പോസ്റ്റുകള്‍

ജൂലൈ 25, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര ഊരകം കുന്നത്ത് വീട്ടിലേ കവർച്ച -മോഷ്ടാവ് ഉടുമ്പ് രാജേഷിനെ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി

ഇമേജ്
ഊരകം:ഊരകം കുന്നത്ത് വീട്ടിൽ കവർച്ച നടത്തിയ പ്രതി കുപ്രസിദ്ധ മോഷ്ടാവ് രാജേഷ് എന്ന ഉടുമ്പ് രാജേഷിനെ തെളിവെടുപ്പിനായി കൊണ്ടുവന്നു. വേങ്ങര SI രാധാകൃഷ്ണൻ സാറിന്റെ നേതൃത്വത്തിൽ ASI മോഹനൻ, Scpo രജീഷ്   നേതൃത്വത്തിൽ മലപ്പുറം DANSAF ടീം അംഗങ്ങളായ SI ഗിരീഷ് CPO ദിനേശ്, സിറാജുദ്ദീൻ, സഹേഷ്  എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ മാസം 26നു  പുലര്‍ച്ചെയാണ് കേസിനാസ്പദമായ സംഭവം. ഊരകം കുന്നത്ത് വില്ലേജ് ഓഫീസിൻ്റെ മുൻവശം ഹിദായത്ത് മൻസിലിൽ കരുവാൻ തൊടി സലീം ബാവയുടെ വീട്ടിലാണ് മോഷണം നടന്നത്.  തുടര്‍ന്ന്  മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് IPS ന്‍റെ നിര്‍ദ്ദേശപ്രകാരം  മലപ്പുറം  ഡിവൈഎസ്പി അബ്ദുൾ ബഷീറിന്റെ  നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് 16 ദിവസത്തോളം വേങ്ങര, കൂരിയാട് , കൊളപ്പുറം, കൊണ്ടോട്ടി, മലപ്പുറം, പെരിന്തൽമണ്ണ, കരിങ്കല്ലത്താണി   എന്നീ സ്ഥലങ്ങളിലും  പരിസരങ്ങളിലുമുള്ള ഇരുനൂറോളം  സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു  നടത്തിയ അന്വേഷണത്തിലാണ്  പ്രതി ഉപയോഗിച്ച വാഹനം തിരിച്ചറിയുകയും തുടർന്ന് നടത്തിയ അന്വേഷണത്തിൽ നിന്നാണ് പ്രതി രാജേഷിനെ തിരിച്ചറിഞ്ഞത്. കൊല്ലം - തിരുവന്തപുരം ജില്ലകളിലായി

രക്തദാനം : റെഡ്ക്രോസ്സ് ജില്ലയിൽ "കൂടെപ്പിറപ്പ് " പദ്ധതി തുടങ്ങി.

ഇമേജ്
രക്തദാനത്തിന് പുതിയ മാനം നൽകി  ഇന്ത്യൻ റെഡ്ക്രോസ്സ് സൊസൈറ്റിയുടെ "കൂടെപ്പിറപ്പ്" എന്ന ജനപക്ഷ-ജീവൻരക്ഷാ  രക്ത ദാന പദ്ധതിക്ക് മഞ്ചേരി ഗവ. മെഡിക്കൽ കോളെജ് ബ്ലഡ് ബാങ്കിൽ തുടക്കമായി. ഏതവസരത്തിലും, സാഹചര്യത്തിലും ആവശ്യമുള്ളവർക്ക് ഏത് ഗ്രൂപ്പിലുള്ള രക്തവും ലഭ്യമാക്കുന്നതാണ് പദ്ധതി.  ജില്ലയിലെ പ്രധാന രക്ത ശേഖരണ കേന്ദ്രമായ ഗവ. മെഡിക്കൽ കോളെജ് രക്തബാങ്ക് വഴിയായിരിക്കും ആവശ്യക്കാർക്ക് രക്തം നൽകുക. ബ്ലഡ് ബാങ്കിലെ രക്ത ശേഖരത്തിന്റെ കുറവറിഞ്ഞ് യഥാസമയങ്ങളിൽ കുറവ് നികത്തും. നേരത്തേ റെഡ് ക്രോസ്സിന്റെ ഏറെ ജനപ്രീതി നേടിയ രക്തബന്ധു പദ്ധതി യു.കെ യിലെ വേൾഡ് ബുക്ക് ഓഫ് റെക്കോർഡ്സ് അവാർഡ് നേടിയിരുന്നു. കൂടെപ്പിറപ്പ് പദ്ധതിക്ക് റെഡ് ക്രോസ് ജില്ലാ സെക്രട്ടറി ഹുസ്സൈൻ വല്ലാഞ്ചിറയുടെ അദ്ധ്യക്ഷതയിൽ മെഡിക്കൽ കോളെജ് ആർ.എം.ഒ  ഡോ.സഹീർ നെല്ലിപ്പറമ്പൻ രക്ത ദാനത്തിന് തുടക്കം കുറിച്ചു. രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ.മേരി ട്രീസ്സ, കൗൺസിലർ രാധിക, സ്റ്റാഫ് നഴ്സ് മഞ്ജുഷ, അസി.പ്രൊഫസർ പി.മുജീബ് റഹ്മാൻ, അബ്ദുൽ റഷീദ് സംസാരിച്ചു.

