ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

അതിതീവ്ര മഴക്ക് സാധ്യത മലപ്പുറം ജില്ലയിൽ ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു

മികച്ച വിജയം നേടിയ SSF.പുത്തനങ്ങാടി ബ്ലോക്ക് കൺവീനർ AK.ഫഹ്മിൻ ഫയാസിന് ഉപഹാരം നൽകി

വലിയോറ: ഇന്നലെ പ്രസിദ്ധികരിച്ച SSLC. പരീക്ഷയിൽ 9A+ ഉം 1A യും നേടിയ SSF.പുത്തനങ്ങാടി ബ്ലോക്ക് കൺവീനർ AK.ഫഹ്മിൻ  ഫയാസിന്  SSF.പുത്തനങ്ങാടി യൂണിറ്റിന്റെ ഉപഹാരം യൂനുസ് മാഷ് കൈമാറി 

വലിയോറ ഫുട്ബോൾ ലീഗ് പി വൈ എസ് ഫൈനലിൽ

വലിയോറ: വൈ  എസ് പരപ്പിൽപാറ  സംഘടിപ്പിച്ച വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ  സെമിഫൈനൽ മത്സരങ്ങൾ ഇന്നുമുതൽ വലിയോറ പാടം മിനിസ്റ്റേഡിയത്തിൽ ആരംഭിച്ചു  ഇന്നത്തെ  സെമിയിൽ  ഡിസ്കോ പൂകുളംബസാറിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് പി വൈ എസ്  പരപ്പിൽപാറ പരാജയപ്പെടുത്തി ഫൈനലിൽ പ്രവേശിച്ചു  രണ്ടാം സെമി നാളെ ചലഞ്ച് മുതലമാടും  എം സ് വി  മണപ്പുറവും കളിക്കും .ഫൈനൽ മത്സരം ഞായറാഴ്ച

നൂറുശതമാനം വിജയം ആവർത്തിച്ച്‌ ചിനക്കൽ കുറുക ഗവണ്മെന്റ് സ്കൂൾKURUKA SCHOOL

വലിയോറ: ചിനക്കൽ ഗവണ്മെന്റ്  കുറുക ഹൈസ്കൂളിന് രണ്ടാം തവണയും SSLC പരീക്ഷയിൽ  നൂറുശതമാനം വിജയം. സ്കൂളിലെ അഫീഫ, സി പി കൃഷ്ണപ്രിയ എന്നീ രണ്ടുകുട്ടികൾക്കു  എല്ലാ വിഷയങ്ങളിലും  A+ ഉം ലഭിച്ചു .യൂ പി സ്കൂൾ ആയിരുന്ന കുറുക സ്കൂളിനെ കഴിഞ്ഞ സർക്കാർ ഹൈസ്കൂളായി ഉയർത്തുകയായിരുന്നു  .കഴിഞ്ഞ വർഷം ഒരു ഡിവിഷൻ ഉണ്ടായിരുന്നുള്ളു എന്നാൽ ഇപ്രാവശ്യ രണ്ട് ഡിവിഷനിലെയും മുഴുവൻ കുട്ടികളെയും വിജയിപ്പിക്കുവാൻ  അദ്ധാപകർകും പി ടി എ കും കഴിഞ്ഞു .പുതിയൊരു സർക്കാർ  ഹൈസ്കൂളിന്റെ  എല്ലാ കുറവുകൾക്കിടയിലും  അതിലെ രണ്ടാം ബാച്ചിലെ എല്ലാ കുട്ടികളെയും  വിജയിപ്പിക്കാൻ  ഏതാനും അദ്ധ്യാപകരുടെയും പി ടി എ യുടെയും  ആത്മാർത്ഥതയുടെയും അർപപണ   ബോധത്തിന്റെയും കഠിനദോനത്തിന്റെയും  ഫലമാണ് ഈ വിജയമെന്ന് രക്ഷിതാക്കൾ പറഞ്ഞു

