കടലുണ്ടിപ്പുഴയിലെ വലിയോറ പാണ്ടികശാല ബാക്കികയം കടവിൽ ബാക്കികയം റെഗുലേറ്റർ വന്നതോടെ മീനച്ചൂടിൽ നാടും നഗര കുടിവെള്ളക്ഷാമ ത്താൽ വീർപ്പ് മുട്ടുമ്പോൾ വേങ്ങരക്ക് കുളിരിടും കാലം.ബാക്കിക്കയം തടയണയുടെ വെള്ളം കെട്ടിനിൽക്കുന്ന കടലുണ്ടിപുഴയിൽ നിന്ന്
പ്രതിദിനം ഒരു കോടി ലിറ്റർ വെള്ളം പമ്പ് ചെയ്‌തിട്ടും 10 കിലോമീറ്ററോളം കടലുണ്ടിപ്പുഴയിൽ മൂന്നര മീറ്റർ താഴ്ചയിൽ വെള്ളം കെട്ടിനിൽക്കുന്നത് മനസ്സ് നിറയുന്ന കാഴ്‌ചയാകുന്നു വേനലിൽ കുതിച്ച് പാഞ്ഞിരുന്ന കുടിവെള്ള വണ്ടികളും മാർച്ച് മുതൽ മെയ് വരെയുള്ള മാസങ്ങളിൽ കുട്ടികൾ പന്ത് തട്ടിക്കളിച്ചിരുന്ന മണൽ പരപ്പും വിസ് മൃതിയിലേക്ക് വഴിമാറി.
2011 വേങ്ങര എം.എൽ. എയും മന്ത്രിയുമായി പി.കെ കുഞ്ഞാലിക്കുട്ടി എത്തിയതോടെയാണ് കുടി വെള്ളം കിട്ടാക്കനിയെന്ന വേങ്ങരയുടെ ശനിദശമാറിയത്. മണ്ഡലത്തിൽ 50 കോടി രൂപ ജലനിധി പദ്ധതിക്കായി അനുവദിക്കുകയും ഇതിൽ 20 കോടി ചെലവഴിച്ച് കടലുണ്ടിപ്പുഴയിൽ വലിയോറ ബാക്കിക്കയത്ത് റഗുലേറ്റർ നിർമ്മിക്കുകയും ചെയ്‌തു. ഇതോടെ മൂന്ന് മുൻസിപ്പാലിറ്റി കൾ ഉൾപ്പെടെ പത്തിലധികം തദ്ദേശസ്വയംഭരണ സ്ഥാപന ങ്ങളുടെ ദാഹശമനിയായി ബാക്കിക്കയം മാറി.വേങ്ങര, ഊരകം, പറപ്പൂർ, കണ്ണമംഗലം, എടരിക്കോട്, തെന്നല, ഒഴൂർ, പെരുമണ്ണ ക്ലാ രി, ഒതുക്കുങ്ങൽ, പൊൻമള പഞ്ചായത്തുകളിലും കോട്ട ക്കൽ, തിരൂരങ്ങാടി, മലപ്പുറം മുൻസിപ്പാലിറ്റികളിലുമായി മൾട്ടി ജി.പി പദ്ധതികളും സിം ഗിൾ പദ്ധതികളും ഈ തടയ ണയെ ആശ്രയിച്ച് പ്രവർത്തി ക്കുന്നു.
വേങ്ങര മൾട്ടി ജിപി പദ്ധതിക്ക് 35 ലക്ഷം ലിറ്റർ, തെന്നല, ഒഴൂർ, പെരുമണ്ണ പ ദ്ധതിക്ക് 22 ലക്ഷം ലിറ്റർ, കോ ട്ടക്കൽ മുൻസിപ്പാലിറ്റിക്ക് 20 ലക്ഷം ലീറ്റർ, തിരൂരങ്ങാടി മുൻസിപ്പാലിറ്റിക്ക് 20 ലക്ഷം ലിറ്റർ എന്നിങ്ങനെയാണ് ഓ രോ ദിവസവും പമ്പ് ചെയ്യു ന്നത്. ഇതിന് പുറമെ ചെറുകി ട പദ്ധതിക്കും മറ്റ് സ്വകാര്യപ ദ്ധതികൾക്കുമായി ലക്ഷക്ക ണക്കിന് ലിറ്ററും ബാക്കിക്കയത്ത് നിന്ന് പമ്പ് ചെയ്യുന്നു.ആയിരത്തിലധികം ഹെക്ടറിൽ നെൽകൃഷിയും വിജയിച്ചതി ന് പിന്നിൽ ഈ തടയണയാ ണ്. വലിയോറ മുതൽ ഒതു ക്കുങ്ങൽ പഞ്ചായത്ത് വരെ പത്ത് കിലോമീറ്ററോളം ദൂര ത്തിൽ കടലുണ്ടിപ്പുഴയുടെ ഇ രുകരകളിലും കിണറുകളിൽ കൊടും വേനലിലും വെള്ളം സുലഭമാണ്.വേങ്ങര മൾട്ടി ജി.പി പദ്ധ തിക്ക് മാത്രം 625 കിലോമീറ്റർ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് ജലവിതരണം സുഖമായി നടത്തുന്നത്.
ജൽജീവൻ മിഷൻ കൂടി യാഥാർത്ഥ്യമാകുന്ന തോടെ പ്രതിദിന ഉപഭോഗം ഇരട്ടിയാകും. പുഴയിൽ വെള്ളം നിറഞ്ഞ ബാക്കിക്കയം തടയണ നിറഞ്ഞതോടെ വ്യാപകമായിരുന്ന മണലെടുപ്പും വെള്ള വ ണ്ടികളുടെ പാച്ചിലും പൂർണ്ണ മായും ഇല്ലാതായി.50 കോടി മുടക്കിയ ചമ്രവട്ടം റഗുലേറ്റർ ഏറെ പഴി കേൾപ്പിക്കുമ്പോ ഴും ബാക്കിക്കയം റഗുലേറ്റർ വേറിട്ട കാഴ്‌ചയാകുകയാണ്. ലക്ഷക്കണക്കിനാളുകൾക്ക് ആശ്രയമാണെങ്കിലും പമ്പ് ഓപറേറ്റർക്ക് ശമ്പളം നൽകാൻ പോലും അധികൃതർ തയ്യാറാകുന്നില്ല.ഗ്രാമപഞ്ചായത്തുകളും എസ്.എൽ.ഇസികളും നൽ കുന്ന തുച്ചമായ വരുമാനത്തിലാണ് രാപകലില്ലാതെ താൽ ക്കാലിക ജീവനക്കാരൻ ജോലി ചെയ്യുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