പോസ്റ്റുകള്‍

നവംബർ 22, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം 2022 ന്റെ വോളി ബോൾമത്സരം അടക്കാപുരയിൽ

ഇമേജ്
വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവം 2022 ന്റെ വോളി ബോൾമത്സരം   വലിയോറ അടക്കാപുര എ.എം.യൂപി സ്കൂൾ ഗ്രൗണ്ടിൽ  27 .11.2022 ഞായറാഴ്ച രാവിലെ നടക്കും. നാളെ 23-11-2022 വൈകുന്നേരം 5 മണിക്ക് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് കേരളോൽസവത്തിന്റെ വോളിബോൾ മൽസരത്തിന്റെ നടത്തിപ്പിന്റെ സ്വാഗത സംഘം രൂപീകരണ യോഗം സ്കൂൾ ഗ്രൗണ്ടിൽ വെച്ച് ചേരുന്നു. എല്ലാ നാട്ടുകാരും വോളി ബോൾ പ്രേമികളേയും  വിനയപൂർവ്വം ക്ഷണിക്കുന്നു. എന്ന് ബാവാ ക്ക vv.c വോളിബോൾ  മത്സര ഫിക്ച്ചർ  നിയമാവലി  1 ഫിക്ച്ചറിൽ പറഞ്ഞ സമയത്തിനു ഒരു മണികൂർ മുമ്പ് ടീമുകൾ റിപ്പോർട്ട് ചെയ്തു റെഡിയായിരിക്കേണ്ടതാണ്.  2 ഒരു കാരണവശാലും സമയം തെറ്റി വന്നാൽ ടീമിനെ സീകരിക്കുന്നതല്ല. 3. കളികൾ സ്റ്റിൽ ആയിരിക്കും. ഫൈനൽ ഒഴികെ എല്ലാ മൽസരങ്ങളും വെസ്റ്റ് ഓഫ് ത്രി ആയിരിക്കും. 4. ഫൈനൽ മൽസരoസഘാടകസമിതിക്ക് തീരുമാനിക്കാൻഅധികാരം ഉണ്ടായി  രിക്കുന്നതാണ് ത്രികളിക്കണോ ഫൈവ് കളിക്കണോ എന്നതു്.  5. സാങ്കേതിക കാരണത്താൽ കളി തടസ്സപ്പെടുകയാണങ്കിൽ സംഘാടക സമിതിക്ക്   മാറ്റം വരുത്താനും മറ്റൊ .രു ദിവസത്തേക്ക് മാറ്റാനും സംഘാടക സമിതിക്ക് അധികാരമുണ്ടായിരിക്കും  6

നിയമം പേടിച്ച് ആവേശം കുറക്കണ്ട; പിഴ അടക്കാതെ ചെറിയ തുക ഫീസ് നല്‍കി വാഹനങ്ങള്‍ക്ക് ഇഷ്ട ടീമിന്റെ നിറം കൊടുക്കാം; അവസരം ഒരുങ്ങി..!

