ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജൂൺ 19, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

BDK തിരുരങ്ങാടി താലൂക്ക് പ്രസിഡന്റയി അജ്മൽ PK യെ തിരഞ്ഞെടുത്തു

2022-23 വർഷത്തെ ബി ഡി കെ തിരൂരങ്ങാടി താലൂക്ക് ജനറൽ ബോഡി വേങ്ങര വിപിസി മാളിലെ പൗരസമിതി ഓഫീസിൽ ചേർന്നു.* *താലൂക്ക് രക്ഷാധികാരി റഹീം പാലേരി സ്വാഗതം പറഞ്ഞ യോഗത്തിൽ താലൂക്ക് പ്രസിഡന്റ്‌ അജ്മൽ വലിയോറ അധ്യക്ഷത വഹിച്ചു* *താലൂക്ക് സെക്രട്ടറി ജുനൈദ് പി കെ കമ്മിറ്റിയുടെ കഴിഞ്ഞ വർഷത്തിലെ റിപ്പോർട്ടും ട്രഷറർ സിബു വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ചു* *ശേഷം 2022-23 വർഷത്തേക്കുള്ള ഭാരവാഹികളെ ജില്ലാ കമ്മിറ്റിയംഗങ്ങളുടെ നേതൃത്വത്തിൽ തിരഞ്ഞെടുക്കുകയും,* *വരും വർഷത്തിലേക്കുള്ള പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും ചെയ്തു.* *അധ്യക്ഷന്റെയും ഭാരവാഹികളുടെയും അനുമതിയോടെ ഉപദേശക സമിതി അംഗം വിനീത് ദേവദാസ് നന്ദി പറഞ്ഞ് യോഗം പിരിച്ചുവിട്ടു* *പുതിയ താലൂക്ക് ഭാരവാഹികൾ* *പ്രസിഡന്റ്‌ : അജ്മൽ വലിയോറ* *സെക്രട്ടറി : ജുനൈദ് പി കെ* *ട്രഷറർ : സിബു കെ പി* *വൈസ് പ്രസിഡന്റുമാർ :* *• ഫിറോസ് കെ* *• മുനീർ പുതുപ്പറമ്പ്* *ജോയിൻ സെക്രട്ടറിമാർ:* *• ഉനൈസ് അപ്പെങ്ങാടൻ* *• നിഷാദ് കൊന്നക്കൽ* *മീഡിയ വിങ് ഹെഡ്‌സ് :* *• മുഹമ്മദ്‌ അഫ്സൽ* *• സനൂപ് തെയ്യാല* *ഉപദേശക സമിതി : • രഞ്ജിത്ത് വെള്ളിയാമ്പുറം* *• റഹീം പാലേരി* *• വിനീത് ദേവദാസ്* *

നാളെ സംസ്ഥാനത്ത് ബന്ദില്ല; പൊലീസിന്റെ സർക്കുലറിൽ ആശയക്കുഴപ്പം

അഗ്നിപഥ് പദ്ധതിക്കെതിരെ നാളെ ഭാരത് ബന്ദെന്ന പേരിൽ സംസ്ഥാന പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലറിൽ ആശയക്കുഴപ്പം. നാളെ സംസ്ഥാനത്ത് ഒരു സംഘടനയും ബന്ദ് പ്രഖ്യാപിച്ചിട്ടില്ലാത്തതിനാലാണ് ആശയക്കുഴപ്പം ഉണ്ടായിരിക്കുന്നത്. തിങ്കളാഴ്ച ഭാരന്ത് ബന്ദ് ആയതിനാൽ പൊലീസ് മുൻകരുതൽ സ്വീകരിക്കുമെന്നായിരുന്നു സർക്കുലർ. പൊലീസ് പൊലീസ് മീഡിയ സെൽ പുറത്തുവിട്ട സർക്കുലർ: അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനയും നാളെ മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കോടതികള്‍, വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍, കെ.എസ്.ആര്‍.ടി.സി, മറ്റ് സര്‍

