ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍


*പാർട്ടി ഏതായാലും തിരഞ്ഞെടുപ്പ് വിശേഷങ്ങൾ Vonline update ലൂടെ

*അബുസ്സമദ്‌ പൂക്കോട്ടൂർ വലിയോറ അയിഷാബാദിൽ*

അയിഷാബാദ്  റൂഹുൽ ഇസ്ലാം  മദ്രസ  SKSSF കമ്മറ്റി സംഘടിപ്പിക്കുന്ന മജിലിസുന്നൂർ ഉൽഘടനവും പ്രാർഥന സദസും ഈ വരുന്ന വെള്ളിയയിച്ച മഗിരിബ് നിസ്കാരാന്തരം അയിഷാബാദ്  റൂഹുൽ ഇസ്ലാം  മദ്രസ അങ്കണത്തിൽവെച്ച് നടക്കുന്നു .പ്രസ്തുത പരിപാടിയുടെ ഉൽഘടനം സയ്യിദ്  ബഷിറലി ശിഹാബ് തങ്ങൾ  നിർവഹിക്കുകയും  അബുസ്സമദ്‌ പൂക്കോട്ടൂർ പ്രഭാഷണം നടത്തുകയും സയ്യിദ് ഫഖ്‌റുദ്ധീൻ ഹസനി തങ്ങൾ പ്രാത്ഥനക് നേത്ര്ത്വം നൽകുകയും ചെയുന്നു

കാപ്പൻ ബാവ ഹാജി മരണപെട്ടു

വേങ്ങര ടൗണിലെ  മലഞ്ചരക്ക് വ്യാപാരി, വേങ്ങര ടൗൺ മഖ്ദൂമിയ മസ്ജിദ് ഭാരവാഹി ,സുന്നി പ്രവർത്തകൻ.രാഷ്ട്രീയ സാമൂഹ്യ രംഗത്ത് വേങ്ങരയുടെ  നിശബ്ദ സാന്നിദ്ധ്യം. യു എ ഇ യിൽ പഴയ പ്രവാസ കാലത്ത് സാമുഹ്യ രംഗത്തെ മുന്നണി പ്രവർത്തകൻ ചേറൂർ യതീം ഖാന യടക്ക മുള്ള സ്ഥാപന ങ്ങളുടെ ആദ്യകാല  പ്രവത്തക ൻ എല്ലാമായ കാപ്പൻ ബാവ ഹാജി ഇന്ന് രാവിലെ മരണപെട്ടു. എന്നും കോൺ ഗ്രസിനോട് അനുഭാവ പൂർണമായ  സമീപനം സ്വീകരിച്ചി രു ന്ന ബാവ ഹാജിക്ക് '  വേങ്ങര മണ്ഡലം കോൺഗ്രസ് കമ്മിറ്റി  ആദരാജ്ഞലികൾ അർപിച്ചു 

വേങ്ങര ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ മുക്ത പദ്ധതി പ്രചരണ

"അതിജീവനം'' വേങ്ങര ഗ്രാമപഞ്ചായത്ത് പ്ലാസ്റ്റിക് മാലിന്യ മുക്ത പദ്ധതി പ്രചരണ വാഹന ത്തിന്റെ ഫ്ലാഗ് ഓഫ് വേങ്ങര ഗ്രാമപഞ്ചായത്ത്  പ്രസിഡന്റ് വി കെ.കുഞ്ഞാലൻകുട്ടി നിർവ്വഹിച്ചു ഇതിന്റെ ഭാഗമായി ജനുവരി 26 വ്യഴാഴ്ച  പ്ലബ്ലിക് ദിനത്തിൽ വേങ്ങര പഞ്ചായത്തിലെ വാർഡ്‌ അടിസ്ഥാനത്തിൽ സൂചികരണ യജ്ഞ0 സംഘടിപ്പിക്കും പരിപാടിയിൽ രാഷ്ട്രിയ - സാമുഹിക രംഗത്തെ പ്രമുഖർ പങ്കടുത്തു മുതലമാട് ദേശ പ്രഭ വായനശാല യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഊർജ്ജ,മാലിന്യ ബോധവൽക്കരണ ക്ലാസ്സ് വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി ഉൽഘാടനം ചെയ്യുന്നു

