വേങ്ങര: എസ്എസ്എഫ് 29 മത് എഡിഷൻ വെസ്റ്റ് ജില്ലാ സാഹിത്യോത്സവ് മൂന്നിയൂരിൽ സമാപിച്ചു. 581 പോയിന്റുകൾ നേടി വേങ്ങര തുടർച്ചയായ മൂന്നാം തവണയും വിജയത്തികളായി. തിരൂരങ്ങാടി (498 ) ,തേഞ്ഞിപ്പലം (439) ഡിവിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. കാമ്പസ് വിഭാഗത്തിൽ തിരൂരങ്ങാടി പി എസ് എം ഒ കോളേജ് ജേതാക്കളായി. കോട്ടക്കൽ ഡിവിഷനിലെ അജ്സൽ സനീൻ ആണ് കലാപ്രതിഭ. സർഗ പ്രതിഭ പട്ടത്തിന് വേങ്ങര ഡിവിഷനിലെ ഓടക്കൽ റഫീദ് അർഹനായി. കാമ്പസ് വിഭാഗത്തിൽ പി എസ് എം ഒ കോളജിലെ മുഹമ്മദ് നിബിൽ കലാപ്രതിഭയായി. സമാപന സംഗമം കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡണ്ട് കൂറ്റമ്പാറ അബ്ദുർ റഹ്മാൻ ദാരിമി ഉദ്ഘാടനം ചെയ്തു. സയ്യിദ് ശറഫുദ്ദീൻ ജമലുല്ലെെലി പ്രാർഥന നടത്തി. മഞ്ഞപ്പറ്റ ഹംസ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ അബൂ ഹനീഫല്‍ ഫൈസി തെന്നല, പൊൻമള മുഹ് യിദ്ദീന്‍ കുട്ടി ബാഖാവി ജേതാക്കൾക്കുള്ള അവാർഡ് സമ്മനിച്ചു. എസ് എസ് എഫ് സംസ്ഥാന പ്രസിഡന്റ് കെ വൈ നിസാമുദ്ദീൻ ഫാളിലി അനുമോദന പ്രഭാഷണം നടത്തി.എം മുഹമ്മദ് സ്വാദിഖ്, എം അബ്ദുൽ മജീദ്,സ്വാദിഖ് നിസാമി,എന്‍ വി അബ് ദുർറസാഖ് സഖാഫി വെള്ളിയാമ്പുറം,