ഇമേജ്
നിയമം പേടിച്ച് ആവേശം കുറക്കണ്ട; പിഴ അടക്കാതെ ചെറിയ തുക ഫീസ് നല്‍കി  വാഹനങ്ങള്‍ക്ക് ഇഷ്ട ടീമിന്റെ നിറം കൊടുക്കാം; അവസരം ഒരുങ്ങി..! ലോകകപ്പ് ഫുട്ബാള്‍ ആവേശം പിഴയുടെ പേടിയില്ലാതെ വാഹനങ്ങളിലേക്കും വ്യാപിപ്പിക്കാന്‍ വഴിയൊരുക്കി മോട്ടോര്‍ വാഹന വകുപ്പ്. ആര്‍.ടി.ഓഫീസില്‍ അപേക്ഷ നല്‍കി തുച്ഛമായ തുക ഫീസടച്ചാല്‍ ആരാധകര്‍ക്ക് അവരുടെ വാഹനങ്ങള്‍ക്ക് പ്രിയപ്പെട്ട ടീമിന്റെ കൊടിയുടെയും ജേഴ്‌സിയുടേയും നിറം കൊടുക്കാം. ഇങ്ങനെ നിറം മാറ്റാന്‍ ഒരു മാസത്തേക്ക് കാറുകള്‍ക്ക് 395ഉം ബൈക്കുകള്‍ക്ക് 245 രൂപയും മാത്രം ഫീസടച്ചാല്‍ മതി. ഇഷ്ട താരങ്ങളുടെ സ്റ്റിക്കര്‍ ഓട്ടോറിക്ഷകളിലും കാറുകളിലും പതിപ്പിക്കാനും നിസാര പരസ്യ ഫീസേയുള്ളൂ. സ്റ്റിക്കറിന് 100 സെന്റീമീറ്റര്‍ സ്‌ക്വയറിന് ഒരു മാസത്തേക്ക് അഞ്ചുരൂപയാണ് നിരക്ക്. ബസുകള്‍ക്ക് കളര്‍കോഡ് വന്നതിനാല്‍ അകത്ത് മാത്രമേ പതിപ്പിക്കാനാകൂ.അടുത്തുള്ള ആര്‍.ടി ഓഫീസില്‍ പോയി നിറം മാറ്റാന്‍ (കളര്‍ ഓള്‍ട്ടറേഷന്‍) അപേക്ഷ നല്‍കുക. വണ്ടി പരിശോധനാ മൈതാനത്ത് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെ കാണിക്കുക. ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കാം. അതിനുശേഷം മാറ്റുന്ന നിറം

ഹണിട്രാപ്പില്‍ 68-കാരനെ കുടുക്കി 23 ലക്ഷം തട്ടിയ വ്ലോഗറും ഭര്‍ത്താവും പിടിയിൽ

ഇമേജ്
ഹണിട്രാപ്പില്‍  68-കാരനെ  കുടുക്കി 23 ലക്ഷം തട്ടിയ വ്ലോഗറും ഭര്‍ത്താവും  പിടിയിൽ  മലപ്പുറം | കല്‍പകഞ്ചേരിയിലെ 68കാരനെ ഹണിട്രാപ്പില്‍ കുടുക്കി 23 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസില്‍ തൃശൂരിലെ 28-കാരിയായ വ്ലോഗറും ഭര്‍ത്താവും അറസ്റ്റില്‍. യുവതിക്ക് എല്ലാത്തിനും സഹായം ചെയ്തത് ഭര്‍ത്താവ് തന്നെ. സാമ്പത്തികമായി ഭദ്രതയഒള്ള അറുപത്തിയെട്ടുകാരനെ കെണിയില്‍ പെടുത്തി പണം തട്ടിയ വ്ലോഗറായ തൃശൂര്‍ കുന്നംകുളം സ്വദേശിനി റാഷിദയും (28) ഭര്‍ത്താവ് നാലകത്ത് നിഷാദുമാണ് അറസ്റ്റിലായത്. ഭര്‍ത്താവിന്റെ അറിവോടെയും സഹായത്തോടെയും 68-കാരനെ പ്രണയം നടിച്ചാണ് വ്ലോഗറായ റാഷിദ ബന്ധം സ്ഥാപിച്ചത്. തുടര്‍ന്ന് ഇയാളെ ഇടയ്ക്കിടെ യുവതി ക്ഷണിച്ചു വരുത്തി അടുത്തിടപെട്ടു. ഇയാളുമായുള്ള ഭാര്യയുടെ ബന്ധം ഭര്‍ത്താവ് നിഷാദ് കണ്ടതായി നടിച്ചതുമില്ല. രഹസ്യമായി ഭര്‍ത്താവ് തന്നെ സൗകര്യങ്ങളെല്ലാം ഒരുക്കിക്കൊടുത്തു. ഭര്‍ത്താവ് തുടങ്ങാനിരിക്കുന്ന ബിസിനസില്‍ സഹായിക്കണം എന്നാവശ്യപ്പെട്ടാണ് യുവതി പല തവണകളായ 23ലക്ഷത്തോളം രൂപ തട്ടിയെടുത്തത്.. തുടര്‍ന്നും പണം ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു. പണം നല്‍കിയില്ലെങ്കില്‍ അപമാനിക്കുമെന്നു

today news

കൂടുതൽ‍ കാണിക്കുക