നസീർ അഹമ്മദ് വളരെ തിരക്കുളള ഒരു ബിസിനസ്സ്കാരനാണ്. കൃത്യനിഷ്ഠയും
കഠിനാദ്ധ്വാനവും കൈമുതലായ ആ യുവാവിന്റെ വളർച്ചയും വളരെ
പെട്ടെന്നായിരുന്നു. ഓഫീസിലെ തിരക്കുകളിൽ പെട്ട് നട്ടം തിരിഞ്ഞിരിക്കുന്ന
സമയത്താണ് നസീറിന് ആ ഫോണ്‍ കോൾ വന്നത്.
മിസ്റ്റർ നസീർ അഹമദല്ലേ?
അതെ..
സർ എന്റെ പേര് അനുപമ, ഞാൻ താങ്കളുടെ ബാങ്കിൽ നിന്നും വിളിക്കുകയാണ് ..
ബാങ്കിൽ നിന്നോ?! എന്താണ് കാര്യം.?
സെർ, താങ്കളുടെ ഡെബിറ്റ് കാർഡിന്റെ (ATM Card) കാലാവധി
കഴിഞ്ഞിരിക്കുകയാണ് ഉടനെ renew ചെയ്യണം ..
അയ്യോ അതിനിപ്പോ എന്താ ചെയ്യേണ്ടത് ഞാൻ!?... ബാങ്കിലേയ്ക്ക് വന്നാൽ മതിയോ ...?
സർ വരേണ്ട... തല്ക്കാലം കാർഡിന്റെ പുറകിലുള്ള CVV നമ്പർ ഒന്ന് പറഞ്ഞു
തരൂ. നസീർ യാതൊരു സംശയവുമില്ലാതെ, തൻ്റെ ATM കാർഡിൻ്റെ പുറകിലുള്ള
മൂന്നക്ക CVV നമ്പർ പറഞ്ഞു കൊടുത്തു ..
സാറിൻ്റെ കാർഡ് നമ്പർ ഒന്ന് പറയൂ confirm ചെയ്യാനാ....
ബാങ്കിൽ നിന്നാത് കൊണ്ട്
അതും പറഞ്ഞു കൊടുത്തു.
വളരെ നന്ദി സർ ഇപ്പോൾ തന്നെ ഒരു confirmation കോഡ് താങ്കളുടെ മൊബൈൽ ഫോണിൽ
വരുന്നതാണ് . അത് കൂടി ഒന്ന് പറഞ്ഞ് തരണം.
അപ്പോൾ തന്നെ നസീർ തന്റെ മൊബൈലിൽ sms ആയി വന്ന 6 അക്ക ക...
തിരൂരങ്ങാടി ചെറുമുക്ക് സലാമത്ത് നഗർ സ്വദേശി സാദിഖ് (25) ആണ് മരണപ്പെട്ടത് 29-06-2025 ഞായർ രാത്രി 11:30 ന് ആണ് സംഭവം കൂട്ടുകാരുമൊത്ത് കുളിക്കാൻ പോയതായിരുന്നു ഇതിനിടെയിൽ സാദിഖലിനെ കാണാതാവുകയായിരുന്നു ഉടനെ പ്രദേശവാസികളെ വിവരം അറിയിച്ചതിനെ തുടർന്ന് മുങ്ങി പുറത്തെടുത്ത് തിരൂരങ്ങാടി എം.കെ.എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല മരണം സംഭവിച്ചിരുന്നു മരണപ്പെട്ട സാദിഖ് ഈ വരുന്ന ജൂലൈ രണ്ടാം തിയതി വിദേശത്തേക്ക് പോവാനിരിക്കുകയായിരുന്നു മയ്യിത്ത് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്*