ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മന്ത്രി കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യുന്നു

വേങ്ങര പഞ്ചായത്ത് പ്രസി ഡന്റിന്റെ ജനസമ്പർക്ക പരിപാടിയുടെ ലോഗോ പ്രകാശനം മന്ത്രി കുഞ്ഞാലിക്കുട്ടി പ്രകാശനം ചെയ്യുന്നു.ചെയർമാൻ.പി അസീസ് സമീപം (info :Yoosufali Valiyora )

ഹരിത ഹസ്തം കെ.എം.സി.സി കൂട്ടായ്മയുടെ

Writer:Hassan Valiyora ഹരിത ഹസ്തം കെ.എം.സി.സി കൂട്ടായ്മയുടെ സഹകരണത്തോടെ നിർമാണം പൂർത്തിയാക്കിയ ബൈത്തുറഹ്മയുടെ പൂമുഖവാതിൽ തുറന്ന കൊടുക്കൂ ന്നത് ഒരു കൂടുംബത്തിന്റെ സ്വപ്ന സാഫല്യത്തിലേക്കാണ്. അകതാരിന്റെ കോണിലെ വിടെയോ മാറ്റി വെച്ച സ്വപ്നങ്ങളുടെ യാഥാർത്ഥ്യത്തിലേക്ക്­! ഈ ചരിത്ര നിമിഷത്തിന് വർണ്ണച്ചിറക് നൽകാൻ നമ്മുടെ ഈ കൂട്ടായ്മക്കായി എന്നുള്ളതിൽ അനൽപമായ ചാരിതാർത്ഥ്യം നമുക്കുണ്ട്. പ്രവാസത്തിന്റെ മരുഭൂമിയിലേക്ക് കാലഗതിയിൽ പറിച്ച് നട്ട നമ്മൾ ഓരോരുതരും ഈ സദുദ്യമതത്തിൽ അവടേതായ ഇടപെടലുകളും സാന്നിദ്ധ്യവും അടയാളപ്പെടുത്തിയിട്ട­ുണ്ട്. ഈ കൂട്ടായ്മയിൽ ഭുരിഭാഗം സുഹൃത്തുക്കളും തുഛമായ ശമ്പളം വാങ്ങി, 12 ഉം 14 ഉം മണിക്കൂറോളം ജോലി ചെയ്ത് തന്റെ കുടുംബത്തിന്റെ പരാധീനതകളകറ്റാൻ പാടുപെടുന്നവരാണ്. വളരെ കുറച്ച് പേർ സാമാന്യം മെച്ചപ്പെട്ട നിലയിലുള്ളവരും ഉണ്ട് എന്നുള്ള കാര്യം മറച്ച് വെക്കുന്നില്ല. എല്ലാവരും തുറന്ന മനസ്സോടു കൂടി അഭിപ്രായ വ്യത്യാസങ്ങളില്ലാതെ പ്രവർത്തിച്ചു.അതിന്റ­െ വിജയമാണ് നമ്മുടെ പ്രതീക്ഷകപരിയായ് നല്ലൊരു സംഖ്യ സ്വരൂപിക്കാൻ നമുക്ക് കഴിഞ്ഞ്.ആർക്കും കൂടുതൽ പ്രാധാന്യം നൽകൽ അപ്രസക്തമാണ്. ഈ ക...

ഒരു കൂട്ടുകാരൻ എനിക്ക് ഉണ്ട്...

