തിരൂരങ്ങാടി: ചെമ്മാട് തൃക്കുളം അമ്പലപ്പടിയിൽ വെച്ച് തിരൂരങ്ങാടി പോലീസ് മയക്ക്മരുന്ന് പിടികൂടി. പന്താരങ്ങാടി പാറപ്പുറം സ്വദേശികളായ രണ്ട് യുവാക്കളെ പോലീസ് പിടികൂടിയിട്ടുണ്ട്.
തിരൂരങ്ങാടി അമ്പലപ്പടിയിൽ എം ഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ;ഒരാൾ ഓടി രക്ഷപ്പെട്ടു
തിരൂരങ്ങാടി:മാരക രാസ ലഹരിപദാർത്ഥമായ എംഡി എം എയുമായി രണ്ട് യുവാക്കൾ പിടിയിൽ. പന്താരങ്ങാടി പാറപ്പുറം സ്വദേശി ചെട്ടിയാം തൊടി മുഹമ്മദ് അഫ്സൽ(32), ചപ്പങ്ങത്തിൽ സൈഫുദ്ദീൻ (31) എന്നിവരെയാണ് തൃക്കുളം അമ്പലപ്പടിഴയിൽ വച്ച് പോലീസിന്റെ പിടിയിൽ ആയത്. ഒരാൾ ഓടി രക്ഷപെട്ടു. വിൽപ്പനയ്ക്ക് എത്തിച്ചതാണ് . പോലീസിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം പരിശോധിച്ചപ്പോഴാണ് പൊതികളിലാക്കിയ എംഡിഎമ്മയുമായി യുവാക്കൾ പിടിയിലായത്. മഫ്ടിയിൽ പോലീസ് നിരീക്ഷിച്ച് വരുക ആയിരുന്നു.രണ്ട് പേരുടെയും വീടുകൾ പോലീസ് റെയ്ഡ് നടത്തും.കേരളത്തിൽ വർദ്ധിച്ച് വരുന്ന ലഹരി ഉപയോഗത്തിന് എതിരെ പോലീസ് കർഷനപരിശോധന നടത്താൻ തീരുമാനിച്ചിട്ട് ഉണ്ട്
തിരൂരങ്ങാടി എസ്.എച്ച്.ഒ. പ്രദീപിന്റെ നേത്രത്വത്തിലുള്ള പോലീസ് സംഘമാണ് സംഘത്തെ പിടികൂടിയത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