18/11/15

ഇത്തരം പ്രധാനപ്പെട്ട കാരൃങ്ങള്‍ ജനങ്ങളില്‍ എത്തിക്കണം അതാ ഈ മേസേജ് ഇടുന്നത്‌

നസീർ അഹമ്മദ് വളരെ തിരക്കുളള ഒരു ബിസിനസ്സ്കാരനാണ്. കൃത്യനിഷ്ഠയും
കഠിനാദ്ധ്വാനവും കൈമുതലായ ആ യുവാവിന്റെ വളർച്ചയും വളരെ
പെട്ടെന്നായിരുന്നു. ഓഫീസിലെ തിരക്കുകളിൽ പെട്ട് നട്ടം തിരിഞ്ഞിരിക്കുന്ന
സമയത്താണ് നസീറിന് ആ ഫോണ്‍ കോൾ വന്നത്.

മിസ്റ്റർ നസീർ അഹമദല്ലേ?

അതെ..

സർ എന്റെ പേര് അനുപമ, ഞാൻ താങ്കളുടെ ബാങ്കിൽ നിന്നും വിളിക്കുകയാണ്‌ ..

ബാങ്കിൽ നിന്നോ?! എന്താണ് കാര്യം.?

സെർ, താങ്കളുടെ ഡെബിറ്റ്‌ കാർഡിന്റെ (ATM Card) കാലാവധി
കഴിഞ്ഞിരിക്കുകയാണ് ഉടനെ renew ചെയ്യണം ..

അയ്യോ അതിനിപ്പോ എന്താ ചെയ്യേണ്ടത് ഞാൻ!?... ബാങ്കിലേയ്ക്ക് വന്നാൽ മതിയോ ...?

സർ വരേണ്ട... തല്ക്കാലം കാർഡിന്റെ പുറകിലുള്ള CVV നമ്പർ ഒന്ന് പറഞ്ഞു
തരൂ. നസീർ യാതൊരു സംശയവുമില്ലാതെ, തൻ്റെ ATM കാർഡിൻ്റെ പുറകിലുള്ള
മൂന്നക്ക CVV നമ്പർ പറഞ്ഞു കൊടുത്തു ..
സാറിൻ്റെ കാർഡ് നമ്പർ ഒന്ന് പറയൂ confirm ചെയ്യാനാ....
ബാങ്കിൽ നിന്നാത് കൊണ്ട്
അതും പറഞ്ഞു കൊടുത്തു.

വളരെ നന്ദി സർ ഇപ്പോൾ തന്നെ ഒരു confirmation കോഡ് താങ്കളുടെ മൊബൈൽ ഫോണിൽ
വരുന്നതാണ് . അത് കൂടി ഒന്ന് പറഞ്ഞ് തരണം.

അപ്പോൾ തന്നെ നസീർ തന്റെ മൊബൈലിൽ sms ആയി വന്ന 6 അക്ക കോഡ് പറഞ്ഞ്
കൊടുക്കുകയും ചെയ്തു ....

അല്പസമയത്തിനുള്ളിൽ നസീറിൻ്റെ ഫോണിലേയ്ക്ക് മറ്റൊരു sms വന്നു.
"Thank you for using your SBI debit card 213xxxxxxx47 for a purchase
worth Rs 12999/-"

അപ്പോഴാണ്‌ താൻ കബളിപ്പിക്കപ്പെട്ടതാണ് എന്ന ബോധം നസീറിന് ഉണ്ടായത്..


ഇതൊരു കഥയല്ല . കൊച്ചി,മുംബൈ, ഡൽഹി, ബാംഗ്ലൂർ, കോഴിക്കോട് തുടങ്ങിയ
നഗരങ്ങളിൽ നടന്നു കൊണ്ടിരിക്കുന്ന തട്ടിപ്പിന്റെ പുതിയ മുഖമാണ് . ലോട്ടറി
അടിച്ചെന്നും ഫ്രീ ഗിഫ്റ്റ് ഉണ്ടെന്നുമൊക്കെ പറഞ്ഞായിരുന്നു ആദ്യമൊക്കെ
തട്ടിപ്പ് നടത്തിയിരുന്നത്. എന്നാൽ ഇപ്പോഴാവട്ടെ ബാങ്കിൽ നിന്നെന്നു
പറഞ്ഞ് തന്നെയാണ് തട്ടിപ്പുകാർ വിളിക്കുന്നത്‌ .
ATM card number, PIN number, CVV Number, OTP (one time password)
എന്നിവ മനസിലാക്കി Online purchase, Cash withdrawal എന്നിവയിലൂടെ വൻ
തട്ടിപ്പാണ് ഇപ്പോൾ നടക്കുന്നത്. അഭ്യസ്തവിദ്യരായ ചെറുപ്പക്കാരും
ഉദ്യോഗസ്ഥരും പോലും ഇത് പോലുള്ള ചതിയിൽ പെടുന്നു എന്നത് അതിശയകരമാണ്.
ഇത് പോലുള്ള ചതിയിൽ പെടാതിരിക്കുവാനായി നമുക്ക് അൽപ്പമൊന്നു ശ്രദ്ധിക്കാം.

1. ബാങ്കിൽ നിന്ന് ഒരിക്കലും നിങ്ങളെ ഫോണിൽ വിളിച്ച് കാർഡ്‌ renew
ചെയ്യുവാനോ, പാസ് വേഡ് പറഞ്ഞ് കൊടുക്കുവാനോ ആവശ്യപ്പെടില്ല എന്ന കാര്യം
ആദ്യമേ തന്നെ മനസിലാക്കുക.

2. ഇങ്ങനെയുള്ള കാൾ വന്നാൽ ഉടനടി നിങ്ങളുടെ ബാങ്കിന്റെ ഹോം ബ്രാഞ്ചുമായി
നേരിട്ട് ബന്ധപ്പെടെണ്ടതാണ്.

3. നിങ്ങളുടെ ATM/Credit/Debit Card details, PIN Number എന്നിവ ആരുമായും
ഷെയർ ചെയ്യാതിരിക്കുക.

4. Purchase ചെയ്തതിനു ശേഷം കാർഡ്‌ Swipe ചെയ്യുമ്പോൾ നിങ്ങളുടെ
കണ്മുന്നിൽ തന്നെ ചെയ്യുവാൻ നിർബന്ധിക്കുക.

5. Swipe ചെയ്തതിന് ശേഷം കിട്ടുന്ന രസീത് നിങ്ങളുടേത് തന്നേയെന്ന് ഉറപ്പ് വരുത്തുക.

6. നമ്മുടെ സമ്പാദ്യം നമ്മുടെ അദ്ധ്വാനത്തിന്റെ ഫലമാണ് . അത്
നഷ്ടപ്പെടാതിരിക്കുവാൻ , കബളിപ്പിക്കപ്പെടാതിരിക്കുവാൻ നിങ്ങളുടെ
പ്രിയപ്പെട്ടവരെയും സുഹൃത്തുക്കളെയും ഇക്കാര്യം പറഞ്ഞ് മനസിലാക്കുക.

തട്ടിപ്പുകൾക്കെതിരെ ജാഗരൂകരായിരിക്കുക.