1.ക്രിക്കറ്റ് മാച്ച് കളിക്കാൻ പോയപ്പോ Free Hit ഇണ്ടോ എന്ന് ചോദിച്ചപ്പോ ഞങ്ങളുടെ കെെയിൽ ഇല്ല നിങ്ങളുടെ കെെയിൽ ഇണ്ടെങ്കിൽ ഇടുക്കാൻ പറഞ്ഞ ഒരു സുഹ്യത്തുണ്ടായിരുന്നു എനിക്കും. 2. 30 രൂപയുടെ തോർത്തിൽ കറയായി എന്ന് പറഞ്ഞ് 80 രൂപക്ക് DRY CLEAN ചെയ്യുന്ന ഒരു കൂട്ടുകാരൻ എനിക്കും ഉണ്ടായിരുന്നു.😳😳അവൻ ഇപ്പോ ജീവിച്ചിരിപ്പുണ്ടോ എന്തോ.......😫😝 3.കുഴിച്ചിട്ട ചെടിക്ക് വേര് വന്നോന്നറിയാൻ എന്നും പറിച്ചു നോക്കുന്ന ഒരു സുഹൃത്ത് എനിക്കുമുണ്ടായിരുന്നു 4. നാട്ടിൽ ഫ്ലട് ലൈറ്റ് ക്രിക്കെറ്റ്‌ മാച്ച് ഉണ്ടെന്നു പറഞ്ഞപ്പോൾ എപ്പോ 'രാവിലെയാണോ'എന്നു ചോദിച്ച ഒരു ഫ്രണ്ട് എനിക്കുണ്ട്ആയിരിന്നു😝😝😝 5. കഴുകാനിട്ട ഷർട്ടിന്റെ പോക്കറ്റിൽ ബീടി കണ്ട ഉമ്മാനോട് "ചില്ലറ ഇല്ലാത്തോണ്ട് കടക്കാരൻ തന്നതാ" എന്ന് പറഞ്ഞ കൂട്ടുകാരൻ ഉണ്ടെനിക്ക്! 6. ചുവരിൽ സുഭാഷ് ചന്ദ്ര ബോസിന്റെ ഫോടോ കണ്ടിട്ട് അച്ഛൻ പട്ടാളത്തിലാ ലെ എന്ന് ചോദിച്ച ഒരു കൂട്ടുകാരാൻ എനിക്കും ഉണ്ടായിരുന്നില്ല..😂 7. റിസേർവ് ബാങ്ക് നോട്ട്‌ അടിക്കുമ്പോൾ... അതിൽ കൂടുതൽ നോട്ട്‌ അടിച്ചു പാവ പെട്ടവര്ക്ക് കൊടുത്താൽ ഇന്ത്യ കാര്...

മനുഷ്യന്റെ അവകാശങ്ങള്ക്കായി ഒരു ദിനം എല്ലാ വര്ഷവും ഡിസംബര് 10

മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്.1948ഡിസംബര് 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല് എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന് തീരുമാനമെടുത്തു.എല്ലാ വര്ഷവും ഈ ദിനത്തില് ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള് സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള് സംഘടിപ്പിക്കുന്നത്.അഞ്ച് വര്ഷം കൂടുമ്പോള് നല്കുന്ന മനുഷ്യാവകാശം സംബന്ധിച്ചുള്ള അവാര്ഡും ഈ ദിനത്തിലാണ് നല്കുന്നത്. മനുഷ്യാവകാശ രംഗത്ത് പ്രവര്ത്തിക്കുന്ന നിരവധി സര്ക്കാര്, സര്ക്കാരേതര സംഘടനകള് ഈ ദിനത്തില് പ്രത്യേക പരിപാടികള് സംഘടിപ്പിക്കുന്നു. ഓരോവ്യക്തിക്കുംഅന്തസ്സും സുരക്ഷയും ഉറപ്പാക്കി സമൂഹത്തില് ജീവിക്കാനുള്ള അവകാശമാണിത്. സ്വകാര്യത, മതവിശ്വാസം, അഭിപ്രായ പ്രകടനം എന്നിവയ്ക്കുള്ളസംരക്ഷണം. വീട്, ഭക്ഷണം, വസ്ത്രം എന്നിവയോടു കൂടിയ ജീവിതം നയിക്കാനുള്ള അവകാശം. വാര്ദ്ധക്യം, വൈധവ്യം, ശാരീരിക ബലഹീനതകള് എന്നീ അവസ്ഥയില് ലഭിക്കേണ്ട സംരക്ഷണം. നിയമത്തിനുമുന്നില് ഉള്ള ...

ചെന്നെയിൽ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിലെ ഒരു സൈനികന്റെ അനുഭവം...

