പോസ്റ്റുകള്‍

ജൂലൈ 15, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര വലിയോറ ചിനക്കലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് റോഡ് ബ്ലോക്ക് ആയി,സമീപ വീടുകളിലെ ആളുകളെ മാറ്റി പാർപ്പിച്ചു

ഇമേജ്
വേങ്ങര വലിയോറ ചിനക്കലിൽ റോഡിലേക്ക് മണ്ണിടിഞ്ഞു വീണ് റോഡ് ബ്ലോക്ക് ആയി, ഇന്ന് രാത്രി മുകൾ ഭാഗത്തെ ഉയർന്ന സ്ഥലത്തെ ഒരു ഭാഗം ഇടിഞ്ഞു താഴേക്ക് പതിക്കുകയായിരുന്നു, വിവരമറിഞ്ഞു വേങ്ങര പോലീസും, പഞ്ചായത്ത് പ്രസിഡന്റ് ഹസീന ഫസൽ വാർഡ് മെമ്പർ ഉണ്ണി കൃഷ്ണൻ,വില്ലേജ് ഓഫിസർ, വേങ്ങര  ട്രോമാ കെയർ ലീഡർ വിജയൻ ചേറൂരിന്റെ നേതൃത്വത്തിൽ ട്രോമാ കെയർ വളണ്ടിയർമാർ, നാട്ടുകാർ  സ്ഥലത്തെത്തി സ്ഥിതിഗതികൾ വില ഇരുത്തി, സുരക്ഷ മുൻകരുതലിന്റെ ഭാഗമായി സമീപതുള്ള വീടുകളിലെ ആളുകളെ മാറ്റി പാർപ്പിച്ചു  മണ്ണിടിഞ്ഞ ഭാഗം വിഡിയോയിൽ  കാണാം 

മീനിന്റെ ശരീരത്തിൽമുഴുവനും മറ്റു മീനുകളുടെ ഫോട്ടോകൾ ഇന്ന് ലഭിച്ച അപ്പൂർവ മത്സ്യത്തെ കാണാം

ഇമേജ്
കീഴരിയൂർ (കോഴിക്കോട്) • മുഴുവൻ വിവിധ മത്സ്യങ്ങളുടെ ചിത്രപ്പണികളുമായി കൂറ്റൻ പയന്തി' മത്സ്യം. കൊയിലാണ്ടി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിനു പോയ സെന്റർ ബോട്ടുകാർക്ക് കിട്ടിയ പയന്തി മീനാണ് ഹാർബറിനും നാടിനും കൗതുകമായത്. കറുത്ത തൊലിയിൽ സമുദ്രത്തിലെ വിവിധ മത്സ്യങ്ങളുടെ രൂപങ്ങൾ വരച്ചു വച്ചിരിക്കുന്നതു പോലെയായിരുന്നു പയന്തി മത്സ്യം. ബോട്ട് ഉടമകളിൽ ഒരാളായ ചെറിയമങ്ങാട് തെക്കേതലപ്പറമ്പ് കരുണ ഹൗസിൽ അഭിലാഷ് മത്സ്യം വീട്ടിലേക്കു കൊണ്ടുപോയി. കുടുംബവുമൊത്ത് പയന്തി കറിവച്ചു കഴിച്ചു. എല്ലാ മത്സ്യവും തൊലിപ്പുറത്ത് ഉണ്ടായിരുന്നതു കൊണ്ടാകാം.. നല്ല രുചി ആയിരുന്നു അഭിലാഷ് പറഞ്ഞു. "വെള്ളിയാഴ്ച പുലർച്ചെ കൊയിലാണ്ടി തീരത്തുനിന്ന് 4 നോട്ടിക്കൽ മൈൽ അകലെയാണ് പയന്തി വലയിൽ കുടുങ്ങിയത്. ആവോലി മീനിനോട് സാദൃശ്യമുള്ള മത്സ്യത്തെ കണ്ടപ്പോൾ കൗതുകം അടക്കാനായില്ല. 25 വർഷമായി കടലിൽ പോകുന്നുണ്ടെങ്കിലും ആദ്യമായാണ് ഇങ്ങനെയൊരു കാഴ്ച. കൂടെയുണ്ടായിരുന്നവർ ഉടൻ തന്നെ മൊബൈലിൽ വിഡിയോ പകർത്തി. കരയ്ക്കെത്തിയപ്പോൾ വീട്ടുകാരെ കൂടി കാണിക്കാൻ തോന്നി. പിന്നെ മത്സ്യം വീട്ടിലേക്കെടുത്തു -' അഭിലാഷ് പറഞ്ഞു.

