
മാസങ്ങളായി നാം ആകാംഷയോടെ കാത്തിരുന്ന ഇലക്ഷൻ പ്രചരണവും വോട്ടെടുപ്പും
ഭംഗിയായി നിർവഹിച്ച് കഴിഞ്ഞു..
ഇനി ഏവരും ഉറ്റു നോക്കുന്നത് ഫല പ്രക്യാപനത്തിലെക്കാണ്..
ഓരോരുത്തരും ആഗ്രഹിക്കുന്നതും പ്രാർത്തിക്കുന്നതും അവരവരുടെ
സ്ഥാനാർത്തികൾ വിജയിക്കാൻ തന്നെ ആയിരിക്കും..❗
അതിനു വേണ്ടിയായിരുന്നല്ലോ ഇത്രയും ദിവസം ഊണും ഉറക്കവും ഒഴിച്ച് നിർത്തി
പ്രവർത്തിച്ചതും പരസ്പരം വെല്ലു വിളിച്ച് പോരടിച്ചതും..
പ്രവാസികൾ ആ ജോലി ഭംഗിയായി സോഷ്യൽ മീഡിയ വഴി നടത്തിയതും നാം കണ്ടു..
എന്തായാലും ഒരു വിഭാഗം ജയിക്കും മറു വിഭാഗം സ്വാഭാവികമായും തോൽക്കും..
താൻ പിന്തുണക്കുന്ന പാർട്ടി ജയിച്ചാലും തോൽവി ഏറ്റു വാങ്ങിയാലും അതിന്റെ
പ്രതിഫലനം അമിതമാവാതെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്..❗
തിരഞ്ഞെടുപ്പിൽ ജയ പരാജയം സാധാരണം..
അത് ഉൾക്കൊള്ളാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ നടത്തുക.
ജയത്തിന്റെ ആവേശത്തിൽ എതിർ പാർട്ടിയെ പിന്തുണക്കുന്നവരെ വ്യക്തിപരമായോ
മറ്റോ ആക്ഷേപിക്കരുത്..
പരസ്പരം ചെളി വാരിയെറിഞ്ഞു അധിക്ഷേപിക്കരുത്..❗
തിരഞ്ഞെടുപ്പ് ഇനിയും വരും.. ജയ പരാജയങ്ങൾ ഇനിയും ആവർത്തിക്കും..
പക്ഷെ നമ്മൾ പൊതു ജനം ഇതിന്റെ പേരിൽ പരസ്പരം പോരടിച്ചു നമ്മുടെ സുഹൃത് ബന്ധത്തെ,
നമ്മുടെ കൂട്ട് കുടുംബക്കാരെ,
നമ്മുടെ അയൽവാസികളെ,
നാം നിത്യവും കാണുന്ന നമ്മുടെ നാട്ടുകാരെ,
നമ്മുടെ സഹോദരി സഹോദരന്മാരെയൊക്കെ നഷ്ടപ്പെടുത്തിയാൽ അത് ചിലപ്പോൾ ഈ
ജന്മത്തിൽ നമുക്ക് തിരിച്ചെടുക്കാൻ പറ്റാത്ത നഷ്ടമായി ഭവിക്കും..❗
നാട്ടിലായാലും സോഷ്യൽ മീഡിയ വഴി ആയാലും നാം നമ്മെ സ്വയം സൂക്ഷിക്കുക..
വാ വിട്ട വാക്കും കൈ വിട്ട ആയുധവും തിരിച്ചെടുക്കാൻ പറ്റില്ലെന്ന പൂർണ
അറിവ് ഓരോരുത്തരും കാത്ത് സൂക്ഷിക്കുക..
ജയത്തിൽ അഹങ്കരിക്കാതെ തോൽവിയിൽ നിരാശരാകാതെ നാം നമ്മുടെ ഇപ്പോഴുള്ള
നല്ല ബന്ധം തുടർന്നും നില നിർത്തുക..
അനാവശ്യ കക്ഷി രാഷ്ട്രീയ മത സംഘടനാ ബന്ധം ഒഴിച്ച് നിർത്തി നല്ലൊരു സുഹൃത്
ബന്ധത്തിലൂടെ ജീവിതം മുന്നോട്ട് നയിക്കുക..
നാടിനും വീടിനും ഉപകരിക്കുന്ന നല്ലൊരു മനുഷ്യരാവുക...
എല്ലാവിധ നന്മകളും നേരുന്നു...