ചാലക്കുടിയിൽ ഒരു പഴക്കുല ലേലം ചെയ്തത് ഒരു ലക്ഷം രൂപക്ക്.

ഇമേജ്
ചാലക്കുടിയിൽ ഒരു പഴക്കുല ലേലം ചെയ്തത് ഒരു ലക്ഷം രൂപക്ക്. ചാലക്കുടി നഗരസഭ സുവർണ്ണ ജൂബിലി ജീവകാരുണ്യ പദ്ധതിയായ സുവർണ്ണ സ്പർശം പദ്ധതിയിലേക്ക് പണം സമാഹരിക്കുന്നതിന് നഗരസഭയിലെ കൗൺസിലർമാരുടേയും ജീവനക്കാരുടേയും സംഘടനയായ സിഎംആർസിയാണ് ലേലം സംഘടിപ്പിച്ചത്. ( banana cluster sold for 1 lakh rupees ) സുവർണ്ണ സ്പർശം പദ്ധതിയിലേക്ക് നഗരസഭ ഓഫീസിൽ വെച്ച് ഒരു നേന്ത്രപഴകുലയാണ് ഓപ്പൺ ലേലം ചെയ്തത്. 500 രൂപയിൽ നിന്നും ആരംഭിച്ച ലേലത്തിൽ കൗൺസിലർമാരും ജീവനക്കാരും പങ്കാളികളായി. അവസാനം വിളിച്ച മുൻ ചെയർമാൻ വി.ഒ. പൈലപ്പന് ലേലം ഉറപ്പിച്ചു. സുവർണ്ണജൂബിലിയോടനുബന്ധിച്ച് 25000 രൂപ വീതം 50 നിർദ്ദന രോഗികൾക്കാണ് ചികിൽസാ സഹായം നൽകുന്നത്.

രാജ്യത്തിന്റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

ഇമേജ്
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു അധികാരമേറ്റു. രാജ്യത്തിന്റെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയാണ്. ഏറ്റവും ഉയര്‍ന്ന ഭരണഘടനാ പദവി വഹിക്കുന്ന ആദ്യത്തെ ആദിവാസി വനിതകൂടിയാണ് മുര്‍മു. സ്വതന്ത്ര ഇന്ത്യയില്‍ ജനിച്ച ആദ്യത്തെ രാഷ്ട്രപതിയെന്ന ഖ്യാതിയും ദ്രൗപദി മുര്‍മുവിന് സ്വന്തം. പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ രാവിലെ 10.14-ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ, ദ്രൗപദി മുര്‍മുവിന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടര്‍ന്ന്, സ്ഥാനമൊഴിഞ്ഞ രാഷ്ട്രപതി രാംനാഥ് കോവിന്ദും പുതിയ രാഷ്ട്രപതിയും ഇരിപ്പിടങ്ങള്‍ പരസ്പരം മാറി. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും വേദിയിലുണ്ടായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് ശേഷം ദ്രൗപദി മുര്‍മുവിനെ തന്റെ ഇരിപ്പിടത്തിലേക്ക് രാംനാഥ് കോവിന്ദ് ക്ഷണിച്ചു. തുടര്‍ന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു രാഷ്ട്രത്തെ അഭിസംബോധന ചെയ്തു സംസാരിച്ചു. രാജ്യം അര്‍പ്പിച്ച വിശ്വാസമാണ് തന്റെ ശക്തിയെന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് കൊണ്ട് രാഷ്ട്രപതി പറഞ്ഞു. ദളിതുകള്‍ക്കും സ്വപ്‌നം കാണാം എന്നതിന്റെ തെളിവാണ് തന്റെ ജീവിതം. ദളിത് ഉന്നമനത്തിനായി പ്രവര്‍ത്തിക്കും. പാര്‍ശ്വവല്‍ക്കരിക്

കിലോയ്ക്ക് 160 രൂപ കടന്ന ഇറച്ചിക്കോഴിവില 100-ൽ എത്തി; കാരണം തമിഴ്‌നാട്ടിൽ..

