പറപ്പൂർ പഞ്ചായത്ത്‌ പ്രസിഡന്റും,വൈസ് പ്രസിഡന്റും രാജി വെച്ചു

പറപ്പൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലീഗ് അംഗം രാജിവെച്ചു.

യു ഡി എഫ് ധാരണ പ്രകാരം കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനം നല്‍കാനാണ് ലീഗിലെ വി സലീമ ഇന്നലെ രാജിവെച്ചത്. കോണ്‍ഗ്രസ് അംഗമായ നിലവിലെ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി കുഞ്ഞമ്മദ് മാസ്റ്ററും രാജിവെച്ചിട്ടുണ്ട്.

നേരത്തെ ഉണ്ടാക്കിയ ധാരണ പ്രകാരം  അടുത്ത ഒരു വർഷം പ്രസിഡൻറ് സ്ഥാനം കോൺഗ്രസ്സും വൈസ് പ്രസിഡൻ്റ് സ്ഥാനം ലീഗും പങ്കിടും.

ഒമ്പതാം വാര്‍ഡ് മുണ്ടോത്ത് പറമ്പ് അംഗം കോൺഗ്രസിലെ അംജദാ ജാസ്മീനാവും  പുതിയ പ്രസിഡന്റ്.

നിലവിലെ സ്ഥിരം സമിതി ചെയര്‍മാനായ രണ്ടാം വാര്‍ഡ് എടയാട്ടുപറമ്പ്  അംഗം മുസ്ലീം  ലീഗിലെ ഇ കെ സൈദുബിൻ വൈസ് പ്രസിഡൻറുമാകും. നിലവിലെ പ്രസിഡന്റും വൈസ് പ്രസിഡന്റും ഇന്നലെ വൈകുന്നേരമാണ് സെക്രട്ടറിക്ക് രാജി കത്ത് നല്‍കിയത്.

19 വാര്‍ഡുകളുള്ള പറപ്പൂരില്‍ ഭരണപക്ഷത്തിന് 15ഉം പ്രതിപക്ഷത്തിന് നാലും അംഗങ്ങളാണുള്ളത്.