ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

പന്ത്രണ്ടാം വാർഡിന്റെ മുത്ത്

മലപ്പുറം ജില്ലയിലെ വേങ്ങര പഞ്ചായത്തിലെ 12 ാം വാര്ഡില് മുസ്ലീം ലീഗ് സ്ഥാനാര്ത്ഥിയായി മത്സരിച്ച് വിജയിച്ച യുവ മെമ്പര് തന്റെ വിജയാഘോഷത്തിന് വേണ്ടി നീക്കി വെച്ച പണം ഒരു യുവതിയുടെ മംഗല്യസമ്മാനമായി നല്കിയിരിക്കുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില് വിവിധ പാർട്ടികൾകക്കു കിട്ടിയ വോട്ട് സ്ഥാന

തദ്ദേശ തിരഞ്ഞെടുപ്പില് വിവിധ പാർട്ടികൾകക്കു കിട്ടിയ വോട്ട് സ്ഥാന ക്രമത്തിൽ 1 സിപിഎം 5353006 2 കോൺ 5119379 3 ബിജെപി 2527890 4 മുസ്.ലീഗ് 1477339 5 സിപിഐ 891381 6 കേ.കോൺ.എം 368435 7 എസ്ഡിപിഐ 127570 8 ജെഡിയു 107728 9 ആർഎസ്പി 79422 10 ജെഡിഎസ് 76116 11 എൻസിപി 63096 12 വെൽഫെയർ 57045 13 ഐഎൻഎൽ 37466 14 കേ.കോൺ.ജെ 23392 15 സിഎംപി.സിപി 22155 16 കോൺ.എസ് 20264 17 പിഡിപി 18455 18 കേ.കോൺ.എസ് 17661 19 കേ.കോൺ.ബി 15519 20 സിഎംപി.എ 9691 21 ജെഎസ്എസ് 4330

മാപ്പ് ചോദിക്കണമെനിക്ക്..

തോർത്തുമുണ്ടിൽ പിടഞ്ഞ പരൽ മീനുകളോട്.. കല്ലെറിഞ്ഞ മൂവാൻ ണ്ടൻ മാവിനോട് .. കിതപ്പിനെ വക വെയ്ക്കാതെ നിർത്താതെ ഓടിച്ച സൈക്കിളിനോട്.. എനിയ്ക്കായ് നൽകിയ സ്നേഹം തിരിച്ചറിയാൻ കഴിയാതെ പോയതിനു ബാല്യകാല സഖിയോട്.. യാത്ര ചൊല്ലി പിരിഞ്ഞ ഇടവഴികളോട്.. നഷ്ടപ്പെട്ടുപ്പോയ എൻ്റെ ബാല്യത്തിനോട് .. Happy children's day to all......

വേങ്ങര പഞ്ചായത്ത് പ്രതമ ബോര്‍ഡ് മീറ്റിംഗ് vengara punchayath

വേങ്ങര പഞ്ചായത്ത് പ്രതമ ബോര്‍ഡ് മീറ്റിംഗ് വേങ്ങര പഞ്ചായത്ത് മെമ്പർമാരുടെ പ്രഥമ യോഗം . യോഗത്തില് , പഞ്ചായത്ത് ബോര്ഡ് പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്നതിന് 19 ാം തിയതി യോഗം ചേരാന് തീരുമാനിച്ചു വേങ്ങര ഗ്രാമ പഞ്ചായത്തിലേക്കതെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള് സത്യ പ്രതിജ്ഞ ചെയ്യുന്നു തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളിൽ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ആദ്യം സത്യ പ്രതിജ്ഞ ചൊല്ലിയത്