ഇമേജ്
മലപ്പുറം: കിലോയ്ക്ക് 160 രൂപ കടന്ന ഇറച്ചിക്കോഴിവില സമീപകാലത്തെ റെക്കാഡ് വില തകര്‍ച്ചയായ 97 ലേക്ക് നിലം പൊത്തി. ആടിമാസത്തില്‍(കര്‍ക്കടകം) നോണ്‍വെജ് വിഭവങ്ങളോട് തമിഴ്നാട്ടുകാര്‍ക്കുള്ള താത്പര്യ കുറവ് കാരണം വന്‍തോതില്‍ കേരളത്തിലേക്ക് കോഴി എത്തിയതാണ് വില കുറയാന്‍ കാരണം. തമിഴ്നാട്ടിലെ കമ്ബം, തേനി, ഉത്തമപാളയം, ഗൂഡല്ലൂര്‍, രായപ്പന്‍പെട്ടി, നാമക്കല്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഫാമുകളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി ഇറച്ചിക്കോഴികളെ എത്തിക്കുന്നത്. കര്‍ക്കടകമാസത്തില്‍ കേരളത്തിലും ഇറച്ചി വിഭവങ്ങളോട് പ്രിയം കുറവാണ്. വിവാഹ സീസണല്ലാത്തതും വില ഇടിവിന് കാരണമായി.അതേസമയം ഇറച്ചിക്കോഴിയുടെ വില കുത്തനെ ഇടിഞ്ഞിട്ടും ഹോട്ടലുകളില്‍ ചിക്കന്‍ വിഭവങ്ങള്‍ക്ക് പൊള്ളുന്ന വിലതന്നെയാണുള്ളത്. ചിക്കന്‍ കറി, ഫ്രൈ, ഷവര്‍മ്മ, ഷവായ് തുടങ്ങിയ വിഭവങ്ങള്‍ക്ക് നഗരത്തിലെയും ഗ്രാമങ്ങളിലെയും ഹോട്ടലുകളിലും തട്ടുകടകളിലും ഒരു രൂപപോലും കുറവ് വന്നിട്ടില്ല.കോഴിമുട്ട മൊത്തവില അഞ്ചുരൂപയില്‍ താഴ്ന്നിട്ടും ഓംലറ്റ്, ബുള്‍സ് ഐ എന്നിവയുടെ വിലയും കുറച്ചിട്ടില്ല.

MVD യുടെ എ.ഐ.ക്യാമറകൾ പണി തുടങ്ങി; ജില്ലയിൽ സജ്ജമായത് 48 എണ്ണം

ഇമേജ്
 മലപ്പുറം:പ്രവർത്തിക്കുന്നില്ലെന്ന് കരുതി നിയമം ലംഘിച്ച് എ.ഐ.( ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) ക്യാമറകൾക്ക് മുന്നിലൂടെ വാഹനവുമായി പോയവർക്ക് കിട്ടാൻ പോവുന്നത് എട്ടിന്റെ പണി. ജൂൺ മുതലുള്ള നിയമ ലംഘനങ്ങൾക്ക് ഓഗസ്റ്റ് ഒന്ന് മുതൽ നോട്ടീസ് അയച്ച് തുടങ്ങിയേക്കും. ജൂൺ മുതൽ നിയമ ലംഘനങ്ങൾ നടത്തിയ വാഹനങ്ങളുടെ ഹൈ റെസലൂഷനിലുള്ള ചിത്രങ്ങളും വിവരങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് കൺട്രോൾ റൂമിൽ ഇതിനോടകം എത്തിയിട്ടുണ്ട്. ഓഫീസിലെ കംപ്യൂട്ടറുകളും മറ്റു ഉപകരണങ്ങളും സ്ഥാപിക്കുന്ന നടപടികൾ പൂർത്തിയായതോടെ പ്രത്യേക സോഫ്റ്റ് വേറിൽ ശേഖരിച്ച ഡാറ്റകൾ പ്രോസസ് ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. വകുപ്പ് മേധാവികളുടെ അനുമതി കൂടി ലഭിച്ചാൽ നോട്ടീസ് അയക്കുമെന്നാണ് എ.ഐ. ക്യാമറകളുടെ പ്രവർത്തനച്ചുമതലയുള്ള കെൽട്രോൺ അധികൃതർ പറയുന്നത്. •ജില്ലയിൽ സജ്ജമായത് 48 ക്യാമറകൾ രാവും പകലും നിരീക്ഷണത്തിനായി 48 എ.ഐ ക്യാമറകളാണ് ജില്ലയിൽ സ്ഥാപിച്ചിരിക്കുന്നത്. ഹെൽമെറ്റ്, സീറ്റ് ബെൽറ്റ് എന്നിവ ധരിക്കാതെ വാഹനമോടിക്കൽ, വാഹനമോടിക്കുമ്പോൾ മൊബൈലിൽ സംസാരിക്കൽ തുടങ്ങിയവയും പുതിയ ക്യാമറകളിലൂടെ അറിയാൻ സാധിക്കും. നിയമലം