സമൂഹമാധ്യമങ്ങളിലെ ബന്ദ് പ്രചാരണം; പോലീസിനോട് സജ്ജമായിരിക്കാൻ ഡി.ജി.പി.യുടെ നിർദേശം

സമൂഹമാധ്യമങ്ങളിലെ ബന്ദ് പ്രചാരണം;  പോലീസിനോട് സജ്ജമായിരിക്കാൻ ഡി.ജി.പി.യുടെ നിർദേശം അഗ്നിപഥ് വിഷയത്തിൽ ചില സംഘടനകൾ തിങ്കളാഴ്ച ബന്ദ് പ്രഖ്യാപിച്ചിരിക്കുന്നുവെന്ന വ്യാപക പ്രചാരണം സമൂഹമാധ്യമങ്ങളിലുണ്ടായതോടെ പോലീസിനോട് സജ്ജമായിരിക്കാൻ ഡി.ജി.പി അനിൽകാന്ത് നിർദേശം നൽകി. പൊതുജനങ്ങൾക്കെതിരേയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കർശനമായി നേരിടുമെന്ന് സംസ്ഥാന പോലീസ് മീഡിയ സെല്ലിന്റെ ഫെയ്സ്ബുക്ക് പേജിൽ പോലീസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിൽ ബന്ദ് പ്രചാരണം വ്യാപകമാണെങ്കിലും ഔദ്യോഗികമായി ഒരു സംഘടനയും ഇതിൽ പ്രതികരണവുമായി എത്തിയിട്ടില്ല. എങ്കിലും മുന്നറിയിപ്പെന്ന നിലയ്ക്കാണ് പോലീസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കാര്യങ്ങൾ വ്യക്തമാക്കിയത്. (സ്റ്റേറ്റ് പോലീസ് മീഡിയ സെന്റർ ഫേസ്ബുക്ക് പോസ്റ്റ്‌ വായിക്കാം ) അഗ്നിപഥ് പദ്ധതിക്കെതിരെയുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഏതാനും സംഘടനകള്‍ തിങ്കളാഴ്ച ഭാരത് ബന്ദ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പോലീസ് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ സംബന്ധിച്ച് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു. പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊത

കാലാവസ്ഥ മുന്നറിപ്പ്‌ .ഇന്നും മഴ കനക്കും;9 ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിൽ ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർ​ഗോഡ്, ജില്ലകളിലാണ് ഇന്ന് ജാ​ഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. ഈ മാസം 22 വരെ കേരളത്തിലെ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. വടക്കൻ കർണാടക മുതൽ തെക്കൻ തമിഴ്നാട് വരെ നിലനിൽക്കുന്ന ന്യുനമർദ്ദ പാത്തിയുടെയുംഅറബികടലിൽ പടിഞ്ഞാറൻ കാറ്റ് ശക്തമാകുന്നതിന്‍റെയും സ്വാധീന ഫലമായാണ് കേരളത്തിൽ ശക്തമായ മഴ ലഭിക്കുന്നത്. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പ് നൽ‌കിയിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നു                                                

