കേരള മലബാര്‍ ഇസ്ലാമിക് ക്ലാസ് റൂം (KMIC)ചെയര്‍മാനും കേരളത്തിലെ സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരനും കാരന്തൂര്‍ മര്‍കസ് വൈസ് പ്രസിഡന്റും കേരള മുസ്ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റുമായ സയ്യിദ് യൂസുഫുല്‍ ജീലാനി വൈലത്തൂര്‍ (70) വിടവാങ്ങി. ഇന്ന് പുലര്‍ച്ചെ ഒരു മണിക്ക് വൈലത്തൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഖബറടക്കം ഇന്ന് വൈകീട്ട് നാല് മണിക്ക് വൈലത്തൂര്‍ നഴ്സറിപ്പടിയിലുള്ള വീട്ടുവളപ്പില്‍. എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ്, സുപ്രീം കൗണ്‍സില്‍ അംഗം, മലപ്പുറം ജില്ലാ പ്രസിഡന്റ് തുടങ്ങി നിരവധി പദവികള്‍ വഹിച്ചിരുന്ന തങ്ങളെ കഴിഞ്ഞ ദിവസം ചേര്‍ന്ന മര്‍കസ് നാല്‍പ്പതാം വാര്‍ഷിക സമ്മേളനത്തിന്റെ സ്വാഗത സംഘം ചെയര്‍മാനായും തിരഞ്ഞെടുത്തിരുന്നു. സയ്യിദത്ത് സഫിയ ബീവിയാണ് ഭാര്യ. മക്കള്‍: ജലാലുദ്ദീന്‍ സഖാഫി, സക്കരിയ്യ സഖാഫി, സയ്യിദ് അലി അഹ്സനി, സയ്യിദത്ത് ജമീല ബീവി, സയ്യിദത്ത് റംല ബീവി, സയ്യിദത്ത് റാളിയ ബീവി. മരുമക്കള്‍: സയ്യിദ് അബ്ദുസ്സലീം ഹൈദറൂസി മലപ്പുറം, സയ്യിദ് സൈനുല്‍ ആബിദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് സിദ്ദിഖ് തങ്ങള്‍. ശൈഖ് മുഹ്യിദ്ദീന് അബ്ദുല്‍ ഖാദിര്‍ ജീലാനി തങ്ങളുടെ പരമ്പരയ...
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