ബൈക്ക് ഓടിക്കുമ്പോൾ മറ്റു വാഹനങ്ങളുമായി സുരക്ഷിത അകലം പാലിക്കുക. സ്പീഡിൽ പോകുന്ന നാലു ചക്രവാഹനം ബ്രേക്ക് ചെയ്താൽ വണ്ടി നിൽക്കുന്നത് പോലെ ബൈക്കുകൾ അങ്ങനെ നിൽക്കില്ല.
ഇരുചക്രവാഹനങ്ങളുടെ രണ്ടു ഭാഗങ്ങൾ മാത്രമേ ഒരേസമയത്ത് ഭൂമിയിൽ സ്പർശിക്കുന്നുള്ളൂ. നമ്മുടെ ബാലൻസ് തെറ്റിയാൽ വാഹനം വീണു പോകും.
പിൻസീറ്റിൽ ഒരു വശത്തേക്ക് തിരിഞ്ഞിരിക്കുന്ന സ്ത്രീകളുടെ മിക്ക "അഭ്യാസങ്ങളും" ബൈക്കിന്റെ ബാലൻസ് തെറ്റാൻ ഇടയാക്കും.
പരിസര കാഴ്ചകളിലേക്ക് ശ്രദ്ധ പോകാതെ മുന്നിലേക്ക് മാത്രം ശ്രദ്ധിക്കുക. ഒരു നിമിഷം കൊണ്ടു മുന്നിലെ അവസ്ഥ മാറിയിരിക്കും
സൂചനാ ബോർഡുകൾ, ഹംപുകൾ റോഡ് മുറിച്ചു കടക്കുന്നവർ എന്നിവ ശ്രദ്ധിക്കണം.
ബൈക്കോടിക്കുന്നതിനിടെ മൊബൈൽ, ബ്ലൂടൂത്ത്, ഹെഡ് സെറ്റ് എന്നിവ ഉപയോഗിക്കാതിരിക്കുക
ഇടതുവശം ചേർന്നു മാത്രം വണ്ടി ഓടിക്കുക. വശങ്ങളിലേക്ക് തിരിയുമ്പോൾ ഇൻഡിക്കേറ്ററിടാൻ മറക്കരുത്.
ബൈക്കോടിക്കുമ്പോൾ റോഡിൻ്റെ അവസ്ഥ, വണ്ടിയുടെ വേഗം എന്നിവ നോക്കിയേ ബ്രേക്ക് ചെയ്യാവൂ. മുൻ ബ്രേക്ക് പെട്ടെന്ന് പിടിച്ചാൽ വണ്ടി തിരിയും മറിയും.
ഇടറോഡുകളിൽ നിന്ന് കയറിവരുന്ന വാഹനങ്ങളെക്കുറിച്ച് നല്ല ജാഗ്രതയുണ്ടാവണം.
വലിയ വാഹനങ്ങളെ മറി കടക്കുമ്പോൾ എതിർ വശത്തു കൂടി വരുന്ന വാഹനത്തിനു പോകാനുള്ള വഴിയാണത് എന്ന് നിനച്ചിരിക്കണം.
ടയറിൻ്റെ ഗ്രിപ്പ്, വാഹനത്തിന്റെ ബ്രേക്ക് എന്നിവയുടെ സുരക്ഷിതത്വം ഉറപ്പാക്കുക. വളവുകളിൽ വേഗം കുറയ്ക്കണം.
ഇരുചക്രവാഹനങ്ങളിലെ കണ്ണാടി അലങ്കാരത്തിനുള്ളതല്ല.
ഓടുന്ന വരിയിൽ നിന്ന് സ്ഥാനം മാറ്റേണ്ടി വരുമ്പോൾ അവിടെ ഗതാഗത കുരുക്കുണ്ടാവില്ല എന്നുറപ്പാക്കണം.
മുന്നിൽ തെളിയുന്ന വിടവിലേക്കെല്ലാം നുഴഞ്ഞു കയറി, ക്ഷമ പാലിക്കുന്ന സകല ഡ്രൈവർമാർക്കും ഒരു പൊതു ശല്യമാകാതിരിക്കുക.
ഡ്രൈവിംഗ് സംസ്കാരം പാലിക്കാത്തവർ ഡ്രൈവ് ചെയ്യുന്നത് കണ്ട് നമ്മളും അവരെ അനുകരിക്കാതിരിക്കുക.
എന്തിനാണ് താൻ ഇത്ര ധ്രുതിയിൽ പോകുന്നത് എന്ന് സ്വയം ചോദിക്കുക.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