ഒരു ദിവസം രാവിലെ ആഹാരം വിളമ്പുകയാണ്‌... സാധനങ്ങൾ കുറവായതിനാൽ പ്രാതൽ കുട്ടികൾക്ക് മാത്രം എന്ന് തീരുമാനിച്ചു...വരിയായി കുട്ടികൾ നിരന്നു... ഒരു കുട്ടിക്ക് ഒരു ചെറിയ പാക്കറ്റ് ബ്രെഡ്‌ മാത്രം.... ഒടുവിൽ രണ്ടു കുട്ടികളും ഒരു പാക്കറ്റ് ബ്രെഡും അവശേഷിച്ചു... വിതരണം ചെയ്യുന്ന ആൾ ധർമ സങ്കടത്തിൽ ആയി...മുൻപിൽ നില്ക്കുന്നത് അല്പം മുതിർന്ന കുട്ടി... അവനെ കണ്ടാലെ അറിയാം അവൻ എന്തെങ്കിലും കഴിച്ചിട്ട് ദിവസങ്ങൾ ആയി എന്ന്... വിതരണം ചെയ്യുന്ന സൈനികൻ ബ്രെഡ്‌ പാക്കറ്റ് രണ്ടായി മുറിക്കാൻ തുടങ്ങുമ്പോൾ മുന്നിൽ നിന്ന കുട്ടി പറഞ്ഞു; "വേണ്ട സാർ അത് അവനു കൊടുക്കൂ..." സൈനികൻ നിർബന്ധിചെങ്കിലും അവൻ വാങ്ങിയില്ല... ഒടുവിൽ ബ്രെഡ്‌ പുറകിൽ നിന്ന കുട്ടിക്ക് കൊടുത്തു. പട്ടാളക്കാരൻ ചോദിച്ചു; "നീയെന്താ ബ്രെഡ്‌ വേണ്ട എന്ന് പറഞ്ഞത്?" "അവൻ ഇന്നലെ രാത്രി മുതൽ വിശന്നു കരയുകയായിരുന്നു...നമ്മുടെ ചേരിയുടെ അടുത്തുള്ള ഒരു ഫ്ലാടിലാണ് അവൻ താമസിക്കുന്നത്...എനിക്ക് വിശപ്പു ശീലമാണ്...അവർക്കൊന്നും വിശന്നിരിക്കാൻ കഴിയില്ല"... പട്ടാളക്കാരൻ അവനെ സ്നേഹത്തോടെ ആശ്ലേഷിച്ചു... അപ്പോഴതാ വരന്നു ബ്രെഡ്‌ ക...

ഒരിക്കൽ അക്ബർ ചക്രവർത്തി ബീർബലിനോട് പറഞ്ഞു

ഒരു വാചകം ചുവരിൽ എഴുതണം.പക്ഷേ ഒരു നിബന്ധനയുണ്ട്. സന്തോഷമുള്ളപ്പോൾ നോക്കിയാൽ ദുഃഖവും ദുഃഖമുള്ളപ്പോൾ നോക്കിയാൽ സന്തോഷം നൽകുന്നതുമായിരിക്കണം ആ വാചകം. ബീർബൽ എഴുതി. . . . . . . . "ഈ സമയവും കടന്ന് പോകും"

**** കരുതിയിരിക്കുക ... മുംബെയിലെ പുതിയ തട്ടിപ്പുരൂപങ്ങളിതാ.t

" മൊബൈല് സര്വ്വീസ് പ്രൊവൈഡര് ആണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട് ഒരാള് എന്റെ ഫോണില് വിളിച്ച് 3ജി അപ്ഡേറ്റ് ചെയ്യുന്നതിനു വേണ്ടി 2 മണിക്കൂര് നേരം എന്റെ ഫോണ് ഓഫ് ചെയ്തു വെക്കുന്നതിന് ആവശ്യപ്പെട്ടു. ഒരു മീറ്റിങ്ങിന് തിരക്കു പിടിച്ച് ഓടുകയായിരുന്നതിനാല് കൂടുതല് ചോദ്യങ്ങള്ക്ക്നില്ക്കാതെ ഞാന് അപ്രകാരം ചെയ്തു. എന്നാല് ഏതാണ്ട് മുക്കാല് മണിക്കൂറിനു ശേഷം വിളിച്ചയാള് സ്വയം പരിചയപ്പെടുത്തിയില്ല എന്ന് ഓര്മ്മ വന്ന എനിക്ക് സംശയം തോന്നുകയും ഫോണ് ഓണ് ചെയ്യുകയും ചെയ്തപ്പോള് എന്റെ ഏറ്റവും അടുത്ത ബന്ധുക്കളുടെ നിരവധി മിസ് കാളുകളാണ് കണ്ടത്. എന്റെ മാതാപിതാക്കളെ വിളിച്ചപ്പോള് വളരെ പരിഭ്രാന്തരായ അവര് ഞാനെവിടെയാണെന്നും സുരക്ഷിതനാണോ എനിക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ലല്ലോ എന്നും അന്വേഷിക്കുകയാണ് ചെയ്തത്. എന്നെ തട്ടിക്കൊണ്ടു പോയി എന്നും എന്റെ സഹായത്തിനുള്ള നിലവിളി ഫോണിലുടെ അവരെ കേള്പ്പിച്ചതായും അവര് അറിയിച്ചു. തട്ടിക്കൊണ്ടു പോയവരുടെ അടുത്ത വിളിക്കായി കാത്തുകൊണ്ട് എന്റെ പിതാവ് അവര് ആവശ്യപ്പെട്ട മോചനദ്രവ്യം ശേഖരിക്കുന്നതിന് ബാങ്കില് നില്ക്കുന്ന സമയത്താണ് എന്റെ വിളി അവരെ തേടിയെത്തിയത്. അടിയന്ത...