ബാക്കിക്കയം റഗുലേറ്റർ ജലസേചന വിഭാഗം ചീഫ് എഞ്ചിനിയറും സംഘവും സന്ദർശിച്ചു

വലിയോറ: 20 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന വലിയോറ ബാക്കിക്കയം റഗുലേറ്റർ നിർമ്മാണ പ്രവർത്തിവിലയിരുത്തുന്നതിനായി ജലസേചന വിഭാഗം ചീഫ് എഞ്ചിനിയറും മറ്റു ഉദ്യോഗ സ്ഥരും സ്ഥലം സന്ദർശിച്ചു.നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കുന്നതിന് വേണ്ട നിർദ്ദേശം നൽകി.ചീഫ് എഞ്ചിന റായ മഹാനുദേവൻ,സൂപ്രണ്ടിംഗ് എഞ്ചിനിയർ രവീന്ദ്രൻ,എക്സിക്യൂട്ടീവ് എഞ്ചിനിയർ ഉസ്മാൻ ,അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ ശിവശങ്കരൻ, അസിസ്റ്റന്റ് എഞ്ചിനിയർ  ശാഹുൽ ഹമീദ്, സെഗൂറ കമ്പനി മാനേജിംഗ് ഡയറക്ടർ  രാജീവ്. വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി, നിർമ്മാണ കമ്മിറ്റികൺവീനർ യൂസുഫലി വലിയോറ .ടി .അലവിക്കുട്ടി, എന്നിവരും സംബന്ധിച്ചു.

വലിയോറ മുതലമാട്‌ സ്വതേസി സഫ്‌വാൻ പുതിയ തലമുറയ്ക്ക് മാതൃകയാകുന്നു

നമ്മള്‍ മലയാളികള്‍ പച്ചക്കറികള്‍ക്കും മറ്റു കാർഷികവിളകള്‍ക്കും വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ച്‌ കൊണ്ടിരിക്കുമ്പോള്‍ വലിയോറ മുതലമട്ടിലെ സഫ്‌വാൻ കൃഷിയിടത്തിൽ പോന്നു വിളയിപ്പിക്കുന്നു . കഴിഞ്ഞ പത്ത്‌ വർഷത്തിലധികമായി തന്റെ കൃഷിയിടത്തിൽ  പയർ,പാവക്ക, വെണ്ട,ചീര, മത്തന്‍,കമ്പം എന്നിവ വിളയിച്ചുകൊണ്ടിരിക്കുകയാണ്. കൃഷിയുടെ നഷ്ടകണക്കുകൾ മാത്രം പറഞ്ഞു കൃഷിയിൽനിന്ന് വിട്ടുനിൽക്കുന്ന പുതിയ തലമുറയിലെ കൃഷികരിൽനിന് വിത്യസ്തമാകുകയാണ് ഈ ഇരുപത്തിയാറുകാരനായ യുവകർഷകൻ                  സഫ്‌വാന്റെ കൃഷിഭൂമിയില്‍ നിന്ന്‌ വിളവെടുക്കുന്ന വിഷമുക്‌ത പച്ചകറികൾ വലിയോറയുടെ വിവിധ ഭാഗങ്ങളിൽ വില്‍പന നടത്തുകയാണ് ചെയ്യാറ           സ്വന്തം മണ്ണില്‍ കൃഷിചെയ്‌ത്‌ വിളവെടുക്കുന്നതിന്റെ ആനന്ദവും സന്തോഷവും വേണ്ടുവോളം അഌഭവിച്ചിരുന്ന  സഫ്‌വാനെപ്പോലെയുള്ള ആത്‌മാർത്ഥമായി കൃഷിയെ സ്‌നേഹിക്കുന്ന ഒരു പുതിയതലമുറ ഉണ്ടായാൽ മാത്രമേ നമ്മുടെ അവശേഷിക്കുന്ന കൃഷിസ്ഥലങ്ങളും പാടങ്ങളും തരിശായി മാറാതിരികുകയുള്ളു

