ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ തിരഞ്ഞെടുത്തു

ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ദേശീയ പ്രസിഡന്റായി പ്രൊഫ.ഖാദര്‍ മൊയ്തീനെയും ജനറല്‍ സെക്രട്ടറിയായി പി.കെ കുഞ്ഞാലിക്കുട്ടിയെയും തെരഞ്ഞെടുത്തു പൊളിറ്റിക്കല്‍ അഡൈ്വസറി കമ്മിറ്റി ചെയര്‍മാനായി പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും ഇടി മുഹമ്മദ് ബഷീർ  ഓര്‍ഗനൈസിംഗ് സെക്രട്ടറിയായും. പി.വി അബ്ദുല്‍ വഹാബിനെ ട്രഷററായും തെരഞ്ഞെടുത്തു രാത്രി വൈകി കടയും അടച്ചു വരുമ്പോളൊക്കെ കൊടപ്പനക്കൽ തറവാട്ടിലൊന്ന് കയറാതെ വീട്ടിലേക്ക് മടങ്ങാറില്ല പി കെ കുഞ്ഞാലികുട്ടി .ഒരിക്കൽ തങ്ങൾ പറഞ്ഞത്രെ "കച്ചോടൊക്കെ മതിയാക്കി കുഞ്ഞാപ്പ രാഷ്ട്രീയത്തിൽ ഇറങ്ങണം" ഒരു ഇടിത്തീ പോലെയായിരുന്നു ആവാക്ക്.'ഞാനിപ്പോളും രാഷ്ട്രീയയത്തിൽ ഇല്ല തങ്ങളെ, ഇങ്ങനെയൊക്കെ പോരെ' അനുസരണയുള്ള അനുയായി ഭവ്യതയോടെ ചോദിച്ചു.'പാണക്കാട് വാർഡിൽ നിന്നും നിങ്ങൾ കൗൺസിലറായി മത്സരിക്കണം' രാഷ്ട്രീയ ബാലപാഠം അറിയുന്നതിന് മുന്നേ ആചെറുപ്പക്കാരൻ  തെരഞ്ഞെടുപ്പിൽ മത്സരിച്ചു ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറായി ജയിച്ചു കയറി.പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല ആനേതാവിന്. കേരളാ രാഷ്ട്രീയത്തിലെ മുടിചൂടാ മന്നനായി മുസ്ലിം സമൂഹത്തിലെ കിരീടം ...

അടക്കാപുര ഫുട്ബാൾ ലീഗിന് തുടക്കം കുറിച്ചു AFL

അടക്കാപുര ഫുട്ബാൾ ലീഗിന് തുടക്കം കുറിച്ചു . വലിയോറ പാടം മിനി സ്റ്റേഡിയത്തിൽ  പത്തുദിവസങ്ങളിലായി  നടക്കുന്ന  ഫുട്ബോൾ മാമാങ്കത്തിന്  അടക്കാപുര ഏരിയയിലെ കളിക്കാരെ ഉൾപ്പെടുത്തി കുഞ്ഞിപ്പ,ലാലു ,ശശി ,വിഷ്ണു (കണ്ണൻ ),മാലൂഫ്  എന്നിവർ സ്പോൺസർ ചെയുന്ന  അഞ്ചു ടീമുകൾ കളത്തിലിറങ്ങും. മത്സരങ്ങൾ എല്ലാദിവസവും വൈകുംനേരം 4 മണിക്ക് തുടങ്ങുന്നതാണ് അടക്കാപുര ഫുട്ബാൾ ലീഗിന് ഗ്രീൻവോയിസ്‌  അടക്കാപുര സ്പോൺസർ   ചെയ്ത ട്രോഫികൾ  ഗ്രീൻ വോയിസ്‌  ചെയർമാൻ  എ കെ അലവി  സംഘടകർക്  കൈമാറുന്നു