മനസ്സ് പങ്കുവെച്ച സുഹൃത്ത് നമ്മുടെ

ജീവിതത്തിൽ എന്നും സുഗതമായ ഓർമയും അനുഭവവും ആയിരിക്കും അത്തരം ചങ്ങാതിമാരെ നാം കണ്ടെത്തണം നമ്മുടെ ദുഖങ്ങളിൽ നാം പോലുമറിയാതെ സ്വകാര്യമായി കണ്ണിർ വാർകുന്ന സുഹൃത്തിനെക്കാളും മഹത്തരമായത് ഇന്നത്തെ കാലത്ത് വേറെന്തുണ്ട് കടപ്പാട് watsapp

First report of Rufous-tailed Rock Thrush from Kerala

First report of Rufous-tailed Rock Thrush from Kerala Madhyamam 25/11/15

വികസന തുടർച്ച ... ബോസ് പണി തുടങ്ങി

തെരെഞ്ഞെടുപ്പിന്റെ ആരവങ്ങൾ അവസാനിച്ചുവെങ്കിലും വികസന വെളിച്ചത്തിന്റെ ആരവങ്ങൾക്ക് തുടക്കം.ജനപ്രതിനിധിയുടെ പ്രതിബദ്ധത ഏറെടുത്ത് ഒരു നാടിനെ നൻമയുടെ വെളിച്ചത്തിലേക്ക്, വികസനത്തിന്റെ പ്രകാശം തെളിച്ച് തികഞ്ഞ കർത്തവ്യ ബോധത്തോടെ... 16-ാം വാർഡിലെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പ്രവർത്തനവുമായ ചെള്ളി ശജീർ.

ഒരു ദിവസം ചെന്നായ പുല്ലിന്റെ നിറത്തെ ചൊല്ലി കഴുതയോടു തർകിച്ചു

കഴുത പറഞ്ഞു : പുല്ലിന്റെ നിറം മഞ്ഞയാണ് ചെന്നായ പറഞ്ഞു : പുല്ലിന്റെ നിറം പച്ചയാണ് ഏറെ നേരം തര്ക്കിച്ചിട്ടും രണ്ടാൾക്കും ഒരു സമവായത്തിലെത്താൻ പറ്റിയില്ല ഒടുവിൽ കാട്ടു രാജാവിനോട് വിധി തേടാൻ തീരുമാനിച്ചു വിചാരണ ആരംഭിച്ചു , ഓരോരുത്തരും അവരുടെ വാദങ്ങൾ ഉന്നയിച്ചു കാഴ്ചക്കാരായ മൃഗങ്ങൾ വിധി കേൾക്കാൻ ചെവി കൂർപിച്ചിരുന്നു എന്നാൽ എല്ലാവരെയും നിരാശരാക്കി സിംഹം വിധി കല്പിച്ചു : ചെന്നായക്കു ഒരു മാസത്തെ കഠിന തടവ്‌ , കഴുത നിരപരാധി !!! ചെന്നായ വിയോജിപ്പ്‌ പ്രകടിപ്പിച്ചുകൊണ്ട് ചോദിച്ചു : രാജാവേ പുല്ലിന്റെ നിറം പച്ചയല്ലേ ? രാജാവ് : അതെ ചെന്നായ : പിന്നെതിനാണ് ശരി പറഞ്ഞ എന്നെ അവിടുന്ന് കാരാഗ്രഹത്തിൽ അടക്കുന്നത് ? സിംഹം : നീ പറഞ്ഞത് ശരിയാണ് , പക്ഷെ ഇത് പോലൊരു വിഷയത്തിൽ കഴുതയോടു തർകിച്ചതാണ് നീ ചെയ്ത വലിയ തെറ്റ് ! ആയതിനാൽ നിനക്കൊരു പാഠമാവാൻ വേണ്ടിയും ഇനിയൊരിക്കലും കാര്യങ്ങൾ മനസിലാവാത്തവരോട് നീ തർക്കിക്കാതിരിക്കാൻ വേണ്ടിയുമാണ് ഈ ശിക്ഷ !!!