എസ്.എസ്.എൽ.സി. പരീക്ഷാഫലം 2017

സിലബസ് പരിഷ്കരണത്തിനു ശേഷം ആദ്യമായി നടത്തിയ 2016-17 അദ്ധ്യയന വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തുകയാണ്. ഈ വർഷം 455453(473803) കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 437156 (457654) കുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടി ഇത് 95.98% ആണ്. എല്ലാ വിഷയത്തിലും എ+ നേടിയ വിദ്യാർത്ഥികളുടെ എണ്ണം - 20967 (4.6%) വിജയശതമാനം ഏറ്റവും കൂടിയ റവന്യൂ ജില്ല     – പത്തനംതിട്ട (98.82) വിജയ ശതമാനം കുറഞ്ഞ റവന്യൂ ജില്ല              – വയനാട് (89.65) വിജയശതമാനം ഏറ്റവും കൂടിയ വിദ്യാഭ്യാസ ജില്ല – കടുത്തുരുത്തി (99.36) വിജയശതമാനം ഏറ്റവും കുറഞ്ഞ വിദ്യാഭ്യാസ ജില്ല     – വയനാട് (89.65) പട്ടികജാതി വിദ്യാർത്ഥികളുടെ വിജയശതമാനം   – 91.95 പട്ടികവർഗ്ഗ വിഭാഗം വിജയശതമാനം                – 82.55 മറ്റു പിന്നോക്ക വിഭാഗങ്ങൾ വിജയശതമാനം      - 96.28 ഗൾഫ് വിദ്യാർത്ഥികളുടെ വിജയശതമാനം         – 98.64 ലക്ഷദ്വീപ് വിദ്യാർത്ഥികളുടെ വിജയശതമാനം    – 75.85 100% വിദ്യാർത്ഥികൾ വിജയിച്ച സ്കൂളുകളുടെ എണ്ണം     – 1174 ഇതിൽ സർക്കാർ ഹൈസ്കൂളുകൾ                     - 405 (377) സർക്കാർ സ്കൂളുക

തേർക്കഴം അപകടത്തിൽ രണ്ടു ജീവൻ രക്ഷിച്ചത് .മുസ്ഥഫ പാണ്ടികശാല

വലിയോറ: തേർക്കയം കടവിൽ ഒരു കുടുംബത്തിലെ നാലുപേർ മുങ്ങി താഴിന്നപ്പോൾ രണ്ടു പേരെ രക്ഷിച്ചത് പാണ്ടികശാല കരുവാരക്കൽ മുസ്തഫ.അപകടത്തിൽ രണ്ടുപേര് മരണപെട്ടു . താഴെ കോഴിച്ചെന പിലാക്കോട്ട് ഇബ്രാഹിമിന്റെ മക്കളായ ശിഹാബ് (22), ഫാത്തിമ നസ്രി (14) എന്നിവരാണ് മരണപ്പെട്ടത്  മരണപ്പെട്ടവരുടെ മാതാവിനേയും മറ്റൊരു സഹോദരിയേയുമാണ് മുസ്ഥഫ ഏറെ പണിപ്പെട്ട് രണ്ടാൾ താഴ്ചയുള്ള കയത്തിൽ നിന്നും രക്ഷപ്പെടുത്തിയത്. അപ്പോഴേക്കും മരണപ്പെട്ടവർ വെള്ളത്തിൽ ആഴത്തിലേക്ക് താഴ്ന്നിരുന്നു. പിന്നീട് നാട്ടുകാരേയും കൂട്ടി വെള്ളത്തിൽ നിന്നു oഇവരെ കരകയറ്റിയപ്പോഴേകം മരണം അവരെ തേടി യെത്തിയിരുന്നു. രണ്ടു ജീവൻ രക്ഷിക്കാൻ രംഗത്തിറങ്ങിയ മുസ്ഥഫ യെ പ്രത്യേക ഉപഹാരം നൽകി ആദരിക്കുമെന്ന് വാർഡ് വികസന സമിതി ഭാരവാഹികൾ പറഞ്ഞു.

വലിയോറ ഫുട്ബോൾ ലീഗിന്റെ സെമിഫൈനൽ ഇന്ന് മുതൽ .

വലിയോറ: പി വൈ  എസ്  പരപ്പിൽപാറ സംഘടിപ്പിച്ച വലിയോറ ഫുട്ബോൾ ലീഗ് 2017 ന്റെ  സെമി ഫൈനൽ മത്സരങ്ങൾ ഇന്നുമുതൽ വലിയോറ പാടം മിനിസ്റ്റേഡിയത്തിൽ ആരംഭിക്കു . ഫസ്റ്റ് സെമിയിൽ  ഡിസ്കോ പൂകുളംബസാറും പാറമ്മൽ ടീമും ഏറ്റുമുട്ടും രണ്ടാം സെമി നാളെ ചലഞ്ച് മുതലമാടും  എം സ് വി  മണപ്പുറവും കളിക്കും .ഫൈനൽ മത്സരം ഞായറാഴ്ച

തേർക്കയം കടവിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു.