വാട്സപ്പ് പുതിയ ഓപ്‌ഷൻ അവതരിപിച്ചു

ഇപ്പോള്‍ വാട്സപ്പില്‍ പുതിയൊരു ഓപ്ഷന്‍ വന്നു  Status, നിങ്ങളുടെ ഫോട്ടോ അല്ലെങ്കില്‍ വീഡിയോ റെക്കോര്‍ഡ് ചെയുക എനിട്ട് നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്ത എല്ലാ നമ്പറുകളുടെ ആളുകൾക്  24 മണിക്കൂര്‍ സമയത്തേക്ക് വീക്ഷിക്കാവുന്ന രൂപത്തില്‍ അത് അയക്കപ്പെടുകയും ചെയ്യുന്നതാണ് പുതിയ ഓപ്‌ഷൻ ഇ ഓപ്‌ഷൻ ലഭിക്കാത്തവർ  വാട്സാപ്പിന്റെ  ഏറ്റവും പുതിയ വേർഷൻ അപ്ഡേറ്റ് ചെയുക മുകളിലുള്ള ഫോട്ടോയിൽ കാണുന്നത് പോലെ ചെയ്താൽ  സെലക്ട്‌  ചെയുന്ന  വ്യക്തികൾക്കു മാത്രമേ കാണുവാൻ സാധിക്കു 

മഞ്ഞക്കൂരി Asian sun catfish ശാസ്ത്രീയനാമം:Horabagrus brachysoma

മഞ്ഞക്കൂരി         Asian sun catfish  ശാസ്ത്രീയനാമം:  Horabagrus brachysoma)  മഞ്ഞളേട്ട, മഞ്ഞേട്ട എന്നീ പേരുകളിലുമറിയപ്പെടുന്ന കേരളത്തിലെ കായൽ പ്രദേശങ്ങളിലും നദികളിലും കണ്ടുവരുന്ന ഒരു മത്സ്യമാണ് മഞ്ഞക്കൂരി. (ശാസ്ത്രീയനാമം:Horabagrus brachysoma). ഇംഗ്ലീഷിൽ Asian sun catfish എന്ന് അറിയുന്നു മഞ്ഞക്കൂരിയുടെ ജന്മദേശം കേരളമാണെന്ന് കരുതുന്നു. ജലമലിനീകരണം മൂലം വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒരു മത്സ്യമാണിത്. പരമാവധി 45 സെന്റിമീറ്റർ നീളം വരെ വളരുന്നു. 10 വർഷം വരെ ഇവയ്ക്ക് ആയുസ്സുണ്ട്.. പുഴകളിലെ വെള്ളം കലങ്ങുമ്പോളാണ് സാധാരണയായി ഇവയെ കാണാറ്‌ ശരീരത്തിന്റെ മുകള്ഭാഗം ഇരുണ്ടനിറം, വശങ്ങള് മഞ്ഞകലര്ന്ന സ്വര്ണ്ണനിറം, അടിഭാഗം വെളുത്ത നിറം. കറുത്ത ചുട്ടി അംശീയ ചിറകിനുമുകളില് ചെകിളമൂടിയ്ക്ക് പുറകിലായി കാണുന്നു. പരന്ന വലിയ തല, വശങ്ങളില് നിന്നു പരന്ന ഉടല്. വലിയ വായ. മേല്താടിയിലും കീഴ്താടിയിലും രണ്ടുജോടി വീതം തൊങ്ങലുകള്. അറക്കവാളിന്തേതു പോലെ അരികളും വലിയ ശക്തിയുള്ള മുള്ളോടുകൂടിയതുമായ മേല് അംശീയ ചിറകുകള്. ചെറിയ അഡിപോസ് ചിറകുകള്. വളരെ നീളം കൂടിയ ഗുദ ചിറക്. ചെകിളമൂ...

തെർക്കയം പാലം അപകടാവസ്ഥ നേരിൽ കാണാൻ PWD ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ സ്ഥലം സന്ദർശിച്ചു

വലിയോറ: തെർക്കയം പാലം അപകടാവസ്ഥ നേരിൽ കാണാൻ PWD ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ അടക്കം ഉന്നത ഉദ്യോഗസ്ഥർ പാലം സന്ദർശിച്ചു. പാലം വീതി കൂട്ടിപുതുക്കിപ്പണിയാൻ റിപ്പോർട്ട് ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. 17-ാംവാർഡ് വികസന സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രിക്കും സ്ഥലം MLA  പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബിനും ഇതു സംബന്ധിച്ച് നിവേദനം നൽകിയിരുന്നു