ചെമ്മാടൻ നാരായണന്കൈത്താങ്ങാവാൻ നാട് കൈകോർക്കുന്നു

വേങ്ങര: 20 വർഷം മുമ്പ് തെങ്ങിൽ നിന്ന് വീണു അരക്കുതാഴെ തളർന്ന ഇരുകാലുകളും ബലക്ഷയം സംഭവിച്ച വലിയോറ പാണ്ടികശാല യിലെ ചെമ്മാടൻ നാരായണൻ എന്ന യുവാവിന് സ്വന്തമായി ഒരു സ്ഥവും വീടും ഇല്ലാതെ വളരെ കാലമായി കഷ്ടപ്പെടുന്ന അവസ്ഥയായിരുന്നു ഉള്ളത്. അതിന് പരിഹാരം കിണുക എന്ന ലക്ഷ്യത്തോടെ അനുയോജ്യമായ സ്ഥം  വാങ്ങി വീട് നിർമ്മാണത്തിനായി നാട് കൈകോർക്കുന്നു. നട്ടെല്ലിനു ക്ഷതം സംഭവിച്ച നാരായണൻ നടക്കാൻ പോലും കഴിയാതെ സഹോദരിയുടെ കൂരിയാടുള്ള കുടുംബ വീട്ടിലാണ് ഇപ്പോൾ താമസിക്കുന്നത്. നിർധനരായ പട്ടികജാതി ഹരിജൻ കുടുമ്പത്തിൽ പെട്ട നാരായണനെ ചേർത്ത് പിടിക്കാൻ  ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ യും നേതൃത്വത്തിൽ വിപുലമായ ഒരു ജനകീയ സഹായസമിതി രൂപീകരിച്ചു . ജനകീയ സഹായ സമിതി രൂപീകരണവുമായി ബന്ധപ്പെട്ട യോഗത്തിൽ . വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി. പി.സഫീർ ബാബു, അധ്യക്ഷത വഹിച്ചു.വേങ്ങര ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എം. സുഹിജാബി,വേങ്ങര ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആര

വലിയോറ ഈസ്റ്റ്‌ AMUP സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2022 നാളെ സ്ഥാനാർഥികളെ പരിചയപ്പെടാം

വലിയോറ ഈസ്റ്റ്‌ AMUP സ്കൂൾ പാർലിമെന്റ് ഇലക്ഷൻ 2022 നാളെ സ്ഥാനാർഥികളെ പരിചയപ്പെടാം  സ്കൂൾ ലീഡർ സ്ഥാനത്തേക്ക് മത്സരിക്കുന്ന  സ്ഥാനാർത്ഥികളുടെയും ഫോട്ടോയും ചിഹ്നവുമടങ്ങിയ പോസ്റ്ററുകൾ AMUP  സ്കൂൾ ഒഫീഷ്യൽ ഇൻസ്റ്റഗ്രാം പേജിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. 24 മണിക്കൂറിനുള്ളിൽ കൂടുതൽ ലൈക്കുകൾ കിട്ടുന്ന സ്ഥാനാർത്ഥിയെ തിങ്കളാഴ്ച്ച രാവിലെ ഇൻസ്റ്റഗ്രാം എക്സിറ്റ് പോൾ വിന്നർ ആയി പ്രഖ്യാപിക്കും. നിങ്ങൾക്കും പങ്കെടുക്കാം  Page link.  ഇൻസ്റ്റഗ്രാം എക്സിറ്റ് പോളിൽ പങ്കെടുക്കാൻ click now

കക്കാട് തിരുരങ്ങാടി റൂട്ടിൽ സ്വകാര്യ ബസ്സും മിനി പിക്കപ്പും കൂട്ടി ഇടിച്ചു accident news

മലപ്പുറം കക്കാട് തിരുരങ്ങാടി റൂട്ടിൽ സ്വകാര്യ ബസ്സും മിനി പിക്കപ്പും കൂട്ടി ഇടിച്ചു ഇന്ന് രാവിലെ 8മണിയോടെ ആണ് അപകടം ആർക്കും പരിക്കില്ല എന്നാണ് അറിയാൻ കഴിഞ്ഞത് ചെമ്മാട് ഭാഗത്ത് നിന്നും കോട്ടക്കൽ ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ആണ് അപകടത്തിൽ പെട്ടത് ബസ്സ് ഇടിച്ചതിനെ തുടർന്ന് സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിൽ തകർന്നു തിരുരങ്ങാടി ഗ്യാസ് ഏജൻസിയുടെ മിനി പിക്കപ്പ് ഇടിച്ചതിനെ തുടർന്ന്ബസ്സ് നിയന്ത്രണം വിട്ട് വീടിന്റെ മതിലിൽ ഇടിക്കുകയായിരുന്നു

SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ SDPI പരപ്പിൽപാറ ബ്രാഞ്ച് കമ്മിറ്റി മോമോന്റോ നൽകി ആദരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിച്ചു വലിയോറ :  ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ എസ്ഡിപിഐ പരപ്പിൽ പാറ  ബ്രാഞ്ച് കമ്മിറ്റി മോമോന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ശബാബ്, ശിഹാബ്, ഷാഫി EK, ഷാഫി NK, ജലീൽ, കബീർ  എന്നിവർ പങ്കെടുത്തു.
പ്രഭാത വാർത്തകൾ 2022 | ജൂൺ 19 | ഞായർ | 1197 |  മിഥുനം 5 |  ചതയം 1443ദുൽഖഅദ് 19 🌀🌀🌀🌀🌀🌀🌀🌀 ◼️'അഗ്നിപഥ്' സൈനിക നിയമന പദ്ധതിക്കെതിരെ രാജ്യമെങ്ങും പ്രതിഷേധം ഉയരുകയാണെങ്കിലും അഗ്നിവീറുകള്‍ക്ക് കൂടുതല്‍ സംവരണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളിലും മന്ത്രാലയത്തിലും ജോലിക്കു സംവരണം നല്‍കും. പ്രതിരോധ മന്ത്രാലയത്തിലെ പത്തു ശതമാനം ഒഴിവുകള്‍ അഗ്നിവീറുകള്‍ക്കായിരിക്കും. തീരസംരക്ഷണ സേനയിലും, പ്രതിരോധ പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലിക്കു സാധ്യതയുണ്ടാകും. വ്യോമസേനാ മന്ത്രാലയവും 'അഗ്നിവീറു'കള്‍ക്ക് സംവരണം പ്രഖ്യാപിച്ചു. ◼️പ്രവാസി കൂട്ടായ്മയില്‍ കേരളത്തില്‍ ഉന്നത വിദ്യാഭ്യാസ കേന്ദ്രം തുടങ്ങിയാല്‍ സര്‍ക്കാര്‍ സഹായം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രവാസികളുടെ കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ ഡേറ്റാ ബാങ്ക് രൂപീകരിക്കും. പ്രവാസികള്‍ക്കായി അതതു മേഖലകളില്‍ കലോല്‍സവം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ◼️ലൈഫ് ഭവന പദ്ധതിക്കുള്ള കരട് പട്ടികയിലെ ഒന്നാം ഘട്ടം അപ്പീല്‍ സമയം അവസാനിച്ചപ്പോള്‍ ലഭിച്ചത് 73,138 അപ്പീലുകളും 37 ആക്ഷേപങ്ങളും

സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയമെന്ന് കാലാവസ്ഥാ പഠനം റിപ്പോർട്ട്:മേഘവിസ്ഫോടനവും ഉണ്ടായേകാം

കൊച്ചി: സംസ്ഥാനത്ത് ഈ വർഷം മിന്നൽ പ്രളയത്തിന് ഇടയാക്കുന്ന മേഘവിസ്ഫോടനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥ പഠന റിപ്പോർട്ട്. കൊച്ചി കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ കണ്ടെത്തൽ നേച്ചർ മാഗസിൻ പ്രസിദ്ധീകരിച്ചു. സംസ്ഥാനത്തെ കാലവർഷപെയ്ത്ത് അടിമുടി മാറിയെന്നാണ് കുസാറ്റിലെ ശാസ്ത്ര സംഘത്തിന്‍റെ പഠന റിപ്പോർട്ട്. രണ്ട് മണിക്കൂറിനുള്ളിൽ 20 സെന്‍റി മീറ്റർ വരെ മഴ പെയ്യാം. അപ്രതീക്ഷിതമായുണ്ടാകുന്ന മേഘ വിസ്ഫോടനം സൃഷ്ടിക്കുക മിന്നൽ പ്രളയം. ഇതിന് വഴി വയ്ക്കുക കേരള തീരത്ത് രൂപപ്പെടുന്ന കൂമ്പാര മേഘങ്ങൾ. 1980-99, 2000-2019 എന്നീ കാലയളവ് അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് മാറ്റം തിരിച്ചറിഞ്ഞത്. കുസാറ്റ്,,,,

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm