തെരെഞ്ഞെടുപ്പിന്റെ ആരവങ്ങൾ അവസാനിച്ചുവെങ്കിലും വികസന വെളിച്ചത്തിന്റെ ആരവങ്ങൾക്ക് തുടക്കം.ജനപ്രതിനിധിയുടെ പ്രതിബദ്ധത ഏറെടുത്ത് ഒരു നാടിനെ നൻമയുടെ വെളിച്ചത്തിലേക്ക്, വികസനത്തിന്റെ പ്രകാശം തെളിച്ച് തികഞ്ഞ കർത്തവ്യ ബോധത്തോടെ... 16-ാം വാർഡിലെ തെരുവ് വിളക്ക് സ്ഥാപിക്കുന്ന പ്രവർത്തനവുമായ ചെള്ളി ശജീർ.
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