മലപ്പുറം ജില്ലയിലെ ഏക ഡാം പെരിന്തൽമണ്ണ താലൂക്കിലെ വെട്ടത്തൂർ പഞ്ചായത്തിലുള്ള പൂങ്കാവനം. ഡാമിന്റെ നിർമ്മാണം നടന്നത് 1968 കാലഘട്ടത്തിലാണ്.
മലപ്പുറം ജില്ലയിലെ ഏക ഡാം പെരിന്തൽമണ്ണ താലൂക്കിലെ വെട്ടത്തൂർ പഞ്ചായത്തിലുള്ള പൂങ്കാവനം. ഡാമിന്റെ നിർമ്മാണം നടന്നത് 1968 കാലഘട്ടത്തിലാണ്.
ഡാമിലേക്ക് വെള്ളം ഒഴുകിവരുന്നത് മലയുടെ ചുവട്ടിലെ പൂക്കൈത എന്ന സ്ഥലത്തു നിന്നാണ്. അതിനു തൊട്ടു താഴെ ഉള്ള സ്ഥലമാണ് പൂങ്കാവ്. അതിന് താഴെ ആദ്യം ഡാം നിർമ്മാണത്തിന് ഉദ്ദേശിച്ചിരുന്ന പ്രദേശമാണ്. ഈ പ്രദേശം അറിയപ്പെടുന്നത് കുടുക്ക് എന്നാണ്. കുടുക്കിന് താഴെ പഴന്തറ എന്ന ഏരിയയാണ്. ഇവിടെ ധാരാളം അത്തിമരങ്ങൾ ഉണ്ടായിരുന്നുവത്രെ.
വെള്ളം നന്നായിട്ട് ഉറവ എടുത്തിരുന്ന സ്ഥലമാണ് പഴന്തറ.
നിലവിൽ ഡാം പണിത സ്ഥലം പാത്തിക്കൽ എന്ന പേരിലാണ് അറിയപ്പെടുന്നത്. ആ പേര് വരാൻ കാരണം അവിടെ ചെങ്കുത്തായ ധാരാളം പാറകളുള്ളത് കൊണ്ടാണ്. ആ പാറയുടെ മുകളിലൂടെയാണ് വെള്ളം ഒരു വെള്ളച്ചാട്ടം കണക്ക് താഴോട്ട് പതിച്ചിരുന്നത്.
പൂങ്കാവനം എന്നാണ് ഡാമിന് പേരിട്ടത്. ആ പേര് വരാനുള്ള കാരണം ഡാമിന്റെ മുകളിലെ പൂങ്കാവ് എന്ന പ്രദേശവും വനവും കൂടിച്ചേർന്നാണ്.
വെള്ളം കെട്ടി നിർത്തി വേനൽക്കാലത്ത് താഴ്വരയിലെ കൃഷിയിടങ്ങളിലേക്ക് വെള്ളം എത്തിക്കുക, മറ്റു ജലസേചന സൗകര്യങ്ങൾക്ക് വേണ്ടി വെള്ളം ഉപയോഗിക്കുക തുടങ്ങിയ ഉദ്ദേശങ്ങളിലാണ് ഡാം തുടങ്ങിയത്.
എന്നാൽ ആ ഉദ്ദേശം നടന്നില്ല. ഡാമിന്റെ നിർമ്മാണ ശേഷം റഗുലേറ്ററിലൂടെയും മറ്റു പ്രധാന ഭാഗങ്ങളിലൂടെയും വമ്പിച്ച ലീക്ക് ഉണ്ടായി. ഡാമിൻറെ നിർമ്മാണത്തിൽ ധാരാളം അപാകതകൾ ഉണ്ടായിരുന്നു.
ഡാമിനെ ഒരു വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താൻ ജനകീയ കൂട്ടായ്മ ഭഗീരത പ്രയത്നം നടത്തി കൊണ്ടിരിക്കുന്നു. അതിൻറെ ഭാഗമായി ഡാമും പരിസരവും മോടി കൂട്ടിക്കൊണ്ടിരിക്കുന്നു. ഇക്കോ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി റോപ്പ് വേ പോലുള്ള വിപുലമായ വികസന പ്രവർത്തനങ്ങൾ വന്നാൽ തീർച്ചയായും ഈ ഡാമും പരിസരവും ആകർഷണീയമായ ഒരു വിനോദസഞ്ചാര കേന്ദ്രമായി ഉയരും എന്ന കാര്യത്തിൽ സംശയമില്ല.
അഭിപ്രായങ്ങള്
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