പോസ്റ്റുകള്‍

മാർച്ച് 30, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

തോട്ടിൽ വീശുവല ഉപയോഗിച്ചു മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് ഓറഞ്ച് നിറത്തിലുള്ള പള്ളത്തി

ഇമേജ്
കോട്ടയം ജില്ലയിലെ കുറവിലങ്ങാട്കാളികാവിലെ എബിൻ തോമസിന്ന് തോട്ടിൽ വീശുവലഉപയോഗിച്ചു മീൻപിടിക്കുന്നതിനിടെ വലയിൽ കുടുങ്ങിയത് ഓറഞ്ച് നിറത്തിലുള്ള പള്ളത്തി, സാധാരണ കാണുന്ന പള്ളതിയിൽ നിന്നും നിറത്തിലുള്ള മാറ്റത്തിൽ കൗതുകം തോന്നി ഫോട്ടോ എടുത്ത് മിനിനെ തൊട്ടിലേക്ക് തന്നെ തുറന്ന് വിട്ടു,

മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലറുടെ മരണം; പ്രതി പിടിയില്‍ ; നാളെ രാവിലെ മഞ്ചേരിയിൽ ഹർത്താൽ..!

ഇമേജ്
മലപ്പുറം മഞ്ചേരിയില്‍ ലീഗ് കൗണ്‍സിലറെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതി മജീദ് പിടിയില്‍. മറ്റൊരു പ്രതി ഷുഹൈബിന് വേണ്ടി അന്വേഷണം തുടരുകയാണ്. മജീദും ഷുഹൈബുമാണ് അബ്ദുള്‍ ജലീലിനെ വാഹനത്തെ പിന്തുടര്‍ന്ന് ആക്രമിച്ചത്.പാലക്കാട് ഒരു മധ്യസ്ഥ ചര്‍ച്ചയ്ക്ക് ശേഷം നാട്ടിലേക്ക് മടങ്ങിയെത്തിയ ശേഷമാണ് ജലീല്‍ കൊല്ലപ്പെടുന്നത്. ഇവിടെ വച്ചുണ്ടായ ഏന്തെങ്കിലും തര്‍ക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പ്രാഥമികമായി കരുതുന്നത്.ലീഗ് കൗണ്‍സിലര്‍ തലാപ്പില്‍ അബ്ദുള്‍ ജലീലാണ് വെട്ടേറ്റ് ചികിത്സയിലായിരിക്കെ ഇന്ന് മരിച്ചത്. ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കൗൺസിലറുടെ മരണം; നാളെ രാവിലെ മഞ്ചേരിയിൽ ഹർത്താൽ..! മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ  അബ്ദുൽജലീൽ എന്ന കുഞ്ഞാക്കയുടെ  അതിദാരുണമായ കൊലപാതത്തിൽ അനുശോചിച്ചു കൊണ്ട് നാളെ  (31-03-2022 വ്യാഴം) രാവിലെ 06:00 മുതൽ മയ്യിത്ത് ഖബറടക്കം ചെയ്യുന്നത് വരെ മഞ്ചേരിയിൽ ഹർത്താൽ ആചരിക്കും. Old news   *ഇന്നലെ രാത്രിയിൽ 

വിദ്യാര്‍ത്ഥികളുടെ നിരക്ക് കൂട്ടാതെ പിന്മാറില്ല; മിനിമം ചാര്‍ജ് 12 രൂപയാക്കണം

ഇമേജ്
പ്രൈവറ്റ് ബസ് മേഖലയെ മുന്നോട്ടുകൊണ്ടുപോകാന്‍ ഒട്ടും പര്യാപ്തമായ നിരക്ക് വര്‍ധനവല്ലെന്ന് എല്‍ഡിഎഫ് പ്രഖ്യാപിച്ചതെന്ന് ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ടി ഗോപിനാഥ്. സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലൊരു തീരുമാനമുണ്ടാകുമെന്ന് കരുതുന്നില്ല. സര്‍ക്കാര്‍ തീരുമാനം അറിയിച്ചാല്‍ അപ്പോള്‍ പ്രതികരിക്കാം. ബസുടമകള്‍ ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ ആലോചിക്കുമെന്നും മിനിമം ചാര്‍ജ് 12 രൂപയാക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുന്നുവെന്നും ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പ്രതിനിധി ട്വന്റിഫോറിനോട് പ്രതികരിച്ചു. ’72 രൂപ ഡീസല്‍ വിലയുള്ളപ്പോഴാണ് മിനിമം ചാര്‍ജ് 10 രൂപയാക്കണമെന്ന നിര്‍ദേശം വന്നത്. 30 കൊല്ലം മുമ്പത്തെ കാര്യം ഇന്ന് പ്രസക്തി നല്‍കി പറയാകാനാകില്ല. അന്നത്തെ വിദ്യാര്‍ത്ഥികളുടെ എണ്ണവും ഇന്ന് ബസില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും നോക്കണം. ഇന്ന് സ്വകാര്യ ബസുകളില്‍ 70ശതമാനം യാത്ര ചെയ്യുന്നത് വിദ്യാര്‍ത്ഥികളാണ്. ഈ നിരക്കില്‍ വ്യവസായം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ല. വിദ്യാര്‍ത്ഥികളുടെ യാത്രാനിരക്കില്‍ കാലോചിതമായ മാറ്റം വരുത്താതെ സ്വകാര്യ ബസ് മേഖല മുന്നോട്ടുകൊണ്ടുപോക

