ജെസിഐ വേങ്ങര ടൗൺ 2025 വർഷത്തിലേക്കുള്ള നേതൃത്വത്തിന്റെ സ്ഥാനരോഹണ ചടങ്ങ് ഫ്രെഡോ കേക്സ് ഹാളിൽ വെച്ച് ഉത്സാഹപൂർണമായി നടന്നു.
പ്രസിഡന്റ് ജെസി ഷഫീഖ് അലി ഇ.കെ അധ്യക്ഷനായ ചടങ്ങിൽ ജെസിഐ പി.പി.പി. അഫ്സൽ ബാബു മുഖ്യാതിഥിയായിരുന്നു.
സോൺ പ്രസിഡന്റ് ജെസിഐ പി.പി.പി. അരുണ്‍ ഇ.വി പുതിയ മെമ്പർമാർക്കുള്ള സത്യവാചകം ചൊല്ലിക്കൊടുത്തു. സോൺ വൈസ് പ്രസിഡന്റ് ജെസി എച്ച്.ജി.എഫ്. ഡോ. സദഖത്തുള്ള താഹിർ, മുൻ പ്രസിഡന്റ് സുഫൈൽ പാക്കട, ഐ പി പി മുഹമ്മദ് അഫ്സൽ, മുൻ സെക്രറി ഹുസൈൻ ഓവുങ്ങൽ എന്നിവർ സംബന്ധിച്ചു.
ജെസിഐയുടെ ദൗത്യത്തോടും മൂല്യങ്ങളോടും ചേർന്ന് തുടർന്നും പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് ഷഫീഖ് അഭിപ്രായപ്പെട്ടു.
പുതിയ ഭാരവാഹികൾ : ജെ സി ഷഫീഖ് അലി ഇ കെ (പ്രസിഡന്റ് ), ജെ സി ഷമീൽ ഫർഹാൻ (സെക്രട്ടറി ), ജെ സി മുഹമ്മദ് അനഫ് (ട്രഷറർ )
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