തിരൂരങ്ങാടി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജനാധിപത്യ രീതിയിൽ പ്രതിഷേധിച്ച യു ഡി എഫ് പ്രവർത്തകർക്കെതിരെ തിരുരങ്ങാടി പോലീസ് കേസെടുത്തിരുന്നു. യു ഡി എഫ് നേതാക്കളായ യൂത്ത് ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ശംസു പുള്ളാട്ട് ,എ.ആർ നഗർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി റഷീദ് കൊണ്ടാണത്ത്, ബ്ലോക്ക് മെമ്പർ സഫീർ ബാബു, കണ്ണമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി പുകുത്ത് മുജീബ്,ബ്ലോക്ക് സെക്രട്ടറി റാഫി കൊളക്കാട്ടിൽ മണ്ഡലം വൈസ് പ്രസിഡൻ്റുമാരായ,മുസ്തഫ പുള്ളിശ്ശേരി, റിയാസ് കല്ലൻ എന്നിവർക്കെതിരെയാണ് കേസെടുത്തത്. മണ്ഡലം കോൺഗ്രസ്സ് ജനറൽ സെക്രട്ടറി മൊയ്ദീൻ കുട്ടി മാട്ടറ, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് ഹംസ തെങ്ങിലാൻ എന്നിവർ പ്രവർത്തകരെ ജാമ്യത്തിലെടുത്തു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് എപി ഉണ്ണികൃഷ്ണൻ, സി കെ മുഹമ്മദാജി,കെ.കെ സകരിയ്യ,യാസർ ഒള്ളക്കൻ, അമീർ വി.കെ, ജാബിർ, അദ്നാൻ പുളിക്കൽ, വി എസ് മുഹമ്മദലി, യാസീൻ വേങ്ങര എനിവർ സംബന്ധിച്ചു.പ്രവർത്തകർക്ക് അഭിവാദ്യമർമിപ്പ് ടൗണിൽ പ്രകടനവും നടത്തി.