പക്ഷി, മൃഗാതികളുടെ ജീവന് വിലകൽപ്പിക്കാതെ അവരുടെ ആവാസവ്യവസ്ഥയെ തകർക്കുന്നതും കൊന്നൊടുക്കുന്നതുമായ നിരവധി വാർത്തകളാണ് ദിനംതന്യേ നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത്. ഇവർക്കെല്ലാം മാതൃകയാണ് മലപ്പുറം ജില്ലാ ട്രോമാ കെയർ പെരിന്തൽമണ്ണ സ്റ്റേഷൻ യൂണിറ്റ് പ്രവർത്തകരുടെ പ്രവർത്തനങ്ങൾ.
മൃഗങ്ങളായാലും പക്ഷികളായാലും ഇഴ ജന്തുക്കളാണേലും മനുഷ്യ ജീവന് വിലകൽപ്പിക്കുന്നത് പോലെ തന്നെ അവർക്കും രക്ഷകരായി ഉണ്ടാകും മലപ്പുറം ജില്ലയിലെ ഈ നീല പട്ടാളക്കാർ. ഇന്ന് പെരിന്തൽമണ്ണ തഹസിൽദാർ മായ മാഡത്തിന്റെ നിർദ്ദേശപ്രകാരം പാതായിക്കര തണ്ണീർപന്തലിൽ വാഹനയാത്രക്കാർക്കും മറ്റും ഭീഷണിയായി നിന്നിരുന്ന ചീനി മരത്തിന്റെ ശിഖരങ്ങൾ മുറിച്ചു നീക്കുന്നതിനിടെയാണ് ഈ മരത്തിൽ ഒരു കാക്കയുടെ കൂട് ഇവരുടെ ശ്രദ്ധയിൽപ്പെടുന്നത്. കൂട്ടിൽ കാക്ക കുഞ്ഞുങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് കൂടിന് കേടുപാട് വരാത്ത രീതിയിൽ കൂട് നിക്കുന്ന ശിഖരം മാത്രം ഒഴിവാക്കിക്കൊണ്ട് ബാക്കി മാത്രം മുറിച്ചു നീക്കുകയായിരുന്നു ഇവർ. ഈ ശിഖരം മാത്രം നിർത്തി വെട്ടണമെങ്കിൽ കൂടുതൽ സമയവും ബുദ്ധിമുട്ടും ഉണ്ടാകും എന്നറിഞ്ഞിട്ടും ആ പക്ഷി കുഞ്ഞുങ്ങളുടെ ജീവന് അതിനേക്കാൾ വിലയുണ്ടെന്ന് മനസ്സിലാക്കികൊണ്ട് പ്രവർത്തിച്ച ഇവരാണ് ഈ നാടിന് മാതൃക.
പക്ഷി കുഞ്ഞുങ്ങൾ സ്വമേധയാ പറന്നു തുടങ്ങി കഴിഞ്ഞാൽ ബാക്കിയുള്ള ഈ ശിഖിരവും മുറിച്ചു നീക്കാമെന്ന് ട്രോമാ കെയർ പ്രവർത്തകർ അറിയിച്ചു.
കുറ്റൂർ: വേങ്ങര ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.പി. ഹസീന ഫസൽ 808 വോട്ടുകളുടെ വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. മുൻ വാർഡ് മെമ്പറായിരുന്ന കെ.പി. ഫസലിന്റെ നിര്യാണത്തെ തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ, 64 ശതമാനം പോളിങ് രേഖപ്പെടുത്തി. ആകെ പോൾ ചെയ്ത 1080 വോട്ടുകളിൽ 944 വോട്ടുകളും നേടിയാണ് ഹസീന ഫസൽ വിജയം സ്വന്തമാക്കിയത്. എതിർ സ്ഥാനാർത്ഥിയായ എൽ.ഡി.എഫിലെ യു.പി. സുഭാഷിന് 136 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ജനപ്രിയനായ മുൻ മെമ്പറുടെ ഓർമ്മകൾക്കൊപ്പം യു.ഡി.എഫ് തങ്ങളുടെ സിറ്റിംഗ് സീറ്റ് വൻ ഭൂരിപക്ഷത്തോടെ നിലനിർത്തുകയായിരുന്നു. വോട്ടർമാർ തന്നിലർപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും വികസന പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും വിജയത്തിന് ശേഷം കെ.പി. ഹസീന ഫസൽ പ്രതികരിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