കൊച്ചി ചാലക്കുടിപ്പുഴയിൽ പു തിയ ഇനം മഞ്ഞക്കൂരിയെ ഫിഷ റീസ് ശാസ്ത്രജ്ഞർ കണ്ടെത്തി. സെന്റർ ഫോർ പെനിൻസുലാർ അക്വാറ്റിക് ജനറ്റിക് റിസോഴ്സ സിലെ ഗവേഷകരാണു ജനിതക : വിശകലന പഠനത്തിലൂടെ പു തിയ ഇനം മഞ്ഞക്കൂരിയെ സ്ഥി രീകരിച്ചത്. ചാലക്കുടിപ്പുഴയുടെ ജൈവവൈവിധ്യ ഹോട്‌സ്പോട് പദവി ഉറപ്പിക്കുന്നതാണു കണ്ടത്തൽ.
ഡോ. വി.എസ്. ബഷീർ, ഡോ. ചരൺ രവി, രാഹുൽ ജി. കുമാർ, എൻ.പി. കൃഷ്ണപ്രസൂൺ എന്നിവ രുൾപ്പെട്ട ഗവേഷണ സംഘമാ ണു പഠനം നടത്തിയത്. പുതിയ മത്സ്യ ഇനത്തിനു 'ഹൊറബാഗ്ര സ് ഒബ്സ്ക്യൂറസ്' എന്നു പേരി ട്ടു. ഇന്ത്യൻ ജേണൽ ഓഫ് ഫിഷ റീസ് റിസർച്ചിൽ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അതിരപ്പിള്ളി വെള്ളച്ചാട്ടത്തി നും തുമ്പൂർമുഴി അണക്കെട്ടിനുമി ടയിൽ അതിവേഗം ഒഴുകുന്ന വെള്ളത്തിലാണു പുതിയ മത്സ്യ ത്തെ കണ്ടെത്തിയത്. മഞ്ഞ കലർന്ന തവിട്ടു നിറവും മെലി ഞ്ഞ ശരീരവും ചെറിയ മീശ രോ മവും ചെകിളയുടെ ഭാഗത്തു കറു ത്ത കുത്തും ഇവയുടെ സവിശേ ഷതയാണ്. 'കരിങ്കഴുത്തൻ മഞ്ഞക്കൂരി' എന്നാണു നാട്ടു കാർ ഇതിനെ വിളിച്ചിരുന്നത്. എന്നാൽ, തനതു സ്വഭാവമുള്ള വ്യത്യസ്‌ത ഇനമാണിതെന്നു ഗവേഷകർ കണ്ടെത്തി. 400 മില്ലീ മീറ്ററോളം നീളത്തിൽ വളരുന്ന ഇവയ്ക്ക് 2 കിലോ ഗ്രാമിൽ കൂടു തൽ തൂക്കം കൈവരിക്കാൻ ശേഷിയുണ്ട്.
ചാലക്കുടിപ്പുഴയിൽ നിന്നു 1994ൽ രോഹൻ പെതിയഗോഡ യും സംഘവും കരിങ്കഴുത്തൻ മഞ്ഞക്കൂരിയെ തിരിച്ചറിഞ്ഞ് 30 വർഷങ്ങൾക്കു ശേഷമാണ് അതേ സ്ഥലത്തു പുതിയ ഇനം മത്സ്യത്തെ കണ്ടെത്തിയതെന്ന് പ്രിൻസിപ്പൽ സയൻറിസ്റ്റ് ഡോ. വി .എസ്. ബഷീർ പറഞ്ഞു
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