കുഞ്ഞാപ്പയുടെ വേങ്ങര മണ്ഢലം മലപ്പുറത്ത് 2015 ലും ഒന്നാമത്,

,, 1.32 അംഗ ജില്ല പഞ്ചായത്തില് ഏറ്റവും കൂടിയ ഭൂരിപകഷം,സലീം കുരുവബലം (വേങ്ങര ഡിവിഷന്) 21,879 2.പ്രതിപകഷം ഇല്ലാത്ത മലപ്പുറം ജില്ലയിലെ ഏക ബ്ളോക്ക് പഞ്ചായത്ത്, (വേങ്ങര) 15 ല്15ഉം ലീഗ് സ്വാന്തം നിലക്ക് തൂത്തുവാരി, 3.ഒറ്റക്ക് മല്സരിച്ച് ഏറ്റവും കൂടുതല് സീറ്റ് നേടിയ മലപ്പുറം ജില്ലയിലെ ഏക പഞ്ചായത്ത്, 23 ല് 19 സീറ്റ്,, 4. ജില്ലയില് Block പഞ്ചായത്തില് ഏറ്റവും കൂടിയ ഭൂരിപകഷം, വേങ്ങര കൂരിയാട് ഡിവിഷനിലെ ലീഗ് സ്ഥാനാര്ത്ഥി സുലെെഖ അബ്ദുല് മജീദ് Lead 5273,, 5.അംഗീകൃതമായ ഒരു രാഷ്ട്രീയ പാര്ട്ടിയും പ്രതിപകഷത്തിലാത്ത പഞ്ചായത്ത് , വേങ്ങര വേങ്ങര മാത്രം,, കുഞ്ഞാപ്പയുടെ സ്വാന്തം വേങ്ങര,,,

election result in kerala 941 പഞ്ചായത്തുകളിൽ 490 LDF

941 പഞ്ചായത്തുകളിൽ 490 LDF, 340 UDF, 25 BJP 152 ബ്ലോകുകളിൽ 93 LDF, 58 UDF, 0 BJP കേരളത്തിലെ 6 കോർപ്പറെഷനുകളിൽ 4 LDF, 2 UDF, 0 BJP 14 ജില്ലാ പഞ്ചായത്തുകളിൽ 9 LDF, 5 UDF, 0 BJP 86 മുനിസിപ്പാലിറ്റികളിൽ 43 LDF, 41 UDF, 1 BJP

പ്രിയപ്പെട്ട നാട്ടുകാരുടേയും സുഹൃത്തുക്കളുടെയും ശ്രദ്ധക്ക്..

മാസങ്ങളായി നാം ആകാംഷയോടെ കാത്തിരുന്ന ഇലക്ഷൻ പ്രചരണവും വോട്ടെടുപ്പും ഭംഗിയായി നിർവഹിച്ച് കഴിഞ്ഞു.. ഇനി ഏവരും ഉറ്റു നോക്കുന്നത്‌ ഫല പ്രക്യാപനത്തിലെക്കാണ്.. ഓരോരുത്തരും ആഗ്രഹിക്കുന്നതും പ്രാർത്തിക്കുന്നതും അവരവരുടെ സ്ഥാനാർത്തികൾ വിജയിക്കാൻ തന്നെ ആയിരിക്കും..❗ അതിനു വേണ്ടിയായിരുന്നല്ലോ ഇത്രയും ദിവസം ഊണും ഉറക്കവും ഒഴിച്ച് നിർത്തി പ്രവർത്തിച്ചതും പരസ്പരം വെല്ലു വിളിച്ച് പോരടിച്ചതും.. പ്രവാസികൾ ആ ജോലി ഭംഗിയായി സോഷ്യൽ മീഡിയ വഴി നടത്തിയതും നാം കണ്ടു.. എന്തായാലും ഒരു വിഭാഗം ജയിക്കും മറു വിഭാഗം സ്വാഭാവികമായും തോൽക്കും.. താൻ പിന്തുണക്കുന്ന പാർട്ടി ജയിച്ചാലും തോൽവി ഏറ്റു വാങ്ങിയാലും അതിന്റെ പ്രതിഫലനം അമിതമാവാതെ സൂക്ഷിക്കേണ്ടത് നാം ഓരോരുത്തരുടെയും കടമയാണ്..❗ തിരഞ്ഞെടുപ്പിൽ ജയ പരാജയം സാധാരണം.. അത് ഉൾക്കൊള്ളാനുള്ള മാനസികമായ തയ്യാറെടുപ്പുകൾ നടത്തുക. ജയത്തിന്റെ ആവേശത്തിൽ എതിർ പാർട്ടിയെ പിന്തുണക്കുന്നവരെ വ്യക്തിപരമായോ മറ്റോ ആക്ഷേപിക്കരുത്.. പരസ്പരം ചെളി വാരിയെറിഞ്ഞു അധിക്ഷേപിക്കരുത്..❗ തിരഞ്ഞെടുപ്പ് ഇനിയും വരും.. ജയ പരാജയങ്ങൾ ഇനിയും ആവർത്തിക്കും.. പക്ഷെ നമ്മൾ പൊതു ജനം ഇതിന്റെ പേരിൽ പരസ്പരം പോരടിച്ചു...