വലിയോറ:തേർക്കയം കടവിൽ സഹോദരങ്ങൾ മുങ്ങി മരിച്ചു. താഴെ കോഴിച്ചെന പിലാക്കോട്ട് ഇബ്രാഹിമിന്റെ മക്കളായ ശിഹാബ് (22), ഫാത്തിമ നസ്രി (14) എന്നിവരാണ് മരിച്ചത്. മാതാവും മൂന്നു മക്കളും അലക്കാൻ വന്നതായിരുന്നു. മാതാവിനെയും മറ്റൊരു മകളെയും നാട്ടുകാർ രക്ഷപ്പെടുത്തി.

പുത്തനങ്ങാടിയിൽ മലിനജലം റോഡിലേക്ക് നിറഞ്ഞൊഴുകുന്നു

വലിയോറ:പുത്തനങ്ങാടി അൽ ഫാറൂഖ് മസ്ജിദിലേക്കുള്ള പൊതുവഴിയോട് ചേർന്ന് പുത്തനങ്ങാടിയുടെ ഹൃദയ ഭാഗത്തുള്ള കെട്ടിടത്തിൽ നിന്ന് മലിനജലം റോഡിലേക്ക്  നിറഞ്ഞൊഴികുന്നതായി നാട്ടുകാരുടെയും സമീപത്തുള്ള കടക്കാരുടെയും  പരാതി . ഇത് വഴിയാണ് ദിനംപ്രതി നൂറുകണക്കിന് ആളുകൾ പള്ളിയിലേക്കും മദ്രസയിലേക്കും പോകുന്നത് . ഈ മലിനജലം ഡങ്കിപ്പനി പോലത്തെ പല രോഗങ്ങൾക്കും കാരണമാകും എന്ന് കണ്ടറിഞ്ഞ് ഇത് തടഞ്ഞ് നിർത്തുന്നതിനുള്ള നടപടികൾ കൈകൊള്ളാൻ ആരോഗ്യവകുപ്പും  വാർഡ് മെമ്പർ അടക്കമുള്ള ഭരണാധികാരികൾക്കും പരാതി കൊടുക്കാൻ ഒരുങ്ങുകയാണ്  സമീപത്തുള്ള കടക്കാർ

കുഞ്ഞാലിക്കുട്ടിയുടെ വിജയം, സഹായ വിതരണം നടത്തി.

വലിയോറ: പി കെ.കുഞ്ഞാലിക്കുട്ടിയുടെ വിജയത്തിൽ സന്തോഷ പ്രകടിപ്പിച്ച് പാണ്ടികശാല മുസ്ലിം ലീഗ് കമ്മിറ്റി പാവപ്പെട്ട പതിനഞ്ചോളംരോഗികൾക്ക് ധനസഹായ oവിതരണം ചെയ്തു. യൂസുഫലി വലിയോറ, ടി അലവിക്കുട്ടി, പി.സമദ്, ടി. സമീറലി, ടി.ഹാരിസ്, പി.മജീദ്, ടി.ആസിഫ്, ടി.  പി.അഹമ്മദ് കോയ എന്നിവർ നേതൃത്വം നൽകി

വോട്ടർമാർക്ക് നന്ദി അർപ്പിക്കാൻ കുഞ്ഞാലികുട്ടി വലിയോറയിലെത്തി

മലപ്പുറം ഉപതിരഞ്ഞെടുപ്പിൽ മലപ്പുറത്ത് നിന്നും വിജയിച്ച പി കെ കുഞ്ഞാലികുട്ടി വോട്ടർമാരെ നേരിൽ കണ്ട്‌ നന്ദി അർപ്പിക്കുന്നതിനു വേണ്ടി വലിയോറയിൽ  വന്നു . ഇന്ന് രാത്രി 7 മണിക്ക്  വേങ്ങര തറേട്ടാലിൽ നിന്നും തുടങ്ങിയ പര്യാടനം വലിയോറ മുഴുവനും സന്ദർശിച്ചു .

