൂറടി പാലം  മലപ്പുറം പരപ്പനങ്ങാടി  മലപ്പുറം വേങ്ങര കുറ്റാളൂർ  മലപ്പുറം KK Jn, ബിയ്യം  മലപ്പുറം കോണോമ്പാറ, മേൽമുറി  മലപ്പുറം മാറഞ്ച...

VVC VALIYORA

കൊട്ടി മീൻ kotti

അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fish ഞെണൻ FISH കൈപ്പ പരൽ പള്ളത്തി, പൂട്ട fish കോലി, കോലാൻ fish കരിംമ്പുഴെന് fish കൊട്ടി, ചില്ലൻ കൂരി fish തൊണ്ണിവാള, താപ്ല fish ഒറ്റചുണ്ടൻ കോലാൻ, മോരശ് fish കുറുവ പരൽ പൂവാലി പരൽ ചോട്ട വാള

നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന സ്‌നേക് ഹെഡ് മത്സ്യങ്ങളെ പരിചയപ്പെടാം.

സാധാരണയായി സ്നേക്ക്ഹെഡ് മത്സ്യങ്ങൾ  എന്നറിയപ്പെടുന്ന ഏഷ്യൻ തദ്ദേശവാസിയായ ചന്നിഡി കുടുംബത്തിലെ മത്സ്യങ്ങളുടെ ഒരു ജനുസ്സാണ് ചന്ന. ഈ ജനുസ്സിൽ 35-ൽ കൂടുതൽ സ്പീഷീസുകൾ ശാസ്ത്രീയമായി തിരിച്ചറിഞ്ഞിടുണ്ട്   അതിൽ നമ്മുടെ കേരളത്തിൽ കാണപ്പെടുന്ന മത്സ്യങ്ങളെ പരിചയപ്പെടാം വരാൽ ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാണ് വരാൽ. ശാസ്ത്രനാമം :Channa striata. ബ്രാൽ, വ്രാൽ, കണ്ണൻ, കൈച്ചിൽ എന്നിങ്ങനെ പ്രാദേശികമായി അറിയപ്പെടുന്നു. ഇംഗ്ലീഷിൽ -chevron snakehead, striped murrel എന്നീ പേരുകളുണ്ട്. മൂന്ന് കിലോയോളം വലുതാകുന്നതാണ് ഈ മത്സ്യം. സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത് പുള്ളി വരാൻ ദക്ഷിണേന്ത്യയിലെ ജലസംഭരണികളിൽ സാധാരണയായി കണ്ടുവരുന്ന ഒരിനം ശുദ്ധജല മത്സ്യമാണ് പുള്ളിവരാൽ(Bullseye snakehead).(ശാസ്ത്രീയനാമം: Channa marulius).സാധാരണ കൃഷിക്കായി വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഇവയ്ക്കു് സാധിക്കും. മറ്...

മഞ്ഞകൂരി മീൻ manja koori

മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്. മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്നു. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂടിയ്ക്കു പിന്നില് നിന്ന് വാൽ ചിറകുവരെയുള്ള പാർശ്വരേഖ അരഞ്ഞീൽ FISH ചെമ...

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

    

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് അടുത്ത 5 ദിവസവും ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നു. ഇതുപ്രകാരം ഇന്ന് ഇടുക്കി, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലെർട്ടാണുള്ളത്. മലയോരമേഖലകളിലും കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിലും കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.  കേരള തീരത്ത് ശക്തമായ കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ അടുത്ത രണ്ടു ദിവസത്തേക്ക് മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.  മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരണം.  കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.    മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയ...

