ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കിളിനക്കോട് കുളത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി


കണ്ണമംഗലം: ഇന്ന് ഉച്ചക്ക് കിളിനക്കോട് ഏക്കറ കുളത്തിൽ കാണാതായ കുട്ടിയുടെ മൃതദേഹം കിട്ടി. ഫെയർ ആൻഡ് സേഫ്റ്റി ആളുകളും നാട്ടുകാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് തിരച്ചിലിന് നേത്രത്വം നൽകിയത്.ഫയർ ഫോയിസിന്റെ സ്‌കൂപാ ടീമാണ് കുട്ടിയെ കണ്ടത്തി വെള്ളത്തിൽ നിന്ന് പുറത്തെതിച്ചത്.
പരപ്പനങ്ങാടി ചെട്ടിപ്പടി സ്വദേശി  സൈദലവി 
പുഴക്കലകത്ത് എന്നവരുടെ മകൻ ഷാൻ ( 15 വയസ്സ്) ആണ് മരണപ്പെട്ടത്. മൃതദേഹം തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഏക്കർകുളത്തിൽ കുളിക്കാനിറങ്ങിയ പതിനഞ്ചുകാരനെ കുളിക്കുന്നതിനിടെ കാണാതാവുകയായിരുന്നു . വിദ്യാർത്ഥികളടങ്ങുന്ന സംഘത്തിനൊപ്പം എത്തിയതായിരുന്നു ബാലൻ. കുളിക്കുന്നതിനിടെ പെട്ടെന്ന് മുങ്ങിത്താഴുകയായിരുന്നു. മഴ പെയ്തതോടെ കുളത്തിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ദിവസവും ഒട്ടേറെയാളുകൾ ദൂര സ്ഥലങ്ങളിൽ നിന്ന് പോലും ഇവിടെക്ക്കു ളിക്കാനെത്താറുണ്ട്. 

അഭിപ്രായങ്ങള്‍

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