എൻജിനിയറിങ് മഹാത്ഭുതമാകാനൊരുങ്ങി വട്ടപ്പാറ viaducts ❗️ ഇങ്ങനൊരുപാലം ഇന്ത്യയിലാദ്യം
ദേശിയപാത 66 മലപ്പുറം ജില്ലയിലെ വളാഞ്ചേരി ബൈപാസിൽ 4 കിലോമീറ്റർ വരുന്ന ബൈപാസിൽ 2 കിലോമീറ്റർ നീളമുള്ള സൗത്ത്ഇന്ത്യ യിലെ തന്നെ ഏറ്റവും നീളം കൂടിയ viaducts പണി പൂർത്തിയാകുന്നു
വട്ടപ്പാറ വളവും വളാഞ്ചേരി നഗരവും പൂർണമായും ഒഴിവാക്കിയാണ് പുതിയ ബൈപ്പാസ് നിർമ്മിക്കുന്നത്. വയലുകൾക്കും തോടുകൾക്കും മുകളിലൂടെയാകും പാത കടന്നുപോകുക.
സംസ്ഥാനത്ത് ദേശീയപാത വികസനത്തിന്റെ ഭാഗമായി ആറുവരി പാത നിർമ്മാണ പ്രവൃത്തികൾ അതിവേഗം പുരോഗമിക്കുകയാണ്. ബൈപ്പാസുകളും ആകാശപ്പാതകളുമൊക്കെയായി നാടിന്‍റെ ഗതാഗതമേഖലയിൽ വമ്പൻ മാറ്റത്തിനുള്ള തയ്യാറെടുപ്പാണ് നടക്കുന്നത്. മലപ്പുറം ജില്ലയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ടൊരു ബൈപ്പാസ് വരുന്നുണ്ട്. അതാണ് വളാഞ്ചേരി ബൈപ്പാസ്. വട്ടപ്പാറ വളവെന്ന് കേൾക്കാത്ത യാത്രികർ ഉണ്ടാകില്ല. പ്രദേശത്തെ പ്രധാന അപകട മേഖലയായ വട്ടപ്പാറ വളവ്. ഈ വട്ടപ്പാറ വളവിനെ പൂർണമായും ഒഴിവാക്കിക്കൊണ്ടാണ് വളാഞ്ചേരി ബൈപ്പാസ് എന്ന അത്യദ്ഭുതം യാതാര്‍ത്ഥ്യമാകുന്നത്. ഒപ്പം വളാഞ്ചേരി ടൌണിലെ കുരുക്കും ഇതോടെ അഴിയും
എന്താണ് viaduct പാലം ❓
ഒരു താഴ്‌വരയിലോ നദിയിലോ മറ്റ് താഴ്ന്ന പ്രദേശങ്ങളിൽ നിർമിക്കുന്ന റോഡോ റെയിൽവേയോ വഹിക്കുന്ന കമാനങ്ങളോ തൂണുകളോ നിരകളോ അടങ്ങുന്ന ഒരു പ്രത്യേക തരം പാലമാണ് വയഡക്റ്റ് . സാധാരണഗതിയിൽ ഒരു വയഡക്ട് ഏകദേശം തുല്യമായ ഉയരത്തിലുള്ള രണ്ട് പോയിന്റ് ബന്ധിപ്പിക്കുന്നു. തെക്കൻ ഫ്രാൻസിലെ വിശാലമായ ചതുപ്പുനിലങ്ങൾ മുറിച്ചുകടന്ന പോണ്ട് സെർമെ ആയിരുന്നു പുരാതന കാലത്തെ ഏറ്റവും നീളമേറിയ വയഡക്റ്റ് .
Jipin Prasad :FBPost
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