മനാട്ടിപ്പറമ്പ് ബാസ്‌ക് ഫുട്ബാൾ ട്യുർലമെന്റിൽ പതിനാറുങ്ങൽ ടീം വിജയികളായി f

വലിയോറ: മനാട്ടിപ്പറമ്പ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ 10 ദിവസങ്ങളിലായി 16ടീമുകൾ പങ്കെടുത്ത മനാട്ടിപ്പറമ്പ് ബാസ്ക്ക് ഫെഡ്‌ലൈറ്  ഫുട്ബോൾ ട്യുർലമെൻറ്  ഫൈനലിൽ   പതിനാറുങ്ങൽ ടീം വിജയികളായി വിജയികൾക്ക്  വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വി. കെ.കുഞ്ഞാലൻകുട്ടി സാഹിബ് ട്രോഫി സമ്മാനിച്ചു .സിനിമ നടൻ മാമുക്കോയ  മുഖ്യഅതിഥിയായിരുന്നു

കുഞ്ഞാലികുട്ടി സാഹിബ്‌ ബാക്കികായം സന്ദർശിച്ചു

വലിയോറ : വേങ്ങര മണ്ഡലം M L A യും  പ്രതിപക്ഷ ഉപനേതാവുമായ  പി.കെ.കുഞ്ഞാലിക്കുട്ടി സാഹിബ് ബാക്കികായം റെഗുലേറ്ററിന്റെ പ്രവൃത്തി നേരിൽകണ്ട് വിലയിരുത്തുന്നതിന് വേണ്ടി ഇന്നു രാവിലെ 10 മണിക്ക് ബാക്കിക്കയം റഗുലേറ്റർ പദ്ധതി പ്രദേശം   സന്ദർശിച്ചു.വേങ്ങര പഞ്ചായത് പ്രസിഡണ്ട്‌  വി .കെ കുഞ്ഞാലൻ കുട്ടി , വേങ്ങര ബ്ലോക്ക്‌ പഞ്ചായത് മെമ്പർ എ  കെ മുഹമ്മദലി ,യൂസുഫലി വലിയോറ ,മറ്റു രാഷ്ട്രീയ - സാമുഹിക പ്രവർത്തകർ അനുഗമിച്ചു

തേർക്കയം പാലത്തിന്റെ അപകടാവസ്ഥ മന്ത്രി റിപ്പോർട്ട് ആവശ്യപ്പെട്ടു

  വലിയോറ: വലിയോറ തേർക്കയം പാലത്തിന്റെ ശോചനീയ സ്ഥയെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് എക്സിക്യൂട്ടിവ് എഞ്ചിനിയ റോട് (മഞ്ചേരി) വകപ്പ്മന്ത്രി ജി.സുധാകരൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.പാലത്തിന്റെ അവസ്ഥയെ കുറിച്ച് യൂസുഫലി വലിയോറ നൽകിയ നിവേദനത്തെ തുടർന്നാണിത്

14-ാം വാർഡ് മുസ്ലിം ലീഗ്🇵🇰  കമ്മിറ്റി പൂകുളം ബസാറിലെ ഡിസ്കോ ക്ലബ്ബിന് LCD Tv നൽകി

14-ാം വാർഡ് മുസ്ലിം ലീഗ്🇵🇰  കമ്മിറ്റി പൂകുളം ബസാറിലെ  ഡിസ്കോ  ക്ലബ്ബിന്   LCD Tv സമ്മാനികുന്നു

ഇ.അഹമ്മദ് സാഹിബ് സ് മാരക സ്നേഹഉപഹാരം നൽകി

വലിയോറ:കേരള യൂണിവേഴ്സിറ്റി B Sc നഴ്സിംഗ് പരീക്ഷയിൽ മികച്ച വിജയം നേടിയ വലിയോറ പാണ്ടികശാല നാരായണൻ ന്റെ മകൾ  കെ.ജിത്തു വിനുള്ള 17-ാം വാർഡ് വികസന സമിതിയുടെ ഇ.അഹമ്മദ് സാഹിബ് സ് മാരക സ്നേഹ സർപ്പണം 17ാം  വാർഡ് വികസന സമിതി കൺവീനർ യൂസുഫലി വലിയോറ സമ്മാനിച്ചു

