അന്താരാഷ്ട്ര യാത്രക്കാരുടെ ശ്രദ്ധയ്ക്ക് കഴിഞ്ഞ 21ദിവസത്തിനുള്ളിൽ മങ്കിപോക്സ് റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ യാത്ര ചെയ്തിട്ടുളളവർ ശരീരത്തിൽ കുമിളകൾ,തലവേദന, ശരീരവേദന, പനി, ശരീരത്തിൽ തടിപ്പുകൾ/ പേശിവേദന, തൊണ്ടവേദന, ഭക്ഷണം ഇറക്കുവാൻ പ്രയാസം തുടങ്ങിയവ ഉണ്ടെങ്കിൽ എയർപോർട്ട് ഹെൽപ് ഡസ്കിനെ സമീപിക്കുക.കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 104, 1056, 0471 2552056 മങ്കിപോക്സ് ലക്ഷണങ്ങൾ പനി, ശരീരത്തിൽ തടിപ്പുകൾ/കുമിളകൾ കടുത്ത തലവേദന, ശരീരവേദന, പേശിവേദന,തൊണ്ടവേദന,ഭക്ഷണം ഇറക്കുമ്പോൾ വേദന, ചെവിയുടെ പിൻഭാഗം, കഴുത്ത്, കക്ഷം, കാലിടുക്കുകൾ എന്നിവിടങ്ങളിൽ കഴലവീക്കം മങ്കിപോക്സ് റിപ്പോർട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളിൽ കഴിഞ്ഞ 21 ദിവസത്തിനുള്ളിൽ യാത്ര ചെയ്തിട്ടുള്ള,ലക്ഷണങ്ങളില്ലാത്ത യാത്രക്കാർ ലക്ഷണങ്ങൾ ഉണ്ടോയെന്ന് 21 ദിവസം സ്വയം നിരീക്ഷിക്കുക. വീട്ടിലെ ഗർഭിണികളുമായോ കുട്ടികളുമായോ പ്രതിരോധശേഷി കുറഞ്ഞവരുമായോ അടുത്ത് ഇടപഴകരുത്. • മാസ്ക് നിർബന്ധമായും ധരിക്കുക. പൊതു ഇടങ്ങളിൽ പോകുന്നത് കഴിവതും ഒഴിവാക്കുക ലക്ഷണങ്ങൾ എന്തെങ്കിലും കണ്ടാൽ ഉടൻ വിളിക്കുക : 104, 1056, 0471 2552056