New Appointments in India 2015

========================= National Institution for Transforming India (Niti Aayog) : Narendra Modi, Chairman • Lok Sabha, Speaker : Mrs. Sumitra Mahajan • Lok Sabha, Secretary-General : T. K. Viswanathan • Rajya Sabha, Chairman : Mohammad Hamid Ansari • Rajya Sabha, Deputy Chairman : P. J. Kurien • Rajya Sabha, Leader of House : Arun Jaitley • Rajya Sabha, Leader of Opposition : Ghulam Nabi Azad • Rajya Sabha, Secretary-General : Shumsher K. Sheriff • National Institution for Transforming India (Niti Aayog) : Arvind Panagariya, Vice-Chairman • Chief Election Commissioner : Syed Nasim Zaidi • Election Commissioner : Achal Kumar Jyoti • Chief Vigilance Commissioner (CVC) : K. V. Chowdary • Chief Information Commissioner (CIC) : Vijai Sharma • Comptroller and Auditor-General of India : Shashi Kant Sharma • National Human Right Commission (NHRC) : Justice K. G. Balakrishnan, Chairperson • Cabinet Secretary : Ajit Kumar Seth • Principal Secretary to Prime Minister : Nri...

Celebrating kalaaasha kott videos and photos in VENGARA PUNCHAYATH

videos

നവംബര്‍ 1 കേരളപ്പിറവി ദിനം..

നമുക്ക് സ്നേഹിക്കാം ... ചെമ്പകമൊട്ടിന്റെ, മഴയുടെ, മകരക്കാറ്റിന്‍റെ, പുതുമണ്ണിന്റെ, പാലപ്പൂവിന്റെ, മണമുള്ള നമ്മുടെ കേരളത്തെ .. നമുക്ക് മറക്കാതിരിക്കാം മലയാള ഭാഷയെ, മലയാളത്തിന്റെ നന്മയെ, സ്നേഹത്തെ,വാത്സല്യത്തെ ..എല്ലാ കൂട്ടുകാര്‍ക്കും കേരളപ്പിറവി ആശംസകള്‍

ഒരിക്കല്‍ തിരിഞ്ഞ് നടന്ന വൃദ്ധസദനത്തിന്‍റെ വാതില്‍ മെല്ലെ തുറന്ന്

കൊണ്ട് അവന്‍ അകത്തേക്ക് കയറി ചോദിച്ചു " എന്‍റെ ഉമ്മയെ ഒന്ന് കാണിച്ച് തരുമോ ..?" "ആരാണ് നിങ്ങള്‍..? ഉമ്മയുടെ പേരെന്താണ് " എന്നവിടെ നിന്നും ചോദിച്ചപ്പോള്‍ മകനാണെന്ന് പറയാന്‍ അയാള്‍ മടിച്ചെങ്കിലും വീണ്ടും അവര്‍ ചോദിച്ചപ്പോള്‍ മറുപടി കൊടുത്തു " എന്‍റെ ഉമ്മ ആയിഷ ഇവിടെയുണ്ട് ഒന്ന് കാണാന്‍ കഴിയുമോ ..? "ഇവിടെയാണെന്ന് ഉറപ്പുണ്ടോ ..?"എന്നുള്ള മുള്ള് തറച്ച ആ ചോദ്യത്തിന് തല താഴ്ത്തി കൊണ്ടവന്‍ മറുപടി നല്‍കി " ഞാനാണ് ഇവിടെ കൊടുന്നാക്കിയത് .." ഒരു ഫോട്ടോ കാണിച്ച് അയാളോട് അവര്‍ ചോദിച്ചു " ഇതാണോ നിങ്ങളുടെ ഉമ്മ .?" മുഖത്ത് നിറഞ്ഞ സന്തോഷത്തോടെ അയാള്‍ പറഞ്ഞു "അതെ ഇതാണ് യെന്റുമ്മ ".. കുറച്ച് സമയം മിണ്ടാതിരുന്ന അവര്‍ അവനോട് പറഞ്ഞു " നിങ്ങളന്ന് പറഞ്ഞതനുസരിച്ച് ഉമ്മയുടെ ഒരു കാര്യങ്ങളും നിങ്ങളെ ഞങ്ങള്‍ അറിയിച്ചിട്ടില്ല കുറച്ച് മാസങ്ങള്‍ക്ക് മുന്പ് നിങ്ങളുടെ ഉമ്മ മരിച്ചു . നിങ്ങള്‍ എന്നെങ്കിലും വന്നാല്‍ ഏല്‍പ്പിക്കണം എന്ന് പറഞ്ഞൊരു എഴുത്ത് തന്നിട്ടുണ്ട് ഇതാ .." നെഞ്ചിടിപ്പുമായി അവര്‍ നീട്ടിയ പേപ്പര്‍ തുറന്ന് വാ...