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? aranjeelfish

ശരീരത്തിലെ നട്ടെല്ലും മുള്ളുകളും വരെ പുറത്തുനിന്ന് തെളിഞ്ഞു കാണുന്ന ഒരു മീനിനെ കണ്ടിട്ടുണ്ടോ? അങ്ങനെ ഒരു മീൻ നമ്മുടെ പുഴകളിൽ ഉണ്ട്  ഇതാണ് നമ്മമുടെ അറിഞ്ഞീൽ എന്ന് വിളിക്കുന്ന മീൻ  ഇതിനെ ചിലയിടങ്ങളിൽ മുള്ളാം പറച്ചി എന്നും വിളിക്കാറുണ്ട്    നിങ്ങളുടെ നാട്ടിൽ ഈ മീനിനെ കണ്ടിട്ടുണ്ടോ? എന്താണ് നിങ്ങളുടെ നാട്ടിൽ ഇതിന്റെ പേര്? താഴെ കമന്റിൽ പറയണേ!"  ഇവയുടെ ശരീരത്തിൽ നിറങ്ങൾ നൽകുന്ന കോശങ്ങൾ വളരെ കുറവാണ്. അതുകൊണ്ടാണ് ലൈറ്റ് അടിക്കുമ്പോൾ ഒരു ഗ്ലാസ് കഷ്ണം പോലെ ഇവയുടെ ശരീരം സുതാര്യമായി കാണുന്നത് നമ്മുടെ പുഴകളിലെയും തോടുകളിലെയും പാറക്കൂട്ടങ്ങൾക്കിടയിലാണ് ഇവ കൂട്ടത്തോടെ ജീവിക്കുന്നത്.  വെള്ളത്തിലെ കൊതുകു ലാർവകളെ തിന്നു നശിപ്പിക്കുന്നതുകൊണ്ട് തന്നെ നമ്മുടെ പ്രകൃതിയിലെ ഒരു മികച്ച കൊതുക് നിർമാർജനി കൂടിയാണ് ഈ മീനുകൾ  പുറത്തെ മൂർച്ചയുള്ള മുള്ളുകളാണ് വലിയ മീനുകളുടെ ആക്രമണത്തിൽ നിന്ന് ഇവയെ രക്ഷിക്കുന്നത്.  എന്നാൽ ഇന്ന് പുഴകൾ മലിനമാകുന്നതുകൊണ്ട് നമ്മുടെ നാട്ടിൽ ഇവരൊക്കെ കുറഞ്ഞു ക്കൊണ്ടിരിക്കുകയാണ്.

ശുദ്ധജല കൊഞ്ചുകൾ

കേരളത്തിലെ പുഴകളിലും   തോടുകളിലും, കണ്ടുവരുന്ന ശുദ്ധജല കൊഞ്ചുകൾ  ജൈവവൈവിധ്യത്തിലും നാടൻ ഭക്ഷണസംസ്കാരത്തിലും ഏറെ പ്രാധാന്യമുള്ളവയാണ്.     ശുദ്ധജലത്തിൽ വളരുന്നതിൽ ഏറ്റവും വലുപ്പമുള്ള കൊഞ്ചാണ്  ആറ്റു കൊഞ്ച് ഇവക്ക് നീളമുള്ള നീലനിറത്തിലുള്ള കൈകളും വലിപ്പമേറിയ ശരീരവുമാണ് ഇവകുള്ളത്    ആറ്റുകൊഞ്ചിനേക്കാൾ വലിപ്പം കുറഞ്ഞ പലതരം നാടൻ കൊഞ്ചുകളും പുഴയോരങ്ങളിലും പാറയിടുക്കുകളിലും കണ്ടുവരുന്നു.ഒഴുകുന്ന തെളിഞ്ഞ വെള്ളമുള്ള പുഴകൾ, പാറയിടുക്കുകൾ,വെള്ളത്തിന്റെ അടിയിലെ മരത്തടികൾക്കിടയിലും ചപ്പ് ചവറുകൾക്ക് ഇടയിലുമാണ്  ഇവ പ്രധാനമായും ജീവിക്കുന്നത്.  പുഴയിലെ ചെറുജീവികൾ, ചത്ത മീനുകൾ, പായൽ, ജൈവാവശിഷ്ടങ്ങൾ എന്നിവയാണ് ഇവയുടെ ഭക്ഷണം. പുഴ ശുചീകരണത്തിൽ ഇവ പ്രകൃതിദത്തമായ പങ്കുവഹിക്കുന്നു.   കൈകൊണ്ട് രാത്രികാലങ്ങളിൽ ലൈറ്റ് വെളിച്ചത്തിൽ ചപ്പ് ചവറുകൾക്ക് അടിയിലും, കല്ലുകൾക്ക് അടിയിലും ഇരിക്കുന്ന കൊഞ്ചുകളെ പരിചയസമ്പന്നരായ ആളുകൾ കൈകൊണ്ടോ ചെറിയ വല ഉപയോഗിച്ചോ പിടിക്കാറുണ്ട്. രുചിയിലും പോഷകഗുണത്തിലും ഏറെ മുന്നിലുള്ള പുഴക്കൊഞ്ചുകൾക്ക് വിപണിയിൽ നല്ല വിലയും ആവശ്യക...