അജ്ഞാതരുടെ വെട്ടേറ്റ മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ അന്തരിച്ചു

ഇമേജ്
*♨️ BREAKING NEWS*  അജ്ഞാതരുടെ വെട്ടേറ്റ മഞ്ചേരി മുനിസിപ്പൽ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ അന്തരിച്ചു മലപ്പുറം മഞ്ചേരിയില്‍ വെട്ടേറ്റ നഗരസഭാംഗം തലാപ്പില്‍ അബ്ദുള്‍ ജലീല്‍ മരിച്ചു. ഇന്നലെ അര്‍ധരാത്രിയാണ് കൗണ്‍സിലര്‍ അബ്ദുള്‍ ജലീലിന് നേരെ ആക്രമണമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ജലീല്‍ പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.വാഹന പാര്‍ക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ പയ്യനാട് വച്ചാണ് ആക്രമണമുണ്ടായത്. അജ്ഞാതരായ  അക്രമികളുടെ വെട്ടേറ്റ്  ഗുതുതരാവസ്ഥയിലായിരുന്ന മഞ്ചേരി മുനിസിപ്പൽ  കൗൺസിലർ (വാർഡ് 16  കിഴക്കേത്തല) തലാപ്പിൽ  അബ്ദുൽ ജലീൽ (പട്ടാളം  കുഞ്ഞാൻ) മരണപ്പെട്ടു കിഴക്കേതല 16ആം വാർഡ് യുഡിഎഫ് കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ എന്ന കുഞ്ഞാനാണ് കഴിഞദിവസം രാത്രി 10 മണിയോടെ ബൈക്കിലെത്തിയ അക്ഞാതസംഘത്തിൻ്റെ വെട്ടേറ്റത്. പാലക്കാട് ഭാഗത്ത് നിന്ന് വരികയായിരുന്ന കൗൺസിലറുടെ വാഹനം കുട്ടി പറയിൽ തടഞ്ഞ് നിർത്തി അക്രമിക്കുകയായിരുന്നു.  ആദ്യം മഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ച ജലീലിനെ പിന്നീട് പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിലെ അത്യ ഹിത വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ഇവർ സഞ്ചരിച്ചി

വേങ്ങരയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് ആട്ചത്തു 4പേർക്ക് പരിക്ക്

ഇമേജ്
വേങ്ങര: പറമ്പിൽ പടിയിൽ പിക്കപ്പു ലോറിയും 2 ഓട്ടോയും ബൈക്കും കൂട്ടി ഇടിച്ച് നാല് പേർക്ക് പരിക്ക്,പരിക്കേറ്റവരെ വേങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ ഒരാടും ചത്തു, അപകടത്തിൽ പരിക്കേറ്റ  വേങ്ങര ഉരകം സ്വദേശികളായ റഷീദ് 27,മുജീബ് 45 എന്നിവർ  നിലവിൽ അൽ സലാമ ആശുപത്രിയിൽ ചികിത്സയിലും  ഗുരുതരമായി പരിക്കേറ്റ പട്ടാമ്പി സ്വദേശിയായ ആളെ കോട്ടക്കൽ മിംസ് ഹോസ്പിറ്റലിക്ക് മാറ്റി, മറ്റൊരാൾ  നിസ്സാര പരിക്കുകൾ മാത്രമേ ഉള്ളൂ എന്നാണ് അറിയാൻ സാധിച്ചത്.   Step 3: Place this code wherever you want the plugin to appear on your page. വേങ്ങരയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് 1ആട് ചത്തു നാലു പേർക്ക് പരിക്ക് വേങ്ങരയിൽ നാലു വാഹനങ്ങൾ കൂട്ടിയിടിച്ച് 1ആട് ചത്തു നാലു പേർക്ക് പരിക്ക് Posted by Fishinkerala by UNAISvaliyora on Wednesday, 30 March 2022

155 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഒരു കുപ്പി; തുറക്കണോ വേണ്ടയോ എന്ന സംശയത്തിൽ ശാസ്ത്രജ്ഞർ