VOLLEYBALL in kerala (VVC VALIYORA team)

Valiyora area muslim league campaign

Watch "Valiyora area muslim league campaign" on VALIYORAonline

ഒരിക്കൽ ഒരിടത്ത് വിദഗ്ദ്ധനായ ഒരു മരപ്പണിക്കാരൻ ഉണ്ടായിരുന്നു..

. പ്രായമേറിയതോടേ അയാൾ, ജോലിയിൽ നിന്ന് വിരമിക്കുവാനും, ശിഷ്ടകാലം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കാനും തീരുമാനിച്ചു. ഭവനനിർമ്മാണ ബിസിനസ്സിൽ ഏർപ്പെട്ടിരിക്കുന്ന തൻറെ മുതലാളിക്ക് മുമ്പാകെ, അയാൾ കാര്യം അവതരിപ്പിച്ചു. സമർത്ഥനായ ഒരു തൊഴിലാളി പിരിഞ്ഞുപോകുന്നതിൽ, അയാൾക്ക് ദു:ഖം ഉണ്ടായിരുന്നു. ഒരു വീട്കൂടി പണിയുന്നതുവരെ തൻറെ കൂടെ നില്ക്കണമെന്ന് അദ്ദേഹം ആ ജിവനക്കാരനോട് അഭ്യർത്ഥിച്ചു. മരപ്പണിക്കാരൻ അത് സമ്മതിച്ചു. എന്നാൽ ജോലി അവസാനിപ്പിക്കാൻ തിരുമാനിച്ചതുകൊണ്ട് അയാൾക്ക് പഴയതുപോലേ ഒന്നിലും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല..!! നിർമ്മാണസാമഗ്രികളുടെ ഗുണമേന്മയിലോ ഒന്നും അയാളുടെ കണ്ണ് എത്തിയില്ല..!! എങ്ങിനെയോ ഒരു വീട് തട്ടിക്കൂട്ടി ഉണ്ടാക്കി, എന്നു പറഞ്ഞാൽ മതി..!! പണി പൂർത്തിയാക്കി മുതലാളിക്ക് അയാൾ താക്കോൽ നല്കി.. അപ്പോൾ മുതലാളി ആ താക്കോൽ തിരികെ നല്കിക്കൊണ്ട് പഴഞ്ഞു:- "ഇത് നിങ്ങൾക്കുളള വിടാണ്. എൻറെ ഒരു എളിയ സമ്മാനം..!!" ഇതുകേട്ട് അയാൾ ഞെട്ടിപ്പോയി..!! തനിക്കുളള വീടാണ് എന്ന് നേരത്തേ അറിഞ്ഞിരുന്നെങ്കിൽ... കുറച്ചുകൂടി നന്നായി പണിയാമായിരുന്നു..!! അയാൾ ചിന്തിച്ചു..!! നമ്മുടെ കാര്യവും ഇങ്ങനെതന്ന...

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

സുബഹിനിസ്കാരത്തിനിടെ കുഴഞ്ഞുവീണ് മരണപ്പെട്ടു

ചെമ്മാട്  തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ.  തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ

