നമ്മള്‍ മലയാളികള്‍ പച്ചക്കറികള്‍ക്കും മറ്റു കാർഷികവിളകള്‍ക്കും വേണ്ടി അന്യ സംസ്ഥാനങ്ങളെ ആശ്രയിച്ച് കൊണ്ടിരിക്കുമ്പോള്‍ വലിയോറ മുതലമട്ടിലെ സഫ്‌വാൻ കൃഷിയിടത്തിൽ പോന്നു വിളയിപ്പിക്കുന്നു . കഴിഞ്ഞ പത്ത് വർഷത്തിലധികമായി തന്റെ കൃഷിയിടത്തിൽ പയർ,പാവക്ക, വെണ്ട,ചീര, മത്തന്‍,കമ്പം എന്നിവ വിളയിച്ചുകൊണ്ടിരിക്കുകയാണ്. കൃഷിയുടെ നഷ്ടകണക്കുകൾ മാത്രം പറഞ്ഞു കൃഷിയിൽനിന്ന് വിട്ടുനിൽക്കുന്ന പുതിയ തലമുറയിലെ കൃഷികരിൽനിന് വിത്യസ്തമാകുകയാണ് ഈ ഇരുപത്തിയാറുകാരനായ യുവകർഷകൻ സഫ്‌വാന്റെ കൃഷിഭൂമിയില്‍ നിന്ന് വിളവെടുക്കുന്ന വിഷമുക്‌ത പച്ചകറികൾ വലിയോറയുടെ വിവിധ ഭാഗങ്ങളിൽ വില്‍പന നടത്തുകയാണ് ചെയ്യാറ സ്വന്തം മണ്ണില്‍ കൃഷിചെയ്‌ത് വിളവെടുക്കുന്നതിന്റെ ആനന്ദവും സന്തോഷവും വേണ്ടുവോളം അഌഭവിച്ചിരുന്ന സഫ്‌വാനെപ്പോലെയുള്ള ആത്‌മാർത്ഥമായി കൃഷിയെ സ്‌നേഹിക്കുന്ന ഒരു പുതിയതലമുറ ഉണ്ടായാൽ മാത്രമേ നമ്മുടെ അവശേഷിക്കുന്ന കൃഷിസ്ഥലങ്ങളും പാടങ്ങളും തരിശായി മാറാതിരികുകയുള്ളു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.