22 വര്‍ഷം കാത്തിരുന്ന മകന്‍ നാട്ടിലെത്തി നാലാംദിവസം ആ ഉമ്മ ഈ ലോകത്തോട്വിടപറഞ്ഞു

ഇമേജ്
22 വര്‍ഷം കാത്തിരുന്ന മകന്‍ സൗദിയില്‍നിന്നെത്തി. ഓടിവിൽ മകൻ എത്തി നാലാം ദിവസം ആ ഉമ്മ ഈ ലോകത്തോട് വിടപറഞ്ഞു; നൊമ്പരം..! 22 വര്‍ഷം കാത്തിരുന്ന മകന്‍ സൗദിയില്‍ നിന്നെത്തി കണ്‍കുളിര്‍ക്കെ കണ്ട് നാലാം ദിവസം ആ ഉമ്മ കണ്ണടച്ചു. നിയമക്കുരുക്കില്‍ പെട്ട് ഒരുപാട് യാതനകളും പ്രയാസങ്ങളും അനുഭവിച്ച്‌ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലില്‍ സൗദി അറേബ്യയില്‍ നിന്ന് നാട്ടിലെത്തിയ വല്ലപ്പുഴ സ്വദേശി ശരീഫിന്റെ ഉമ്മ ഫാത്തിമയാണ്  മരണപ്പെട്ടത്. മകന്‍ ശരീഫ് നിയമക്കുരുക്കില്‍ പെട്ട് തിരിച്ചുവരാന്‍ കഴിയാത്തതില്‍ ഏറെ ദുഃഖിതയായിരുന്നു മാതാവ്. രണ്ട് പതിറ്റാണ്ടിലധികം കാലം തന്റെ മകന്റെ വരവും പ്രതീക്ഷിച്ചിരുന്ന ആ മാതാവ് എന്നും പ്രാര്‍ഥനയിലായിരുന്നു. മരിക്കുന്നതിന് മുമ്ബ് മകനെ കണ്‍കുളിര്‍ക്കെ കാണാനും ആശ്ലേഷിക്കാനും. ഒടുവില്‍ മകനെത്തി മൂന്നു ദിവസത്തിന് ശേഷം അവര്‍ മരണത്തിന് കീഴടങ്ങി. ആടുകളെ മേച്ചും കൃഷിസ്ഥലം നനച്ചും ടാക്സി ഓടിച്ചും വര്‍ക്ക്ഷോപ്പ് നടത്തിയുമൊക്കെ ഹായില്‍ പ്രവിശ്യയിലെ മൂഖഖ് ഗ്രാമത്തില്‍ എല്ലാവര്‍ക്കും സുപരിചിതനായിരുന്നു ശരീഫ്. കിട്ടുന്ന പണത്തിന്റെ ഒരു ഭാഗം നാട്ടിലേക്ക് അയച്ച്‌ ബാക്ക

വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ വാളക്കുടയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടത്തി.

ഇമേജ്
വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ വാളക്കുടയിൽ നിന്ന് കാണാതായ കുട്ടികളെ കണ്ടത്തി. വേങ്ങര കണ്ണമംഗലം പഞ്ചായത്തിലെ വാളക്കുടയിലെ    അശ്റഫ് കല്ലാക്കൻ തൊടി എന്നവരുടെ മകൻ നിശാൽ 14 വയസ്  വെട്ടിയാടൻ അശ്റഫിൻ്റെ മകൻ അർഷദ് 13 വയസ് എന്നീ കുട്ടികളെ ഇന്നലെ വൈകുന്നേരം 5മണിമുതൽ കാണാതാകുകയായിരുന്നു.  കുട്ടികളെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച്  കണ്ടെത്തി. തൃശൂർ റെയിൽവേ സ്റ്റേഷനിൽ വച്ച് കുട്ടികളെ കണ്ടെത്തി. രക്ഷിതാക്കൾ ഇപ്പോൾ തൃശൂർ റെയിൽവേ പോലീസ് സ്റ്റേഷനിൽ ഉണ്ട്. ഈ മെസ്സേജ് ഇനി ആരും ഫോർവേഡ് ചെയ്യേണ്ടതില്ല.  Time 6.45 AM

today news

കൂടുതൽ‍ കാണിക്കുക