എ എം യൂ പി സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു

വലിയോറ ഈസ്റ്റ് എ എം യൂ പി സ്കൂളിൽ 1മുതൽ 7 വരെ ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു  കൂടുതൽ വിവരങ്ങൾക്ക്  04942451743

SYS നവോത്ഥന പ്രഭാഷണം ഇ വരുന്ന 4/05/3017 വ്യഴാഴ്ച രാത്രി 7മണിക്ക് വലിയോറ പരപ്പിൽ പറയിൽ

SYS നവോത്ഥന പ്രഭാഷണം  ഇ വരുന്ന 4/05/3017 വ്യഴാഴ്ച രാത്രി 7മണിക്ക് വലിയോറ പരപ്പിൽ പറയിൽ

ദാറുൽ മആരിഫ് അറബിക് കോളേജിന്റെ 42ാം വാർഷികവും 31ാം സനദ് ദാന ജൽസയും ഈ വരുന്ന മെയ് 6 ശനിയയിച്ച

വലിയോറ ദാറുൽ മആരിഫ് അറബിക് കോളേജിന്റെ 42ാം വാർഷികവും  31ാം സനദ്  ദാന ജൽസയും  ഈ വരുന്ന മെയ് 6 ശനിയയിച്ച രാത്രി 7 മണിക്ക് അറബിക് കോളേജിൽ വെച്ച് നടക്കുന്നു പരിപാടിയിൽ റഈസുൽ ഉലമ ഇ .സുലൈമാൻ മുസ്‌ലിയാർ ,സയ്യിദ് പി എം എസ് തങ്ങൾ ബ്രാലം,സയ്യിദ് ഒ പി എം മുത്തുക്കോയ തങ്ങൾ ,ഒ കെ മുസാൻകുട്ടി മുസ്‌ലിയാർ,അബ്ദുൽ വാസിഹ് ബാഖവി കുറ്റിപ്പുറം ,ഇബ്രാഹീം സഖാഫി പുഴക്കട്ടിരിയും മറ്റു പ്രമുഖരും പങ്കെടുക്കും

മറുപടിയില്ലാത്ത 2 ഗോളുകൾക്ക് DISCO പൂകുളംബസാർ LEGENDZ അരീക്ക പള്ളിയളിയെ പരാജയപ്പെടുത്തി

വലിയോറ: പി വൈ എസ്  പരപ്പിൽ പാറയുടെ വലിയോറ പാടം മിനി സ്റ്റേഡിയത്തിൽ വെച്ചു നടക്കുന്ന വലിയോറ ഫുട്ബോൾ ലീഗ്2017ലെ  ഇന്നത്തെ മത്സരത്തിൽ മറുപടിയില്ലാത്ത 2 ഗോളുകൾക്ക് DISCO പൂകുളംബസാർ  LEGENDZ അരീക്ക പള്ളിയളിയെ  പരാജയപ്പെടുത്തി ,പൂകുളം ബസാറിന്റെ ഫസ്റ്റ് കളിയിൽ സമനില ആയതിനാൽഇതോടെ ഡിസ്കോ പൂകുളം ബസാറിന് സെമിയിലേക്കുള്ള സത്യധ  വർത്തിച്ചു . അതെ സമയം  ഇനിയുള്ള മത്സരങ്ങൾ അരീക്കാപ്പള്ളിയാളിക്ക് നിർണ്ണായകമാണ്

കൂടുതൽ വാർത്തകൾ

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം തട്ടിയെടുത്ത പ്രതിയെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു.

