ബ്ലാക്ക് ബ്രോവ്ഡ് വാർബർ ഇനം പക്ഷിയെ കണ്ടെത്തി. പക്ഷി നിരീക്ഷകനായ അഫ്സർ നായകൻ ആണ് പക്ഷിയുടെ സാനിധ്യം തിരിച്ചറിഞ്ഞതും ഫോട്ടോപകർത്തിയതും.
ഇതോടെ കേരളത്തിൽ കണ്ടെത്തിയ പക്ഷികളുടെ എണ്ണം 553 ആയി. വാർബർ ഇനത്തിലെ അക്രോസെഫലസ് ബി ബ്രടിജിസെപ്സ് എന്ന ശാസ്ത്രീയ നാമത്തിൽ അറിയപ്പെടുന്ന പക്ഷികൾ ദേശാടന സ്വഭാവമുള്ള വയാണ്. പേര് സൂചിപ്പിക്കുന്നതുപോലെ കട്ടിയുള്ള കറുത്ത പുരികമാണ് പ്രത്യേകത.
കട്ടാമ്പളളിയിലെ തണ്ണീർത്തടത്തിന് സമീപത്തുള്ള വയലിലെ പൊന്തയിലാണ് ഇവയെ കണ്ടെത്തിയത്. പക്ഷിനിരീക്ഷകരായ ജെ. പ്രവീ ൺ, അശ്വിൻ വിശ്വനാഥൻ, സി. ശശികുമാർ എന്നിവർ ചിത്രങ്ങൾ പരിശോധിക്കുകയും സ്ഥിരി കരിക്കുകയും ചെയ്തു.
പശ്ചിമ ബംഗാളിൽ ഇവയെ കാണാറുണ്ടെങ്കി ലും തെക്കേ ഇന്ത്യയിൽ ആദ്യമായാണ് കണ്ടതുന്നതി . ശ്രീലങ്കയിൽ അപൂർവമായി ഇതിന്റെ വാർണ്ണർ ഇനം പക്ഷി സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിൽ പക്ഷികളുടെ വൈവിധ്യം കൊണ്ട് മുൻനിരയിലാണ് കാട്ടാമ്പള്ളി. ഇതിനകം 280ഓളം പക്ഷികളെ കാട്ടാമ്പള്ളയിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കാട്ടാമ്പള്ളി പോലുള്ള നീർത്തടങ്ങളുടെ പരിസ്ഥിതി പ്രാധാന്യവും അവ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമാണ് ഇതിലുടെ വെളിവാക്കപ്പെടുന്നത്
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