മുൻ മന്ത്രി ആര്യാടൻ മുഹമ്മദ് മണ്ഡലം കോൺഗ്രസ്.യൂത്ത് കോൺഗ്രസ് കമ്മിറ്റി കളുടെ ഉപഹാരം

വേങ്ങര :യു.എ.ഇ യിലും ഈജിപ്തിലും നടന്ന ഖുർആൻ  പാരായണ മത്സരത്തിൽ ഒന്ന്,, രണ്ട് സമ്മാനങ്ങൾ നേടിയ സമീർ അസ്ഹരി കൊടക്കല്ലൻ എന്ന ചേറൂർ സ്വദേശിക്ക് മുൻ മന്ത്രി ആര്യാടൻ മുഹമ്മദ്  മണ്ഡലം കോൺഗ്രസ്.യൂത്ത് കോൺഗ്രസ് കമ്മിറ്റി കളുടെ ഉപഹാരം നൽകുന്നു: ചടങ്ങിൽ DCC പ്രസിഡണ്ട് v v പ്രകാശ് ,KPCC സെക്ര. VA കരീം' KPCC മെമ്പർ പി എ ചെറീത്.vp. കുഞ്ഞിമുഹമ്മദ് ഹാജി, vp റഷീദ്.  PKസിദ്ധീഖ്- KV ഹുസൈൻ, എം.എ.അസീസ്.അരീക്കാട്ട്  കുഞ്ഞിപ്പ ,കബീർ ചേറൂർ. അമീർ ബാപ്പു. തുടങ്ങി യ വർ പങ്കെടുത്തു.

സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ (70) വിടവാങ്ങി

കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ് റൂം (KMIC)ചെയര്‍മാനും  കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും കാരന്തൂര്‍ മര്‍കസ് വൈസ് പ്രസിഡന്റും കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ (70) വിടവാങ്ങി. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് വൈലത്തൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് വൈലത്തൂര്‍ നഴ്‌സറിപ്പടിയിലുള്ള വീട്ടുവളപ്പില്‍. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സുപ്രീം കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്ന തങ്ങളെ കഴിഞ്ഞ ദിവസം ചേര്‍ന്ന മര്‍കസ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായും തിരഞ്ഞെടുത്തിരുന്നു. സയ്യിദത്ത് സഫിയ ബീവിയാണ് ഭാര്യ. മക്കള്‍: ജലാലുദ്ദീന്‍ സഖാഫി, സക്കരിയ്യ സഖാഫി, സയ്യിദ് അലി അഹ്‌സനി, സയ്യിദത്ത് ജമീല ബീവി, സയ്യിദത്ത് റംല ബീവി, സയ്യിദത്ത് റാളിയ ബീവി. മരുമക്കള്‍: സയ്യിദ് അബ്ദുസ്സലീം ഹൈദറൂസി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സിദ്ദിഖ് തങ്ങള്‍. ശൈഖ് മുഹ്‌യിദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളുടെ പരമ്പരയ...

ഫൈസൽ വധം അനേഷണചുമതല ക്രൈം ബ്രാഞ്ച് ഡി വൈ സ് പി ക്

പോലീസ് ഉദ്യോഗസ്ഥർ പി കെ അബ്ദദുറബ്ബ്‌ MLA യുമായി നടത്തിയ ചർച്ചയെ തുടർന്നു ഫൈസൽ  വധം  അനേഷണചുമതല മലപ്പുറം ക്രൈം ബ്രാഞ്ച് ഡി  വൈ സ് പി     മോഹനചന്ദ്രന്‍ന് . നൽകിയതായി സ് പി അറിയിച്ചതിനെ തുടർന്നു 6:30 തോടെ  ഉപരോധം അവസനിപിച്ചു.ഉപരോധ സമരം ചെമ്മാട് നിന്നും കക്കാട് ദേശീയ പാതയിലേക്ക് മാറ്റിയിരുന്നു