ബാസ്‌ക് ഫുട്ബോൾ ട്യുർലമെന്റിനു തുടക്കം കുറിച്ചു

വലിയോറ:ബ്രദേഴ്‌സ് ആർട്സ്‌  &സ്പോർട്സ്  ക്ലബ്‌ സംഘടിപ്പിക്കുന്ന 31 മത് അകില കേരള  സെവെൻസ് ഫുട്ബാളിനു  തുടകം കുറിച്ചു. വലിയോറ മനാട്ടിപ്പറമ്പ് ഫെഡ്‌ലൈറ് സ്റ്റേഡിയത്തിൽ  10ദിവസങ്ങളിലായി 16 ടീമുകൻ പങ്കെടുക്കുന്ന മത്സരത്തിന്റെ ഉൽഘടന മത്സരത്തിന്  യു.ഷറഫലി .പി കെ അസ് ലു.വി കെ കുഞ്ഞാലൻകുട്ടി, എ കെ  മുഹമ്മദലി,വേങ്ങര പഞ്ചായത് വാർഡ്‌ മെമ്പർമാർ യൂസുഫലി വലിയോറ എന്നിവർ സനിതരായി ട്യുർലമെന്റിലെ ഫസ്റ്റ് റൌണ്ട് മത്സരങ്ങൾ  ദിവസവും  7:30pm ,8:30pm  നും  മറ്റു റൌണ്ട് മത്സരങ്ങൾ 8 :00 Pm തുടങ്ങും  വിശിഷ്ട്ട അതിഥികൾ കളി കാണുന്നു 

Quest എലിമിനേഷൻ റൌണ്ട് അടക്കാപുര സ്കൂളിൽ നടന്നു

വലിയോറ:അടക്കാപുര എ എം യൂ പി സ്കൂൾ ഗ്രൗണ്ടിൽ വേങ്ങര പഞ്ചായത് എം സ് ഫ്  കമ്മറ്റി  'Quest' എന്ന പേരിൽ    സംഘടിപ്പിച്ച മെഗാ ക്വിസ് ഇവെന്റിന്റെ എലിമിനേഷൻ  റൗണ്ടിന്റെ ഉൽഘടനം മലപ്പുറം ജില്ല പഞ്ചായത്ത്‌ പ്രസിഡണ്ട്‌  എ പി ഉണ്ണികൃഷ്ണൻ നിർവഹിച്ചു വലിയോറ അടക്കാപുര എ എം യൂ പി സ്കൂളിൽ പ്രതേകം സജ്ജികരിച്ച വേദിയിൽ  ഒന്നാം പാതത്തിൽനിന്നും വിജയികളായ 12 ടീമുകൾ പങ്കെടുത്ത മത്സരത്തിന് ജഹ്ഫർ ഓടക്കൽ ,നൌഫൽ എന്നിവർ നേത്ര്ത്വം നൽകി .അനസ് അദ്ധക്ഷത വഹിച്ച പരിപാടിയിൽ കുഞ്ഞാലൻകുട്ടി , സാഹിർ അബാസ് ,എന്നിവർ സംസാരിച്ചു

Quest എലിമിനേഷൻ റൌണ്ട് അടക്കാപുര സ്കൂളിൽ

വേങ്ങര പഞ്ചായത് എം സ് ഫ്  കമ്മറ്റി  'Quest' എന്ന പേരിൽ സംഘടിപ്പിച്ച മെഗാ ക്വിസ് ഇവെന്റിന്റെ എലിമിനേഷൻ  റൌണ്ട് 09/02/2017 ന് വെള്ളിയാഴ്ച  രാത്രി 7 മണിക്ക്  വലിയോറ അടക്കാപുര എ എം യൂ പി സ്കൂളിൽ വെച്ച് നടക്കുന്നു

ടിഷ്യൂ കൾച്ചർ വാഴതൈ വിതരണോൽഘാടനംചെയ്തു

ടിഷ്യൂ കൾച്ചർ വാഴതൈ വിതരണോൽഘാടനം വേങ്ങരഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കദീ ജാബി നിർവ്വഹിക്കുന്നു .വേങ്ങര കൃഷി ഓഫീസർ  നജീബ് സമീപം 