കടലുണ്ടി പുഴയിൽ വെള്ളം വർധിക്കുന്നു മഞ്ഞാമട് കടവിൽ വെള്ളം പള്ളിയുടെ മതിലിൽ തട്ടി

ഇമേജ്
കടലുണ്ടി പുഴയിൽ വെള്ളം വർധിക്കുന്നു മഞ്ഞാമട് കടവിൽ വെള്ളം പള്ളിയുടെ മതിലിൽ തട്ടി   കടലുണ്ടി പുഴയുടെ പരിസര പ്രദേശങ്ങളിലും, കടലുണ്ടി പുഴയിലേക്ക് വെള്ളം ഒഴിക്കി എത്തുന്ന മലപ്രദേശങ്ങളിലും മഴ ശക്തമായി തുടരുകയാണ്  നിലമ്പുർ വെളിയംതോട് ഭാഗത് തൊടിൽ നിന്നുള്ള വെള്ളം തോട് നിറഞ്ഞ് റോഡിലേക്ക് കയറി

പ്രായപൂർത്തിയാകാതെ വണ്ടി ഓടിച്ചു. 25 വയസ്സുവരെ ലൈസൻസ് നൽകരുതെന്ന് കോടതി

ഇമേജ്
സ്കൂട്ടറിന്റെ രജിസ്ട്രേഷനും ഒരുവർഷത്തേക്ക് റദ്ദാക്കി കോഴിക്കോട് പ്രായപൂർത്തിയാകുന്ന തിനുമുമ്പ് കൂട്ടറുമാ യി കറങ്ങിയയാൾക്ക് 25 വയസ്സുവരെ ലൈ സൻസ് നൽകരുതെ ന്ന് കോടതിവിധി. കുട്ടി ഓടിച്ച സ്കൂട്ടറിന്റെ രജിസ്ട്രേഷൻ ഒരു വർഷത്തേക്ക് റദ്ദ് ചെയ്യണമെ ന്നും കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി (ഒന്ന്) വിധിച്ചിട്ടുണ്ട്. 2019-ലാണ് കേസിനാസ്പ ദമായ സംഭവം. പന്നിയങ്കര പോലീസ് വാഹനപരിശോധ നയ്ക്കിടെ പ്രായപൂർത്തിയാകാത്ത കുട്ടി സ്കൂട്ടറുമായി പോകു മ്പോൾ പിടികൂടുകയായിരുന്നു. കോടതി 2021 നവംബറിൽ ഉത്തരവ് പുറപ്പെടുവിച്ചിരുന്നെങ്കിലും കഴിഞ്ഞദിവസമാണ് ഉത്തരവ് ആർ.ടി.ഒ.യ്ക്ക് ലഭിക്കുന്നത്. അതിന്റെ പശ്ചാത്ത ലത്തിൽ വെള്ളിയാഴ്ച മുതൽ ഒരുവർഷത്തേ ക്കാണ് സ്കൂട്ടറിന്റെ രജി സ്ട്രേഷൻ റദ്ദ് ചെയ്യു കയെന്ന് കോഴിക്കോ ട് ആർ.ടി.ഒ. പി.ആർ. സുമേഷ് പറഞ്ഞു. വാഹനം ചേവായൂർ ടെസ്റ്റ് ഗ്രൗ ണ്ടിലേക്ക് മാറ്റി. സ്കൂളിൽ പഠിക്കു ന്ന കുട്ടികളക്കം നിരവധിപേർ സ്കൂ ട്ടറടക്കമുള്ള വാഹനങ്ങളുമായി നിരത്തിലേക്കിറങ്ങുന്നത് സ്ഥിരം സംഭവമാണ്. കുട്ടികൾക്കും രക്ഷി താക്കൾക്കുമുള്ള താക്കീതായി ഇതു മാറുമെന്നാണ് മോട്ടോർവാ ഹനവകുപ്പിന്

കൊണ്ടോട്ടി വെള്ളമ്പ്രം എന്നിവിടങ്ങളിൽ വെള്ളം റോഡിലേക്ക് കയറി

ഇമേജ്
മലപ്പുറം ജില്ലയിൽ മഴ ശക്തമായി തൈടാരുന്നു  യൂണിവേഴ്സിറ്റി പുത്തൂർ പള്ളിയിലെ വീട്ടിലേക്ക് സമീപത്തെ മതിൽ ഇടിഞ്ഞു വീണു  . സംഭവം നടന്നത് രാവിലെ വീട്ടിൽ ഉള്ളവർക്ക് പരികുകളില്ലാതെ രക്ഷപെട്ടു  . വടക്ക് കിഴക്കൻ അറബികടലിൽ ഗുജറാത്ത്‌ തീരത്തിനു സമീപം ന്യുന മർദ്ദം രൂപപ്പെട്ടു. പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ന്യുന മർദ്ദം( Low Pressure ) ശക്തി പ്രാപിക്കാൻ സാധ്യത  വടക്കൻ  ഒഡിഷക്കും സമീപപ്രദേശത്തിനും  മുകളിലായി  ന്യൂനമർദ്ദം( Low prsssure ) നിലനിൽക്കുന്നു.  മൺസൂൺ പാത്തി ( Monsoon Trough ) അതിന്റെ  സാധാരണ സ്ഥാനത്തു നിന്ന് തെക്കോട്ടു മാറി സജീവമായിരിക്കുന്നു, ജൂലൈ 17 മുതൽ മൺസൂൺ പാത്തി വടക്കോട്ടു സഞ്ചരിക്കാൻ സാധ്യത. ഇതിന്റെ ഫലമായി കേരളത്തിൽ  അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴക്കും  സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു 8   am, 15 ജൂലൈ 2022 IMD- KSEOC - KSDMA

മരങ്ങൾക് അടിയിലെ മാളത്തിൽ കുടുങ്ങിയ വളർത്തു പൂച്ചക്ക് പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് ട്രോമാകെയർ രക്ഷക്കരായി

ഇമേജ്
             പാണ്ടിക്കാട്    പി കെ എം ഹോസ്പിറ്റലിന് സമീപം സ്വകാര്യ വ്യക്തിയുടെ വളർത്തു പൂച്ചയാണ് മറ്റു മൃഗങ്ങളുടെ ആക്രമണത്തിൽ നിന്ന് രക്ഷനേടാൻ മരങ്ങൾക് അടിയിലെ മാളത്തിൽ ഒളിച്ചത്     വീട്ടുകാർ പൂച്ചയെ പുറത്തെടുക്കാൻ ശ്രമിച്ചെങ്കിലും മാളത്തിൽ മര വേരുകൾക് ഇടയിൽ കുടുങ്ങിയ നിലയിലായതിനാൽ പുറത്തുവരാൻ വളർത്തുപൂച്ചക്ക് ആയില്ല      തുടർന്ന് ട്രോമാ കെയർ പാണ്ടിക്കാട് സ്റ്റേഷൻ യൂണിറ്റ് ലീഡറെ വിവരം അറിയിക്കുകയായിരുന്നു      ഉടൻ സ്ഥലത്തെത്തിയ ട്രോമാ കെയർ പ്രവർത്തകർ സമാന രീതിയിലുള്ള മാളം നിർമിച്ച് വളർത്തു പൂച്ചയെ സുരക്ഷിതമായി മാളത്തിൽ നിന്നും പുറത്തെടുത്തു . ടീം ലീഡർ മുജീബിന്റ  നേത്രത്വത്തിൽ വൈസ് പ്രസിഡന്റ് സക്കീർ  കാരായ വളണ്ടിയർ സബീർ  ഒറവംപുറംഎ ന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കാളികളായി

സിനിമാ നാടൻ പ്രതാപ് പോത്തന്‍ അന്തരിച്ചു

ഇമേജ്
-നടനും സംവിധായകനുമായ പ്രതാപ് പോത്തൻ (70) അന്തരിച്ചു. ചെന്നൈയിലെ ഫ്ലാറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.  മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.ഭരതന്റെ ആരവമാണ് ആദ്യ ചിത്രം

Fish