ഫൈസൽ വധം ഉപരോധം അതിരുവിടുന്നു ഉപരോധം ദേശിയ പാഥയിലേക്കു

തിരുരങ്ങാടി : ഫൈസൽ വധകേസിലെ മുഴുവൻപ്രതികളെയും അറസ്റ്റ് ചെയാത്തതിൽ    പ്രധിശോധിച്ചു ഇന്ന്  രാവിലെ മുതൽ ചെമ്മാട് ആരംഭിച്ച ഉപരോധം  പോലീസ് ഉദ്യോഗസ്ഥർ പി കെ അബ്ദദുറബ്ബ്‌ MLA യുമായി നടത്തിയ ചർച്ച പരാജയപെട്ടതിനെ തുടർന്ന്  പി കെ അബ്ദദുറബ്ബ്‌ MLA യുടെ നേതൃത്തത്തിൽ കക്കാട് ദേശീയ പാത യിലേക് മാറ്റി

ടൗൺ ടീം അടക്കാപുര വിജയികളായി

വേങ്ങര :പരപ്പനങ്ങാടി ഫെഡ്ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന വോളിബോൾ ട്യുർലമെന്റിൽ  ടൗൺ ടീം അടക്കാപുര മുന്ന് സെറ്റിന്  ഡോട്സ് പരപ്പനങ്ങാടിയെ പരാജയപ്പെടുത്തി .ടൗൺ ടീം അടക്കാപുരയുടെ അനീഷിനെ ബെസ്റ്റ് സെറ്ററായും പി കെ സാദിഖിനെ അറ്റകറയും വി .പി സഫ്‌വാനെ കളിക്കാരനായും തിരഞ്ഞെടുത്തു.

തകർച്ച കാതോർത്ത് ഒരു അംഗൻവാടി കെട്ടിടം ..!

Add caption   വേങ്ങര : വലിയോറ പുത്തനങ്ങാടിയിലെ കേരളം സർക്കാരിൻറെ സാമൂഹ്യ നീതി                           വകു പ്പ് സംയോജിത ശിശു വികസന പദ്ധതി പ്രകാ                       രം ( ICDS ) വേങ്ങര ബ്ലോക്കിൻറെ കീഴിൽ പ്രവർത്തി ക്കുന്ന അം ഗൻവാടി കെട്ടിടം  തകർച്ചയുടെ വക്കി                          ൽ . നാൽപതുവർഷത്തോളം പഴക്കമുള്ള ഓട്മേഞ്ഞ കെട്ടിടത്തിലാണ് ഇപ്പോൾ അംഗൻവാടി പ്രവർത്തിക്കുന്നത്. ബന്ധപ്പെട്ട അധികൃതരുടെപക്കൽനിന്നും അനുയോജ്യമായ  നടപടിയുണ്ടാവണ                         മെന്ന്‌ നാട്ടുകാരും  രക്ഷിതാക്കളും ആവശ്യപ്പെട്ടു

ഗ്രീൻ വോയിസ്‌ അടക്കാപുര നൽകിയ അലങ്കാരലൈറ്റിന്റെ സുച് ഓൺ കർമം നിർവഹിച്ചു

വലിയോറ:അടക്കാപുര SKSSF ദഫ് വേദിയിൽവച്ചു വേങ്ങര ബ്ലോക്ക്‌ പഞ്ചായത് പ്രസിഡണ്ട്‌ പി. കെ അസ്‌ലു വിന്റെയും വേങ്ങരപ്പഞ്ചായത് പ്രസിഡണ്ട്‌ വി. കെ കുഞ്ഞാലൻ കുട്ടിയുടെയും സനിധത്തിൽ  അടക്കാപുര മസ്ജിദുൽ ഹുദ മസ്ജിദിന് ഗ്രീൻ വോയിസ്‌ അടക്കാപുര നൽകിയ  അലങ്കാരലൈറ്റിന്റെ സുച് ഓൺ  കർമം ഇല്ലൻ മുഹമ്മദാലി ആജി, പള്ളിമുദരിസ്‌,  ഇല്ലസ്,സാദിഖ്‌  എന്നിവരുടെ സനിധത്തിൽ എ കെ അലവി നിർവഹിച്ചു