കേരളത്തില്‍ കാണപെടുന്ന മത്സങ്ങള്‍ വിവരങ്ങള്‍ സഹിതം KERALA FISH

മത്സ്യങ്ങളുടെ ഫോട്ടോ കളക്ഷൻ മഞ്ഞക്കൂരി(ശാസ്ത്രീയനാമം:Horabagrus brachysoma). അണ്ടിക്കള്ളി(Malabar catopra). ( ശാസ്ത്രീയനാമം:Pristolepis marginata). കല്ലടമുട്ടി Anabas Testudineus /Climbing perch ജലാശയങ്ങളിൽ സാധാരണ കണ്ടു വരുന്ന ഒരു മത്സ്യമാൽ വരാ ൽSnakehead murrel ശാസ്ത്രനാമം :Channa striata. ആരകൻ(Malabar spinyeel). ( ശാസ്ത്രീയനാമം:Macrognathus malabaricus). കരിമീൻ. (Green chromide / (Pearl spot) എന്നിങ്ങനെയും അറിയപ്പെടുന്ന ഇവയുടെ ശാസ്ത്ര നാമം എട്രോപ്ലുസ് സുരടെന്സിസ് ( Etroplus suratensis) എന്നാണ്. പുള്ളിവരാ ൽ(Bullseye snakehead). ശാസ്ത്രീയനാമം:(Channa marulius ) ഏട്ട പേരിൽ അറിയപ്പെടുന്ന ഒരു സമുദ്രജലമൽസ്യമാണിത് English Name : Blacktip Sea Catfish പൂളാൻ(Tank goby).( ശാസ്ത്രീയനാമം:Glossogobiusgiuris).തവിട്ടുനിറത്തിലുള്ള ഈമത്സ്യത്തിന്റെ ശരീരത്തിൽ കറുത്ത ചെ പാമ്പിനോടുസമാനമായ ഒരിനം മത്സ്യമാണ്മലഞ്ഞീൽ( ശാസ്ത്രീയനാമം:Anguilla ബംഗാളിൻസിസ്

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ പുസ്തകത്തിൻ്റെ ഭാഗമായി

2020 കയർ ഭൂവസ്ത്രം ഉപയോഗിച്ച് വേങ്ങര പഞ്ചായത്തിലെ കുറ്റൂർ തോട് പുനർ നിർമ്മാണ പദ്ധതിയുടെ ഫോട്ടൊ അഞ്ചാം ക്ലാസിലെ സാമൂഹ്യ പാഠ  പുസ്തകത്തിൻ്റെ ഭാഗമായപ്പോൾ.

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

പാക്കടപ്പുറായയിൽ വാക്കത്തോൺ-പ്രഭാത നടത്തവും ടൗൺ ശുചീകരണവും നടത്തി

വേങ്ങര : ഗാന്ധി ജയന്തി ദിനത്തോടാനുബന്ധിച്ചു ആരോഗ്യത്തിനും ശുചിത്വത്തിനും വേണ്ടി ഒരു പ്രഭാതം എന്ന തലക്കെട്ടിൽ വേങ്ങര പഞ്ചായത്തിലെ പാക്കടപ്പുറായയിൽ വെൽഫെയർ പാർട്ടി സംഘടിപ്പിച്ച  വാക്കത്തോൺ ശ്രദ്ധേയമായി. രാവിലെ ആറു മണിക്ക് പാക്കടപ്പുറായ  എസ്. യു. എൽ. പി സ്കൂളിൽ നിന്ന് തുടങ്ങിയ പ്രഭാത നടത്തം, പ്രദേശത്തെ പഴയ കാല ഫുട്ബോൾ താരം പി. എ അബ്ദുൽ ഹമീദ്   ഫ്ലാഗ് ഓഫ്‌ ചെയ്തു.  പാക്കടപ്പുറായ ടൗണിൽ നടന്ന സമാപന ചടങ്ങ്   മെക് സെവൻ  വേങ്ങര കുറ്റൂർ ചാപ്റ്റർ ചെയർമാൻ   കാമ്പ്രൻ  ഹസൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടി വേങ്ങര മണ്ഡലം പ്രസിഡന്റ് പി. പി കുഞ്ഞാലി അധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി റഹീം ബാവ, പഞ്ചായത്ത് സെക്രട്ടറി കുട്ടിമോൻ, പി. ഇ നസീർ , പി. പി അഹമ്മദ് ഫസൽ,  സി. അബ്ദുൽ മജീദ് എന്നിവർ സംസാരിച്ചു. തുടർന്ന് പ്രവർത്തകർ പാക്കട പുറായ ടൗൺ വൃത്തിയാക്കി. ശുചീകരണ പ്രവർത്തനങ്ങൾക്ക്  പി. പി  അബ്ദുൽ റഹ്മാൻ, എം. എൻ മുഹമ്മദ്,  പി.പി നിഹാദ്,  വി. പി അഷ്‌റഫ്‌,  പി. പി ബാസിത്ത് , വി.  പി ഷരീഫ്, ടി. സുബൈർ, വി. പി...