ഇന്ത്യയുടെ കടൽമത്സ്യസമ്പത്തിൽ രണ്ട് നെയ്മീനുകൾ കൂടി കണ്ടെത്തി യതായി കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം . ഒന്ന് പുതുതായി കണ്ടത്തിയ അറേബ്യൻ സ്പാരോ നെയ്മീനാണ്. രണ്ടാമത്തേത് പുനരുജ്ജീവിപ്പി ക്കപ്പെട്ട റസൽസ് പുള്ളിനെയ്മീനാ ണ്.ഇതോടെ, ഇന്ത്യൻ കടലുകളിൽ നെയ്മീനുകളുടെ എണ്ണം ആറായി.
സി.എം.എഫ്.ആർ.ഐ.യി ലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ. ഇ.എം. അബ്ദുസ്സമദിന്റെ നേതൃത്വത്തി ലുള്ള സംഘമാണ് ഈ കണ്ടെത്തലിന് പിന്നിൽ. മുൻപ് ഒരൊറ്റ ഇന മായി കണക്കാക്കപ്പെട്ടിരുന്ന പുള്ളി നെയ്മീൻ യഥാർഥത്തിൽ മൂന്ന് വ്യ ത്യസ്തയിനം മീനുകളാണെന്ന് പഠന ത്തിൽ വ്യക്തമായി.
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