അടക്കാപുര SKSSF സഘടിപ്പിച്ച ദഫ് മത്സരത്തിൽ മഖ്ദൂമിയ ദഫ്‌ സംഘം പട്ടാബി വിജയിച്ചു

വലിയോറാ: SKSSF അടക്കാപ്പുര ശാഖയും മുനീറുൽ ഇസ്ലാം മദ്രസം പൂർവ്വവിദ്യാർത്ഥി കൂട്ടായ്മയും (OSAMIM) സംയുക്തമായി SKSSF മലപ്പുറം ജില്ലാ സമ്മേളന പ്രചരാണർത്ഥം സംഘടിപ്പിച്ച ദഫ്‌ മൽസരത്തിൽ മഖ്ദൂമിയ ദഫ്‌ സംഘം പട്ടാബി ഒന്നാം സ്ഥാനവും, ബിസ്മില്ല  ദഫ്‌ സംഘം അരീക്കുളം രണ്ടാം സ്ഥാനവും, അൽ അമീൻ ദഫ്‌ സംഘം മങ്ങാട്ടൂർ (എടപ്പാൾ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി

സേവാഗ്രാം ഉൽഘാടനവും അവാർഡ് ദാനവും നടന്നു.

      വേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് സേവാ ഗ്രാം ഉദ്ഘാടനം വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ.കുഞ്ഞാലൻകുട്ടി സാഹിബ് നിർവ്വ ഹി ച്ചു.വാർഡ് വികസന സമിതിയുടെ വി.കെ.മൂസക്കുട്ടി സ്മാരക SSLC +2 അവാർഡ് ദാനം ജില്ലാ പഞ്ചായത്ത് മെമ്പർ ,ജമീല അബൂബക്കർ നിർവ്വഹിച്ചു, പി.കെ.ഉസ്മാൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ. എ.കെ.മുഹമ്മദലി വി.കെ.മൂസക്കുട്ടി അനുസ്മരണ പ്രഭാഷണം നടത്തി.വാർഡ് മെമ്പർ.വി. ഉമ്മു ഐ മൻ യൂസുഫലി .യു കെ.സൈതലവി ഹാജി എം.പി ചന്ദ്രൻ ,യൂസുഫലിവലിയോറ എം .മുനീറുദ്ദീൻ മാസ്റ്റർ.ടി .സമീറലി ,ടി. അലവിക്കുട്ടി, എന്നിവർ സംസാരിച്ചു.

അsക്കാപുര മുനീറുൽ ഇസ്ലാം ദഫ് സംഘം വിവിധ മത്സരങ്ങളിൽ നിന്ന് ഈ സീസണിൽ വാരിക്കൂട്ടിയ ട്രോഫികൾക്കൊപ്പം

അsക്കാപുര മുനീറുൽ ഇസ്ലാം ദഫ് സംഘം വിവിധ മത്സരങ്ങളിൽ നിന്ന് ഈ സീസണിൽ വാരിക്കൂട്ടിയ ട്രോഫികൾക്കൊപ്പം 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