മലപ്പുറം കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം : കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി ഇന്നലെ രാത്രി 9മണിയോടെ കൂട്ടിലങ്ങാടി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കിട്ടി. പരുവമണ്ണ തൂകുപാലത്തിന് താഴെ പമ്പ് ഹൗസിന്റെ സമീപത്ത് നിന്നാണ് മൃതദേഹം ലഭിച്ചത്.  മലപ്പുറം പോലീസും ഫയർഫോഴ്‌സ്, ട്രോമാകെയർ, വൈറ്റ് ഗാർഡ്, IRW, നാട്ടുകാരും തിരച്ചിലിന് നേതൃത്വം നൽകി  മലപ്പുറത്തെ പോലീസ് സ്റ്റേഷനിൽ മിസ്സിംഗ്‌ കേസിലുള്ള മുണ്ടുപറമ്പ DPO റോഡിൽ താമസിക്കുന്ന മധുവിന്റെ മകൾ ദേവനന്ദയാണ് മരിച്ചത് എന്ന് ബന്ധുക്കൾ തിരിച്ചറിഞ്ഞു. ഇൻകൊസ്റ്റ് നടപടികളൾക്കായി താലൂക്ക് ഹോസ്പിറ്റലിലേക്ക് മൃതദേഹം മാറ്റും  വെള്ളിയാഴ്ച രാത്രി എട്ടരയോടെ പാലക്കാട്-കോഴിക്കോട് ദേശീയപാതയിലെ കൂട്ടിലങ്ങാടി പാലത്തിന്റെ മുകളിൽ നിന്ന് ചാടുകയായിരുന്നു ഇതുവഴി പോയ ബൈക്ക് യാത്രക്കാരായ ദമ്പതിമാരാണ് പാലത്തിന്റെ കൈവരിയിൽ യുവതി ഇരിക്കുന്നതു കണ്ടത്. എന്താണ് ഇവിടെ ഇരിക്കുന്നതെന്ന് ചോദിക്കുമ്പോഴേക്കും പുഴയിലേക്കു ചാടിയതായി ഇവർ പോലീസിനോടു പറഞ്ഞിരുന്നു കൂട്ടിലങ്ങാടിയിൽനിന്ന് മലപ്പുറത്തേക്ക് പോകു...

വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി

 വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ ഒരു മൃതദേഹം കണ്ടെത്തി  പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരും സ്ഥലത്തെത്തിയിട്ടുണ്ട്.വാടകക്ക് താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളിയാണ് മരണപെട്ടത് എന്നാണ് പ്രാഥമിക നികമാനം. കൂടുതൽ വിവരങ്ങൾ അറിവായി വരുന്നു    വേങ്ങര എസ് എസ് റോഡിലെ ബിൽഡിങ്ങിൽ കണ്ടത്തിയ മൃതദേഹം പോലീസും,വേങ്ങര ട്രോമാ കെയർ പ്രവർത്തകരായ. ഇല്യാസ് പുള്ളാട്ട്, ജബ്ബാർ എരണി പടി, ജലീൽ  കൂരിയാട്, ജാസിർ, അനുജിത് എന്നിവർ ചേർന്ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി  തമിഴ്നാട് സ്വദേശി രാജ കന്തസാമി (42 ) ആണ് മരണപെട്ടത്  

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി

ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം ; ഇടിച്ച ബസ് നിര്‍ത്താതെ പോയി തിരൂരങ്ങാടി ; ചെറുമുക്ക് കൊടിഞ്ഞി റോഡില്‍ സ്‌കൂള്‍ ബസിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. ചെറുമുക്ക് സുന്നത്ത് നഗറില്‍ ഇന്ന് ഉച്ചക്കാണ് സംഭവം. ഇടിച്ച സ്‌കൂള്‍ ബസ് നിര്‍ത്താതെ പോയി. ബസിന്റെ ടയര്‍ തലയിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികന്‍ തല്‍ക്ഷണം മരിച്ചു. തിരുരങ്ങാടി കുണ്ടുചിന സ്വദേശി ഹബീബ് മനരിക്കൽ എന്ന വ്യക്തിയാണ് മരണപ്പെട്ടത് മൃ.തദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. താനൂര്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു

തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്;മൂന്ന് പ്രതികള്‍ പിടിയില്‍

