കേന്ദ്രസർക്കാരിൻറെ സ്വച്ഛതാ ഹി സേവ കാമ്പയിന്റേയും. സംസ്ഥാന സർക്കാരിൻറെ മാലിന്യമുക്ത നവകേരളം പദ്ധതിയുടെയും ഭാഗമായി വേങ്ങര ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്വച്ഛതാദിവസ്സ് ആചരിച്ചു. നവകേരളം പദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരളം ക്യാമ്പയിനോടനുബന്ധിച്ച് ഒരു പ്രാദേശിക ടൂറിസ്റ്റ് കേന്ദ്രം മാലിന്യമുക്തമാക്കുന്ന പരിപാടിയിൽ ഊരകം ഗ്രാമപഞ്ചായത്തിലെ മിനി ഊട്ടി ടൂറിസ്റ്റ് കേന്ദ്രം ശുചീകരിക്കുകയും പ്ലാസ്റ്റിക് വിമുക്തമാകുന്നതിന് ബോധവൽക്കരണ പ്രവർത്തനങ്ങളും നടത്തി. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മാലിന്യമുക്ത നവകേരളം കാമ്പയിൻ സെക്രട്ടറിയേറ്റിന്റെ നേതൃത്വത്തിൽ ഊരകം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടുകൂടി സംഘടിപ്പിച്ച പരിപാടിയ്ക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി മണ്ണിൽ ബെൻസീറ ടീച്ചർ, ഊരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.മൻസൂർ അലി തങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ അബൂബക്കർ മാസ്റ്റർ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ കെ ഇ ഉണ്ണി,ഊരകം ഗ്രാമപഞ്ചായത്ത് സെക്രട്ടറി ശ്രീമതി. നിസി, ബ്ലോക്ക് , ഗ്രാമ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ഉദ്യോഗസ്ഥർ,ഹരിത കർമ്മ സേന അംഗങ്ങൾ പ്രദേശവാസികൾ തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ പങ്കെടുത്തവർക്ക് BH മാലിന്യമുക്ത നവകേരളം പ്രതിജ്ഞ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ ചൊല്ലിക്കൊടുത്തു
വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