വെള്ളിക്കെട്ടൻ അഥവാ ശംഖ് വരയൻ
(കൊടും വിഷമുണ്ട്)
common krait(highly venomous)
എങ്ങനെ തിരിച്ചറിയാം:-
(1 )കടും കറുപ്പ് ശരീരത്തിൽ കാണുന്ന തൂവെള്ള വളകളിൽ ചിലയിടങ്ങളിലെങ്കിലും രണ്ടെണ്ണം അടുപ്പിച്ച് വരികയും പിന്നൊരു ഗ്യാപ് വീണ്ടും അടുപ്പിച്ച് രണ്ട് വെള്ള വളകൾ കണ്ടാൽ ഉറപ്പിക്കാം
2) വെള്ളിക്കെട്ടന് ദേഹത്തേ ചെതുമ്പലുകളിൽ നടുപ്പുറത്തു കാണുന്ന ഒരുലൈൻ ചെതുമ്പലുകൾക്ക് വലിപ്പം കൂടുതലും ആ ചെതുമ്പലുകളുടെ ആകൃതി ആറുമുഖങ്ങളുള്ളതുമായിരിക്കും
3) വെള്ളിക്കെട്ടൻ്റെ വയറിനടിഭാഗത്തേ ശൽക്കങ്ങൾ പോലെ തന്നെ ഒരു വരിയായിട്ടാവും വാലറ്റം വരേയും
(ഫോട്ടോ കാണുക)
(മറ്റു പാമ്പുകൾക്ക് കഴുത്ത് മുതൽ മലദ്വാരം വരേ ഒരു വരി ശൽക്കങ്ങളും വാൽഭാഗം രണ്ട് ഭാഗങ്ങളുമായും ആണ് കാണുക)
പാമ്പിൻ്റെ ഫോട്ടോ കണ്ടാലോ,ജീവനുള്ളതോ, ചത്തതോ ആയ പാമ്പുകളേ കണ്ടാലോ പാമ്പിൻ്റെ ഉറ പൂർണ്ണമായും കണ്ടാലോ സാധാരക്കാർക്ക് തിരിച്ചറിയാൻ ഇത്രയും കാര്യങൾ മതിയാവും എന്ന് വിശ്വസിക്കുന്നു
NB: ചത്ത പാമ്പാണെന്ന് കരുതി പാമ്പുകളേ വെറും കൈയ്യോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കരുത്.
ചത്തതിനു സമാനമായ അവസ്ഥയിലും പാമ്പുകൾക്ക് കടിക്കാനും വിഷമേൽപ്പിക്കാനും സാധിക്കും എന്ന് പ്രത്യേകം ഓർമ്മിപ്പിക്കുന്നു
by
Sujith vp wayanad
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