  തെയ്യാല ഹൈസ്‌കൂള്‍പടിയില്‍ കാര്‍ തടഞ്ഞ് 2 കോടിരൂപ കവര്‍ന്ന കേസ്; മൂന്ന് പ്രതികള്‍ പിടിയില്‍ *പ്രതികൾ തിരൂരങ്ങാടി, പരപ്പനങ്ങാടി സ്വദേശികൾ.* *പ്രധാന പ്രതി തിരൂരങ്ങാടി ടി സി റോഡ് സ്വദേശി തടത്തിൽ കരീം,പരപ്പനങ്ങാടി പന്താരങ്ങാടി സ്വദേശി മുഹമ്മദ് ഫവാസ്, ഉള്ളണം സ്വദേശി മംഗലശ്ശേരി രജീഷ് എന്നിവരാണ് പിടിയിലായത് ഒരാളെകൂടി പിടികൂടാനുണ്ട്* ------------------------------------ *Published 23-08-2025 ശനി* ------------------------------------ നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂൾപടിക്ക് സമീപം മേലേപ്പുറത്ത് കാർ തടഞ്ഞ് നിർത്തി 2 കോടിയോളം രൂപ കവർന്ന കേസിൽ പ്രതികൾ പിടിയിൽ.  മൂന്ന് പേരെ താനൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കവർച്ച നടന്ന് ഒരാഴ്‌ച തികയുമ്പോഴാണ് പ്രതികളെ പിടികൂടിയത്.  പ്രധാന പ്രതി തടത്തിൽ കരീം, രജീഷ് അടക്കം മൂന്ന് പ്രതികളെയാണ് കോഴിക്കോട് വെച്ച് പിടിയിലായത്. പിടിയിലായവർ മലപ്പുറം ജില്ലയിലുളളവർ. കവർച്ച നടത്തി പ്രതികൾ ഗോവയിലേക്കാണ് കടന്നു കളഞ്ഞത്.  തിരിച്ച് വരുന്നതിനിടെ കോഴിക്കോട് വെച്ചാണ് പിടി കൂടിയത്. നാലങ്ക സംഘത്തിലെപിടികൂടാനുളള ആൾ സംസ്ഥാനത്തിന് പുറത്താണ് എന്നാണ് അറിയാൻ കഴിഞ്ഞ...

വേങ്ങരയില്‍ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി

മലപ്പുറം: വേങ്ങരയില്‍ സ്‌കൂട്ടറില്‍ ചാക്കില്‍ കെട്ടി കടത്തിയ ഒരുകോടി രൂപയുടെ കുഴല്‍പ്പണം പിടികൂടി. കൊടുവള്ളി സ്വദേശി മുഹമ്മദ് മുനീറിനെയാണ് വേങ്ങരയ്ക്കടത്ത് കൂരിയാട് വച്ച്‌ പോലീസ് പിടികൂടിയത്. ഓണക്കാലമായതിനാല്‍ സംശയം തോന്നാതിരിക്കാന്‍ വാഴക്കുല ചാക്കില്‍ക്കെട്ടി കൊണ്ടുപോകുന്ന രീതിയിലാണ് പണം കൊണ്ടുപോയത്. സ്‌കൂട്ടറിന്‍റെ മുന്നില്‍ ചാക്കിലാക്കിയ രീതിയിലായിരുന്നു പണം. സംശയം തോന്നി പോലീസ് പരിശോധിച്ചപ്പോഴാണ് ഒരു കോടിയിലേറെ രൂപ കണ്ടെടുത്തത്. ചാക്കിന് പുറമെ സ്‌കൂട്ടറിന്‍റെ സീറ്റിനടിയിലും പണം ഉണ്ടായിരുന്നു. കണ്ടെത്തിയതില്‍ ഭൂരിഭാഗവും അഞ്ഞൂറിന്‍റെയും 200ന്‍റെയും നോട്ടുകെട്ടുകളായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുഹമ്മദ് മുനീര്‍ കടത്തിയ പണത്തിന്‍റെ സ്രോതസ് ഉള്‍പ്പടെ അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

തിരുരങ്ങാടിയിൽ രണ്ട് കോടി രൂപ കവർന്ന സംഭവം; പ്രതികൾ പണവുമായി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്.

. തിരൂരങ്ങാടിയിൽ കാർ തടഞ്ഞുനിർത്തി രണ്ട് കോടി രൂപ കവർന്ന സംഭവത്തിൽ, പ്രതികൾ പണവുമായി രക്ഷപ്പെട്ടത്തിൽ അന്വേഷണം ശക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് നന്നമ്പ്ര സ്വദേശി പറമ്പിൽ ഹനീഫയുടെ കൈവശമുണ്ടായിരുന്ന രണ്ട് കോടി രൂപ നാലംഗ സംഘം കവർന്നത്. കൊടിഞ്ഞിയിൽനിന്ന് പണം വാങ്ങി താനൂരിലേക്ക് പോവുകയായിരുന്ന ഹനീഫയെ നന്നമ്പ്ര മേലേപ്പുറത്തുവെച്ച് കാറിലെത്തിയ സംഘം തടഞ്ഞുനിർത്തി ഹോക്കി സ്റ്റിക്കുകളും വടിവാളുകളും ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയായിരുന്നു. സംഭവത്തിനുശേഷം പ്രതികൾ സഞ്ചരിച്ച കാർ കണ്ടെത്താൻ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. പുതിയ സി.സി.ടി.വി. ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് കരുതുന്നത്. പ്രതികളെക്കുറിച്ച് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ഉടൻതന്നെ അറസ്റ്റ് ചെയ്യുമെന്നും പോലീസ്.

വലിയോറയിൽനിന്നുള്ള സ്വതന്ത്ര ദിന ഫോട്ടോസ്

ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പി മുറിച്ച് പുറത്തേക്ക്; വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി വടം വഴി മതില്‍ച്ചാടി...

കണ്ണൂര്‍: സൗമ്യാ വധക്കേസ് പ്രതി ഗോവിന്ദച്ചാമി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ചാടിയത് പുലര്‍ച്ചെ 1.15 ന്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു... മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്... ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു... ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും... ഗോവിന്ദച്ചാമിക്ക് പുറത്ത് നിന്നും സഹായം ലഭിച്ചെന്നാണ് നിഗമനം... പുലര്‍ച്ചെ പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തിയപ്പോഴാണ് ഗോവിന്ദച്ചാമിയെ കാണാതായതായി മനസ്സിലാക്കുന്നത്... ഗോവിന്ദച്ചാമിക്കായി പൊലീസ് വ്യാപക തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.. ട്രെയിന്‍, റെയില്‍വേ സ്റ്റേഷന്‍ കേന്ദ്രീകരിച്ച് ശക്തമായ അന്വേഷണമാണ് നടക്കുന്നത്... അതീവ സുരക്ഷാ ജയില്‍ ഉള്ള പത്താം ബ്ലോക്കില്‍ നിന്നാണ് ...

കക്കാട് സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി ബസുകൾ നിർത്താതെ പോവുന്നതായി പരാതി.

*കക്കാട് അനുവദിച്ച ബസ്സ്റ്റോപ്പിൽ കെ.എസ്.ആർ.ടി.സി. ബസുകൾ നിർത്താതെ യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതായി പരാതി.* *കക്കാട് ഇറങ്ങേണ്ട ദീർഘ ദൂര യാത്രക്കാരെ നിർദ്ദിഷ്ട സ്റ്റോപ്പിലിറക്കാതെ ബസ് ജീവനക്കാർ രാത്രിയിലടക്കം വഴിയിലിറക്കി വിടുകയാണ് ചെയ്യുന്നത്. മറ്റ് സ്ഥലങ്ങളിൽ നിന്ന് കക്കാട്ടെക്ക് ടിക്കറ്റ് ബുക്ക് ചെയ്ത‌് കഴിഞ്ഞ് ബന്ധപ്പെടുമ്പോൾ ബസ്സ് കക്കാട്ടെക്ക് വരില്ലെന്നും സർവീസ് റോഡ് ഹൈവേ റോഡിലേക്ക് കയറുന്ന ഭാഗത്ത് വന്ന് നിൽക്കാനാണ് ജീവനക്കാർ നിർദ്ദേശിക്കുന്നത്. യഥാർത്ഥ ബസ് സ്റ്റേപ്പിൽ നിന്ന് ഇവിടെക്ക് ഒരു കിലോമീറ്ററോളം ദൂരമുണ്ട്. വിജനമായ ഈ സ്ഥലത്ത് അർദ്ധരാത്രിയിൽ സ്ത്രീകൾക്കും മറ്റും ഇത് വലിയ പ്രയാസമുണ്ടാക്കുന്നു.* *ജനങ്ങുടെ ദീർഘ കാലത്തെ മുറവിളിക്ക് ശേഷമാണ് കഴിഞ്ഞ വർഷം കക്കാട് കെ.എസ്.ആർ.ടി.സിക്ക് സ്റ്റോപ്പ് അനുവദിച്ചത്. യാത്രക്കാരെ ദ്രോഹിക്കുന്ന ബസ് ജീവനക്കാരുടെ ഈ നടപടി അവസാനിപ്പിക്കാൻ അടിയന്തിര നടപടി വേണമെന്നാവശ്യപ്പെട്ട് പ്രവാസി കോൺഗ്രസ് (എസ്) ജില്ലാ പ്രസിഡന്റ് സംസ്‌ഥന ഗതാഗത വകുപ്പ് മന്ത്രിക്ക് നിവേദനം നൽകി.* *ബസുകൾക്ക് ടിക്കറ്റ് മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ എവിടെ നിന്നും എവിടേക...