വേങ്ങര സ്വദേശിയിൽ നിന്നും ഒരു കോടി എട്ടുലക്ഷം രൂപ ഓൺലൈൻ ട്രേഡിങിന്റെ പേരിൽ തട്ടിയെടുത്ത കേസിലെ പ്രതിയെ കർണാടകയിലെ മടിക്കേരിയിൽ നിന്നും മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ സംഘടിപ്പിച്ചു നൽകുന്ന  കർണാടക പെരിയപ്പട്ടണ താലൂക്കിൽ ഹരാനഹള്ളി ഹോബ്‌ളി സ്വദേശി അബ്ദുൾ റോഷനെയാണ് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരൻ IPS ന്റെ കീഴിൽ സൈബർ ഇൻസ്‌പെക്ടർ ഐ. സി ചിത്തരഞ്ജന്റെ നേതൃത്വത്തിലുള്ള പ്രത്യേക സൈബർ ക്രൈം സ്‌ക്വാഡ് അറസ്റ്റ് ചെയ്തത്.  വേങ്ങര സ്വദേശി ഫേസ്ബുക്കിൽ കണ്ട ഷെയർ മാർക്കറ്റ് സൈറ്റിന്റെ ലിങ്കിൽ ക്ലിക്ക് ചെയ്തതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് തട്ടിപ്പുകാർ ഷെയർ മാർക്കറ്റ് സൈറ്റിന്റെ കസ്റ്റമർ കെയർ എന്ന വ്യാജേന പരാതിക്കാരനെ ബന്ധപ്പെട്ട് വമ്പൻ ഓഫറുകൾ നൽകി വിവിധ അക്കൗണ്ടുകളിലായി പണം നിക്ഷേപിപ്പിക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം രൂപീകരിച്ച സൈബർ ക്രൈം സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് സംഘത്തിന് സിംകാർഡുകൾ തരപ്പെടുത്തി നൽകുന്ന പ്രതിയെക്കുറിച്ച് വിവരം ലഭിച്ചത്. ഇയാളെ അറസ്റ്റ് ചെയ്ത സമയം നടത്തിയ പരിശോധനയിൽ നാൽപതി

കിളിനക്കോട് കുളത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി

കണ്ണമംഗലം: ഇന്ന് ഉച്ചക്ക് കിളിനക്കോട് ഏക്കറ കുളത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി. ഫെയർ ആൻഡ് സേഫ്റ്റി ആളുകളും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിന് നേത്രത്വം നൽകിയത്.ഫയർ ഫോയിസിന്റെ സ്‌കൂപാ ടീമാണ് കുട്ടിയെ കണ്ടത്തി വെള്ളത്തിൽ നിന്ന് പുറത്തെതിച്ചത്. പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി   സൈദലവി  പുഴക്കലകത്ത് എന്നവരുടെ മകൻ  ഷാൻ ( 15 വയസ്സ്) ആണ്  മരണപ്പെട്ടത്.  മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഏക്കർകുളത്തിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനെ കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു . വിദ്യാർത്ഥികളടങ്ങുന്ന സംഘത്തിനൊപ്പം എത്തിയതായിരുന്നു ബാലൻ. കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. മഴ പെയ്തതോടെ കുളത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ദിവസവും ഒട്ടേറെയാളുകൾ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെക്ക്കു ളിക്കാനെത്താറുണ്ട്. 

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകളും, ഇന്നത്തെ പ്രഭാത വാർത്തകളും

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ (23/3/2024) (22/3/2024) (21/3/2024) (20/3/2024) (18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

3 ഗജവീരന്മാർ അണിനിരക്കുന്ന വലിയോറ ഫെസ്റ്റ് ഇന്നും നാളെയും

   കഴിഞ്ഞ രണ്ട് വർഷമായി വലിയോറ പരപ്പിൽ പാറ ആസ്ഥാനമായി നടത്തിവരുന്ന വലിയോറ ഫെസ്റ്റിന്റെ മൂനാം സീസൺ ഈ വരുന്ന 4,5 തിയ്യതികളിലായി നടത്തപെടുന്നു, ഇതിനൊട് അനുഭന്ധിച്ചുള്ള കമ്മറ്റി ഓഫീസ് വലിയോറ പരപ്പിൽ പാറയിൽ തുറന്ന് പ്രവർത്തനം ആരംഭിച്ചു. ഫെസ്റ്റിൽ അക്കരമ്മൽ പ്രസാദ്,കൊളക്കാടൻ ഗണപതി,കൊളക്കാടൻ കൃഷ്ണൻ കൂട്ടി എന്നീ 3 ഗജവീരന്മാരും,ബന്റ്റ്റ് മേളവും, ശിങ്കരിമേളവും, ദർബാർ കോട്ടകലിന്റെ കോൽക്കളിയും,അൽ ആമീൻ ഗ്രൂപ്പിന്റെ അറബന മുട്ടും,ടീം ജുമൈലത് കോഴിക്കോടിന്റെ ഒപ്പനയും അരങ്ങേറും . കൂടാതെ വാദ്യമേളത്തിന്റെ അകമ്പാടിയോടെ വീവിധ ഭാഗങ്ങളിൽനിന്നുള്ള വരവുകളും ഉണ്ടാവും,നാലാം തിയതി സ്റ്റേജ് പ്രോഗ്രാകുകളും അഞ്ചാം തിയതി മെയിൻ പരിപാടികളും അരങ്ങേറും വലിയോറ ഫെസ്റ്റ് 2024 ലെ വിഡിയോസും, ഫോട്ടോസും കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വലിയോറ ചിനക്കൽ സ്വദേശി ബോംബെയിൽ വെച്ച് കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരണപ്പെട്ടു.