കോട്ടക്കലിൽ തെരുവുനായ വീട്ടിനകത്ത് കയറി ഉറങ്ങിക്കിടന്ന കുട്ടിയെ കടിച്ചു

കോട്ടയ്ക്കൽ വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന എട്ടു വയസ്സുകാരന് തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതര പരുക്ക്. പുത്തൂർ - ചെന യ്ക്കൽ ബൈപാസിനോടു ചേർന്ന് ആമപ്പാറയിൽ താമസിക്കുന്ന വളപ്പിൽ ലുക്മാന്റെ മകൻ മിസ്ഹാബിന് ആണ് കഴിഞ്ഞദിവസം രാത്രി കാലിൽ കടിയേറ്റത്. വീട്ടിൽ വിരുന്നുകാരുള്ളതി നാൽ പൂമുഖത്തെ വാതിൽ തുറന്നിട്ടിരിക്കുകയായിരുന്നു. വീടിനകത്തേക്കു പാഞ്ഞെത്തിയ നായ മുറിയിൽ കിടക്കുകയായി രുന്ന കുട്ടിയെ ആക്രമിച്ചു. നിലവിളി കേട്ട് കുട്ടിയുടെ മാതാവ് ഓടിയെത്തി ഏറെ പണിപ്പെട്ടാണു നായയിൽനിന്നു കുട്ടിയെ രക്ഷിച്ചത്. ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. മൂന്നാം ക്ലാസ് വിദ്യാർഥിയാണ്.

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

തെരുവുനായ ആക്രമണ ഇരകള്‍ക്ക് നഷ്ടപരിഹാരം: 56 പരാതികള്‍ പരിഗണിച്ചു

 മലപ്പുറം ജില്ലയില്‍ തെരുവുനായ ആക്രമണങ്ങള്‍ക്ക് ഇരയായവര്‍ക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിനായി സമര്‍പ്പിച്ച 56 ഹര്‍ജികള്‍ പരിഗണിച്ചു. ജില്ലാ നിയമസേവന അതോറിറ്റി ചെയര്‍പേഴ്സണും ജില്ലാ മെഡിക്കല്‍ ഓഫീസര്‍, തദ്ദേശസ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സ്ട്രേ ഡോഗ് വിക്ടിം കോമ്പന്‍സേഷന്‍ റെക്കമെന്‍ഡേഷന്‍ കമ്മിറ്റി (എസ്.ഡി.വി.സി.ആര്‍.സി)യുടെ ആദ്യ സിറ്റിങിലാണ് ഹര്‍ജികള്‍ പരിഗണിച്ചത്.  മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അതോറിറ്റി സെക്രട്ടറി എം. ഷാബിര്‍ ഇബ്രാഹിം, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍. രേണുക, തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ ജോസഫ് സെബാസ്റ്റ്യന്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. സക്കറിയ്യ എന്നിവര്‍ പങ്കെടുത്തു. കേരള ഹൈക്കോടതിയുടെ ഡബ്ല്യൂ.പി. നമ്പര്‍ 45100/2024 പ്രകാരമുള്ള ഉത്തരവനുസരിച്ച് തെരുവുനായ ആക്രമണം മൂലമുള്ള അപകടങ്ങള്‍ക്ക് നഷ്ടപരിഹാരം നിശ്ചയിക്കുന്നത് ഈ കമ്മിറ്റിയാണ്. തെരുവുനായ ആക്രമണത്തിന് ഇരയായവര്‍ക്ക് മഞ്ചേരിയിലെ ജില്ലാ നിയമസേവന അതോറിറ്റിയിലോ താ...

വേങ്ങര ഗ്രാമ പഞ്ചായത്ത് ജനറൽ/ സംവരണ വാർഡുകലെ തിരഞ്ഞെടുത്തു

1. വാർഡ് 1     SC ജനറൽ  2. വാർഡ് 2.    വനിത  3. വാർഡ് 3.    ജനറൽ  4. വാർഡ് 4.    ജനറൽ  5. വാർഡ് 5.    വനിത 6. വാർഡ് 6.    വനിത 7. വാർഡ് 7.    വനിത  8. വാർഡ് 8.   വനിത 9. വാർഡ് 9.   ജനറൽ  10. വാർഡ് 10. വനിത  11. വാർഡ് 11. ജനറൽ  12. വാർഡ് 12. വനിത  13. വാർഡ് 13. ജനറൽ 14. വാർഡ് 14. ജനറൽ  15. വാർഡ് 15. ജനറൽ  16. വാർഡ് 16. ജനറൽ  17. വാർഡ് 17.  വനിത  18. വാർഡ് 18. വനിത  19. വാർഡ് 19. വനിത  20. വാർഡ് 20. ജനറൽ  21. വാർഡ് 21. വനിത  22. വാർഡ് 22. ജനറൽ  23. വാർഡ് 23. വനിത  24. വാർഡ് 24. ജനറൽ

ചെമ്മാട് മമ്പുറം ബൈപ്പാസിൽ അലുമിനിയം ഫാബ്രിക്കേഷൻ ഷോപ്പിന്ന് തീ പിടിച്ചു VIDEO

ചെമ്മാട് മമ്പുറം ബൈപ്പാസിൽ  അലുമിനിയം ഫാബ്രിക്കേഷൻ  ഷോപ്പിലാണ്   തീ പിടിച്ചിരിക്കുന്നു നാട്ടുകാരും സന്നദ്ധ   പ്രവർത്തകരും  തീ  അണ്ണ ക്കാനുള്ള ശ്രമത്തിൽ. താനൂർ ഫയർഫോഴ്സ് എത്തി 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

പുള്ളി വരാൽ, ചെറുമീൻ, ചേറാൻ എന്നിപേരുകളിൽ അറിയപ്പെടുന്ന മത്സ്യം FISHinKERALA

പുള്ളിവരാൽ(Bullseye snakehead).  ശാസ്ത്രീയനാമം:(Channa marulius ) നമ്മുടെ പുഴകളിലും പടങ്ങളിലും തൊടുകളിലും കാണപ്പെടുന്ന വരാൽ കുടുംബത്തിലെ ഒരു മത്സ്യമാണിത്, ഈ മത്സ്യത്തെ ചെറുമീൻ, പുള്ളിവരാൽ, ചേറാൻ എന്നൊക്കെ പലസ്ഥലങ്ങളിലും വിളിക്കാറുണ്ട് കൃഷിക്ക് വെള്ളം വറ്റിക്കുമ്പോഴാണ് തോടുകളിൽ നിന്നും അനുബന്ധ ജലാശയങ്ങളിൽ നിന്നും ഇവയെ കൂടുതലായി ലഭിക്കുന്നത്. മാസങ്ങളോളം ചെളിയിൽ ജീവിക്കാൻ ഈ മീനുകൾക്ക് സാധിക്കും. മറ്റു മത്സ്യങ്ങളെ അപേക്ഷിച്ച് ഇവ വളരെ വേഗം വളരുന്നു.മാംസാവശിഷ്ടങ്ങളും ചെറുമീനുകളേലെയും, ചെറു പ്രാണികളെയും, തവളയെയും ഈ മീൻ ഭക്ഷിക്കും. ചെറു മീനുകൾ, തവള, ചെറു പ്രാണികൾ  എന്നിവയെ ചുണ്ടയിൽ കോർത്ത്‌ഇട്ടും  ഫ്രോഗ് ലൂർ ഉപയോഗിച്ചും ഈ മത്സ്യങ്ങളെ വേഗത്തിൽ പിടിക്കാൻ കഴിയും, പാടങ്ങളിലെ ചെറുകുഴികൾ വറ്റിച്ചും ഈ മത്സ്യങ്ങളെ പിടിക്കാറുണ്ട്. ഭക്ഷണയോഗ്യമായ ഈ മത്സ്യത്തിന്ന് നല്ല ടെസ്റ്റാണ്  അരഞ്ഞീൽ FISH ചെമ്പല്ലി FISH കരിതല fish ഭൂഗർഭ വരാൽ -fish മഞ്ഞകൂരി ആസ്സാം വാള  പറേ കൂരി FISH   ആറ്റുണ്ട fish വരാൽ, കണ്ണൻ, ബിലാൽ പൊരിക്ക് fish കൊയ്‌മ കൊയ്ത fish നെടുങ്കൂറ്റൻ fi...

പുഴയോരത്തെ കുഴിയിൽ മുള്ളൻ പന്നി വീണ് കിടക്കുന്നു