ഇത്തരം പ്രധാനപ്പെട്ട കാരൃങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം അതാ ഈ മേസേജ് ഇടുന്നത്‌

നസീർ അഹമ്മദ് വളരെ തിരക്കുളള ഒരു ബിസിനസ്സ്കാരനാണ്. കൃത്യനിഷ്ഠയും കഠിനാദ്ധ്വാനവും കൈമുതലായ ആ യുവാവിന്റെ വളർച്ചയും വളരെ പെട്ടെന്നായിരുന്നു. ഓഫീസിലെ തിരക്കുകളിൽ പെട്ട് നട്ടം തിരിഞ്ഞിരിക്കുന്ന സമയത്താണ് നസീറിന് ആ ഫോണ്‍ കോൾ വന്നത്. മിസ്റ്റർ നസീർ അഹമദല്ലേ? അതെ.. സർ എന്റെ പേര് അനുപമ, ഞാൻ താങ്കളുടെ ബാങ്കിൽ നിന്നും വിളിക്കുകയാണ്‌ .. ബാങ്കിൽ നിന്നോ?! എന്താണ് കാര്യം.? സെർ, താങ്കളുടെ ഡെബിറ്റ്‌ കാർഡിന്റെ (ATM Card) കാലാവധി കഴിഞ്ഞിരിക്കുകയാണ് ഉടനെ renew ചെയ്യണം .. അയ്യോ അതിനിപ്പോ എന്താ ചെയ്യേണ്ടത് ഞാൻ!?... ബാങ്കിലേയ്ക്ക് വന്നാൽ മതിയോ ...? സർ വരേണ്ട... തല്ക്കാലം കാർഡിന്റെ പുറകിലുള്ള CVV നമ്പർ ഒന്ന് പറഞ്ഞു തരൂ. നസീർ യാതൊരു സംശയവുമില്ലാതെ, തൻ്റെ ATM കാർഡിൻ്റെ പുറകിലുള്ള മൂന്നക്ക CVV നമ്പർ പറഞ്ഞു കൊടുത്തു .. സാറിൻ്റെ കാർഡ് നമ്പർ ഒന്ന് പറയൂ confirm ചെയ്യാനാ.... ബാങ്കിൽ നിന്നാത് കൊണ്ട് അതും പറഞ്ഞു കൊടുത്തു. വളരെ നന്ദി സർ ഇപ്പോൾ തന്നെ ഒരു confirmation കോഡ് താങ്കളുടെ മൊബൈൽ ഫോണിൽ വരുന്നതാണ് . അത് കൂടി ഒന്ന് പറഞ്ഞ് തരണം. അപ്പോൾ തന്നെ നസീർ തന്റെ മൊബൈലിൽ sms ആയി വന്ന 6 അക്ക ക...

കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ വേങ്ങര

കേരളത്തിലെ ഏറ്റവും വലിയ ഉപജില്ലയായ വേങ്ങര ഉപജില്ല സ്കൂള് കലോല്സവം ഈ വരുന്ന നവംബറ് 30, ഡിസംബറ് 1, 2 , 3 തിയ്യതികളില് ജി.എച്ച്.എസ്.എസ് പെരുവള്ളൂരില് വച്ച് നടത്താന് തീരുമാനിച്ചിരിക്കുന്നു എല്ലാ കലാ സ്നേഹികളേയും ക്ഷണിക്കുന്നുALL ARE WELCOME TO GHSS PERUVALLUR

പന്ത്രണ്ടാം വാർഡിന്റെ മുത്ത്

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ 12 ാം വാര്ഡില് മുസ്ലീം ലീഗ് സ്ഥാനാര്ത്ഥിയായി മത്സരിച്ച് വിജയിച്ച യുവ മെമ്പര് തന്റെ വിജയാഘോഷത്തിന് വേണ്ടി നീക്കി വെച്ച പണം ഒരു യുവതിയുടെ മംഗല്യസമ്മാനമായി നല്കിയിരിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില് വിവിധ പാർട്ടികൾകക്കു കിട്ടിയ വോട്ട് സ്ഥാന

തദ്ദേശ തിരഞ്ഞെടുപ്പില് വിവിധ പാർട്ടികൾകക്കു കിട്ടിയ വോട്ട് സ്ഥാന ക്രമത്തിൽ 1 സിപിഎം 5353006 2 കോൺ 5119379 3 ബിജെപി 2527890 4 മുസ്.ലീഗ് 1477339 5 സിപിഐ 891381 6 കേ.കോൺ.എം 368435 7 എസ്ഡിപിഐ 127570 8 ജെഡിയു 107728 9 ആർഎസ്പി 79422 10 ജെഡിഎസ് 76116 11 എൻസിപി 63096 12 വെൽഫെയർ 57045 13 ഐഎൻഎൽ 37466 14 കേ.കോൺ.ജെ 23392 15 സിഎംപി.സിപി 22155 16 കോൺ.എസ് 20264 17 പിഡിപി 18455 18 കേ.കോൺ.എസ് 17661 19 കേ.കോൺ.ബി 15519 20 സിഎംപി.എ 9691 21 ജെഎസ്എസ് 4330

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.