ദേശീയ പാതയിൽ കക്കാടിനടുത്ത് മണ്ണിടിഞ്ഞു വീണു ഗതാഗതം സ്തംഭിച്ചു
തൃശൂർ കോഴിക്കോട് ദേശീയ പാതയിൽ കക്കാടിനടുത്ത് മാളിയേക്കൽ പെട്രോൾ പമ്പിന് സമീപത്തായി ദേശീയ പാതയിൽ മണ്ണിടിഞ്ഞ് ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടിരിക്കുന്നു.അത്യാവശ്യ വാഹനങ്ങളും മറ്റുയാത്രക്കാരും മറ്റു വഴി തിരഞ്ഞെടുക്കുക.
കോഴിക്കോട് നിന്നും തൃശ്ശൂർ ഭാഗത്തേക്ക് വാഹനം കടന്ന് പോകാം.
⭕കക്കാട് ചിനക്കൽ ഭാഗത്ത് മണ്ണിടിഞ്ഞ് ദേശീയപാത ഗതാഗതം തടസ്സപ്പെട്ടു
കക്കാട് : ദേശീയപാതയുടെ പണി പുരോഗമിക്കുന്ന കക്കാട് ചിനക്കൽ ഭാഗത്ത് മണ്ണിടിഞ്ഞ് ദേശീയപാത ഗതാഗതം തടസ്സപ്പെട്ടു. മാളിയേക്കൽ പെട്രോൾ പമ്പിനും കൂരിയാട് പാലത്തിനും ഇടയിലുള്ള ഭാഗത്താണ് 10 മീറ്ററോളം വീതിയിൽ മണ്ണിടിഞ്ഞ് വീണത്. വാഹനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. ഇതുവഴി പോകുന്നവർ കക്കാട് നിന്നും തിരിഞ്ഞ് തിരൂരങ്ങാടി കൂരിയാട് പനംമ്പുഴ വഴിയോ ചെമ്മാട് വഴിയോ പോകണം എന്നറിയിക്കുന്നു.
അനൗൺസർ ഷറഫുദ്ദീൻ മരണപ്പെട്ടു... *വേങ്ങര ചേറ്റിപ്പുറം കുതിരച്ചിറ ഭാഗത്ത് താമസിക്കുന്ന അനൗൺസർ ഷറഫുദ്ദീൻ എന്നവർ മരണപ്പെട്ടു.* *രണ്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.* *മരണ വാർത്തകൾ അനൗൺസ് ചെയ്യുന്ന ഷറഫുദ്ദീൻ വേങ്ങരക്കാർക്ക് ഏറെ സുപരിചിതനാണ്.* *നിസ്കാര വിവരങ്ങളും മറ്റും പിന്നീട് അറിയിക്കുന്നതാണ്.*

അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