വേങ്ങര: വലിയോറ ചിനക്കൽ മുള്ളൻ ഉസ്മാന്റെ മകൻ നൗഫൽ ബോംബെയില്‍ ബില്‍ഡിംങ്ങിന് മുകളിൽ നിന്നും വീണ് മരണപ്പെട്ടു. രണ്ട് ദിവസം മുമ്പ് ബോംബെ പനവേൽ എന്ന സ്ഥലത്തെ കാപ്പ ഹോട്ടലിലേക്ക് ജോലി ആവശ്യാർത്ഥം നൗഫലും സുഹൃത്ത് പറവെട്ടി സിനാനും ഒന്നിച്ച് പോയതായിരുന്നു. അവരുടെ താമസ സ്ഥലത്തെ ലോഡ്ജിൽ നിന്ന് വെള്ളം ഇല്ലാതായാപ്പോൾ മോട്ടോർ പ്രവർത്തിപ്പിക്കാനായി മുകളിലേക്ക് കയറിപ്പോയ നൗഫൽ തിരിച്ചെത്താത്തതിനെ തുടർന്നുള്ള തിരച്ചിലിലാണ് ബിൽഡിങ്ങിന്റെ താഴെ വീണു കിടക്കുന്നത് കണ്ടത്. മൃതദേഹം ഇപ്പോൾ പനവേൽ എം ജി ഹോസ്പിറ്റലിലാണ്. വേങ്ങരയിൽ നിന്നും ബന്ധുക്കൾ ബോംബെയിലെത്തിയ ശേഷം പോസ്റ്റ്മോർട്ട നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.

NH66 കക്കാട് -കൂരിയാട് റോഡിന്റെ ഭിത്തി ഇടിഞ്ഞു

ദേശീയ പാതയിൽ കക്കാടിനടുത്ത് മണ്ണിടിഞ്ഞു വീണു ഗതാഗതം സ്തംഭിച്ചു തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ കക്കാടിനടുത്ത് മാളിയേക്കൽ പെട്രോൾ പമ്പിന് സമീപത്തായി ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുന്നു.അത്യാവശ്യ വാഹനങ്ങളും മറ്റുയാത്രക്കാരും മറ്റു വഴി തിരഞ്ഞെടുക്കുക. കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് വാഹനം കടന്ന് പോകാം. ⭕കക്കാട് ചിനക്കൽ ഭാഗത്ത് മണ്ണിടിഞ്ഞ് ദേശീയപാത ഗതാഗതം തടസ്സപ്പെട്ടു കക്കാട് : ദേശീയപാതയുടെ പണി പുരോഗമിക്കുന്ന കക്കാട് ചിനക്കൽ ഭാഗത്ത് മണ്ണിടിഞ്ഞ് ദേശീയപാത ഗതാഗതം തടസ്സപ്പെട്ടു. മാളിയേക്കൽ പെട്രോൾ പമ്പിനും കൂരിയാട് പാലത്തിനും ഇടയിലുള്ള ഭാഗത്താണ് 10 മീറ്ററോളം വീതിയിൽ മണ്ണിടിഞ്ഞ് വീണത്. വാഹനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഇതുവഴി പോകുന്നവർ കക്കാട് നിന്നും തിരിഞ്ഞ് തിരൂരങ്ങാടി കൂരിയാട് പനംമ്പുഴ വഴിയോ ചെമ്മാട് വഴിയോ പോകണം എന്നറിയിക്കുന്നു.

