സബാഹ് കുണ്ടുപുഴക്കലിന് ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരം. വേങ്ങര: നിസ്വാർത്ഥമായ ജീവ കാരുണ്യ പ്രവർത്തനത്തിന് കേരത്തിലെ പ്രമുഖ വ്യവസായ പ്രമുഖനും ഓൾ കേരള ബിൽഡിംഗ് ഓണേഴ്‌സ് സംസ്ഥാന വൈസ് പ്രസിഡന്റും,മലപ്പുറം ജില്ലാ പ്രസിഡന്റും, കേരളത്തിലെ പ്രമുഖ ലോജിസ്റ്റിക് ബിസ്സിനെസ്സ്, പെന്ന സിമെന്റിന്റെ സി എൻ എഫ്, ഇലക്ട്രോ ഗ്രീൻ മോട്ടോർസ് ചെയർമാൻ തുടങ്ങിയ ബിസിനസ് മേഖലയിലെ പ്രവർത്തന മികവിന് സർക്കാരിൽ നിന്നും മറ്റും ഒട്ടനവധി പുരസ്‌ക്കാരങ്ങൾ ലഭിച്ചിട്ടുള്ള സബാഹ് കുണ്ടുപുഴക്കലിന് ശ്രേഷ്ഠ മാനവ ദേശീയ പുരസ്കാരം. കുണ്ടുപുഴക്കൽ അബ്ദുള്ള കുട്ടി ഹാജിയുടേയും ഞാറപുലാൻ പാത്തുമ്മയുടെയും മകനായി 1970 ഏപ്രിൽ 17 നു ജനിച്ച അദ്ദേഹം വേങ്ങര ജി വി എച്ച് എസിൽ സ്കൂൾ വിദ്യാഭ്യാസവും പി എസ് എം ഓ കോളേജിൽ ഉപരി പഠനവും നടത്തി. പഠന കാലങ്ങളിൽ തന്നെ കലാ കായിക സാംസ്‌കാരിക മേഖലകളിലും ജീവ കാരുണ്യ പ്രവർത്തനങ്ങളിലും നിറസാന്നിധ്യമായിരുന്നു സബാഹ് ജാതി മത കക്ഷി രാഷ്ട്രീയത്തിന് അതീതമായി ദുരിതമനുഭവിക്കുന്നവരുടെ പ്രയാസങ്ങൾ മനസിലാക്കി അതു സ്വന്തം പ്രശ്നമായി ഉൾക്കൊണ്ട് അവർക്കൊരു സഹായമായി നിലകൊള്ളുന്നു. പ്രളയം, നിപ്പ, കോവിഡ് എന്നീ പ്രതിസന്ധി