" മൊബൈല് സര്വ്വീസ് പ്രൊവൈഡര് ആണെന്ന് സ്വയം പരിചയപ്പെടുത്തിക്കൊണ്ട്
ഒരാള് എന്റെ ഫോണില് വിളിച്ച് 3ജി അപ്ഡേറ്റ് ചെയ്യുന്നതിനു വേണ്ടി
2 മണിക്കൂര് നേരം എന്റെ ഫോണ് ഓഫ് ചെയ്തു വെക്കുന്നതിന് ആവശ്യപ്പെട്ടു.
ഒരു മീറ്റിങ്ങിന് തിരക്കു പിടിച്ച് ഓടുകയായിരുന്നതിനാല് കൂടുതല്
ചോദ്യങ്ങള്ക്ക്നില്ക്കാതെ ഞാന് അപ്രകാരം ചെയ്തു.
എന്നാല് ഏതാണ്ട് മുക്കാല് മണിക്കൂറിനു ശേഷം വിളിച്ചയാള് സ്വയം
പരിചയപ്പെടുത്തിയില്ല എന്ന് ഓര്മ്മ വന്ന എനിക്ക് സംശയം തോന്നുകയും ഫോണ്
ഓണ് ചെയ്യുകയും ചെയ്തപ്പോള് എന്റെ ഏറ്റവും അടുത്ത ബന്ധുക്കളുടെ നിരവധി
മിസ് കാളുകളാണ് കണ്ടത്.
എന്റെ മാതാപിതാക്കളെ വിളിച്ചപ്പോള് വളരെ പരിഭ്രാന്തരായ അവര്
ഞാനെവിടെയാണെന്നും സുരക്ഷിതനാണോ എനിക്ക് മറ്റ് കുഴപ്പങ്ങളൊന്നുമില്ലല്ലോ
എന്നും അന്വേഷിക്കുകയാണ് ചെയ്തത്.
എന്നെ തട്ടിക്കൊണ്ടു പോയി എന്നും എന്റെ സഹായത്തിനുള്ള നിലവിളി ഫോണിലുടെ
അവരെ കേള്പ്പിച്ചതായും അവര് അറിയിച്ചു.
തട്ടിക്കൊണ്ടു പോയവരുടെ അടുത്ത വിളിക്കായി കാത്തുകൊണ്ട് എന്റെ പിതാവ്
അവര് ആവശ്യപ്പെട്ട മോചനദ്രവ്യം ശേഖരിക്കുന്നതിന് ബാങ്കില് നില്ക്കുന്ന
സമയത്താണ് എന്റെ വിളി അവരെ തേടിയെത്തിയത്.
അടിയന്ത...
വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു. നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.