ഇന്ന് രാവിലെ വെന്നിയൂരിൽ വെച്ചുണ്ടായ വാഹനാപകടയത്തിൽ പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി മരണപ്പെട്ടു

മരണ വാർത്ത വലിയോറ: പാണ്ടികശാല മണ്ണിൽപിലാക്കൽ സ്വദേശി കാളങ്ങാടൻ അബ്ദുള്ള ബാവ (കപ്പൽ ബാവ) എന്നവരുടെ മകൻ മുഹമ്മദ്‌ നസീൽ കാളങ്ങാടൻ (26)എന്നവർ ഇന്ന് രാവിലെ വെന്നിയൂർ വെച്ച് ബസും ബൈക്കും കൂട്ടിയിടിച്ചുള്ള റോഡ് അപകടത്തിൽ മരണപെട്ടു. ദേശീയപാതയിൽ വെന്നിയൂരിൽ കെ എസ് ആർ ടി സി ബസിടിച്ച് യുവാവ് മരിച്ചു. വേങ്ങര കൂരിയാട് മണ്ണിൽ പിലാക്കൽ 'ബാനു മഹൽ' അബ്ദുള്ള ബാവയുടെ മകൻ കെ.നസീൽ (25) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ വെന്നിയൂർ മോഡേൺ ആശുപത്രിക്ക് സമീപത്ത് വെച്ചാണ് അപകടം. പരീക്ഷ കഴിഞ്ഞ് തിരൂർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയ ശേഷം ബൈക്കിൽ വീട്ടിലേക്ക് വരുമ്പോഴാണ് അപകടം. ഇതേ ദിശയിൽ തന്നെ കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കെ എസ് ആർ ടി സി ബസ്സ് ബൈക്കിൽ ഇടിക്കുകയായിരുന്നു.മയ്യിത്ത് നിസ്കാരം വൈകീട്ട് 4.30ന്, കുന്നുമ്മൽ പള്ളിയിൽ... വേങ്ങര ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു വേങ്ങര : ഊരകം പൂളാപ്പീസ് ബൈക്ക് അപകടം യുവതി മരിച്ചു. മുസ്ലിം ലീഗിന്റെയും എസ് വൈ എസിന്റെയും നേതാവും ഒഴുർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആയ നൂഹ് കരിങ്കപ്പാറയുടെ ഭാര്യ മണി പറമ്പത്ത് ആയിഷാബി (38) ആണ് മരിച

വലിയോറ ഫെസ്റ്റ് 2024 കൊട്ടികലാശം വീഡിയോ കാണാം

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്തകൾ

പ്രഭാത വാർത്തകൾ 2024 | മെയ് 29 | ബുധൻ | 1199 | ഇടവം 15 | തിരുവോണം l 1445 l ദുൽഖഅദ് 20 ➖➖➖➖➖➖➖➖ ◾ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് മഴമൂലമുള്ള ദുരിതം രൂക്ഷമായത്. ഇന്നലെ നിരവധി ഇടങ്ങളില്‍ മണ്ണിടിച്ചിലും ഗതാഗത തടസ്സവും ഉണ്ടായി. കോട്ടയത്ത് ഉരുള്‍പൊട്ടലില്‍ വീടുകള്‍ തകര്‍ന്നു. ആലപ്പുഴ, കോട്ടയം, ഇടുക്കി, തിരുവനന്തപുരം, കാസര്‍കോട് ജില്ലകളിലായി അഞ്ച് മരണവും ഇന്നലെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ◾ മേഘവിസ്ഫോടനം കൊണ്ടാണ് കളമശ്ശേരിയില്‍ കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം മഴ പെയ്തതെന്ന് കുസാറ്റിലെ ശാസ്ത്രജ്ഞര്‍. കൊച്ചിയില്‍ ഒന്നര മണിക്കൂറിനുള്ളില്‍ പെയ്തത് 98 മില്ലീമീറ്റര്‍ മഴയാണ്. ഇതുസംബന്ധിച്ച് കാലാവസ്ഥാ വകുപ്പിന്റെ ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. രാവിലെ 8.30ന് ശേഷം കളമശ്ശേരിയില്‍ കൂമ്പാര മേഘങ്ങളുടെ സാന്നിധ്യം കണ്ടെത്തി. 14 കിലോമീറ്റര്‍ വരെയൊക്കെയുള്ള മേഘങ്ങളാണിത്. കേരളത്തില്‍ ആദ്യമായി രേഖപ്പെടുത്തുന്ന, മേഘവിസ്ഫോടനത്തിന്റെ യഥാര്‍ത്ഥ രൂപത്തിലുള്ള മഴയാണ് ഇന്നലെ കളമശ്ശേരിയില്‍ ലഭിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടു