സംസ്ഥാനത്തെ സ്‌കൂളുകള് ജൂണ് ഒന്നിന് തുറക്കും. വയനാട് ജില്ലയിലെ
കമ്പളക്കാട് ഗവ. യു.പി. സ്‌കൂളിലാണ് സംസ്ഥാന തല പ്രവേശനോദ്ഘാടനം.
വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് പ്രവേശനോദ്ഘാടനംനിര്വഹിക്കും.
സര്വശിക്ഷാ അഭിയാന്റെയും, പൊതുവിദ്യാഭ്യാസവകുപ്പിന്റെയും
ആഭിമുഖ്യത്തില്എല്ലാ സ്‌കൂളുകളിലും പ്രവേശനോത്സവം ആഘോഷിക്കാനുള്ള
ഒരുക്കങ്ങള് പൂര്ത്തിയായിട്ടുണ്ട്.
ഉദ്ഘാടനത്തിന് മുന്നോടിയായി വര്ണ്ണ ശബളമായ ഘോഷയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്.
Courtesy : whatsapp
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.