ഇമേജ്
325-350 എ.ഡി കാലഘട്ടത്തിലെ ഒരു കുപ്പി. ‘സ്‌പെയർ വൈൻ ബോട്ടിൽ’ എന്നാണ് പേര്. പക്ഷേ പേരിൽ മാത്രമേ ‘വീഞ്ഞ് ‘ ഉള്ളു. ഈ കുപ്പി ഇതുവരെ തുറക്കുകയോ, ഇതിൽ എന്താണെന്ന് സ്ഥിരീകരിക്കുകയോ ഇതുവരെ ചെയ്തിട്ടില്ല. കുപ്പി തുറക്കണോ വേണ്ടയോ എന്നുള്ള ചർച്ചയിലാണ് ശാസ്ത്രലോകം. 155 വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയ ഈ കുപ്പിയിൽ എന്താണ് എന്നത് സംബന്ധിച്ച് നിഗമനങ്ങൾ മാത്രമാണ് ഇപ്പോളും ഉള്ളത്.  വർഷം 1867…ജർമനിയിലെ സ്‌പെയറിന് സമീപം, ഇന്ന് റിനേലൻഡ്-പാലറ്റൈനേറ്റ് എന്നറിയപ്പെടുന്ന പ്രദേശത്ത് നിന്ന് നാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റോമൻ ധനികന്റെ ശവകൂടീരം തുറക്കുന്നത് അന്നാണ്. ശവകുടീരത്തിൽ രണ്ട് സാർകോഫാഗികളാണ് കണ്ടെത്തിയത്. റോമൻ ശവകുടീരങ്ങളിൽ മൃതദേഹം അടക്കുന്ന കല്ലുകൊണ്ടുള്ള ശവപ്പെട്ടിയാണ് സാർകോഫഗസ്. ഇതിൽ ധാരാളം ചിത്രപ്പണികളും കൊത്തുപണികളും ചെയ്തിരിക്കും.ഒരു പുരുഷന്റേയും, സ്ത്രീയുടേയും സാർക്കോഫാഗികളാണ് കണ്ടെത്തിയത്. പുരുഷന്റെ സാർക്കോഫാഗസിൽ നിന്ന് പത്ത് പാത്രങ്ങളും, സ്ത്രീയുടെ സാർക്കോഫാഗസിൽ നിന്ന് ആറ് ചില്ല് കുപ്പികളും കണ്ടെത്തി.ഇതിൽ ഒരു കുപ്പിൽ മാത്രമാണ് ദ്രാവകം കണ്ടെത്തിയത്. ബാക്കി അഞ്ച് കുപ്പികളും ക

പണിമുടക്ക് എന്തിനെന്ന് ചോദിച്ചപ്പോൾ മുങ്ങിയതല്ല,വൈറൽ വിഡിയോയിലെ DYFI നേതാവിൻ്റെ പ്രതികരണം

ഇമേജ്
കഴിഞ്ഞ ദിവസങ്ങളിൽ നടന്ന ദേശീയ പണിമുടക്കിനിടെ ഒരു വിഡിയോ വൈറലായിരുന്നു. പണിമുടക്ക് എന്തിനെന്ന് ബൈക്ക് യാത്രക്കാരൻ ചോദിക്കുമ്പോൾ അതിനു മറുപടി പറയാതെ വാഹനത്തിൻ്റെ ഹോണടി കേട്ട് സ്ഥലത്തുനിന്ന് പോകുന്ന ഒരു യുവാവിൻ്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്. ഈ വിഡിയോയിലെ യുവാവ് ഇപ്പോൾ വിശദീകരണക്കുറിപ്പുമായി രംഗത്തുവന്നിരിക്കുകയാണ്. വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവ് പ്രജീഷാണ് വിഡിയോയിൽ ഉള്ളത്. പണിമുടക്ക് എന്തിനെന്ന് ചോദിച്ചപ്പോൾ തടിതപ്പിയതല്ലെന്നും തിരികെ വന്നപ്പോൾ ബൈക്കിലെ യുവാക്കൾ സംസാരിക്കാൻ കൂട്ടാക്കിയില്ലെന്നും പ്രജീഷ് പറയുന്നു. പ്രജീഷിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്: ഞാൻ പ്രജീഷ്.  വയനാട്ടിലെ ഒരു തോട്ടം തൊഴിലാളി കുടുംബത്തിൽ നിന്നുള്ള തൊഴിലാളിയാണ്. എന്റെ പേരിലുളള ഒരു വീഡിയോ ഇപ്പോൾ ഈ നാട്ടിലെ അരാഷ്ട്രീയ വാദികളും തൊഴിലാളി വിരുദ്ധരും വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്തിനാണ് പണിമുടക്ക് എന്ന് ഒരു വഴിയാത്രക്കാരൻ ചോദിക്കുമ്പോൾ എനിക്ക് ഉത്തരം മുട്ടി ഞാൻ തടിതപ്പി എന്ന പേരിലാണ് ഇത് പ്രചരിപ്പിക്കപ്പെടുന്നത്. അരാഷ്ട്രീയ വാദികളും, തൊഴിലാളി വിരുദ്ധരും, ചില തൽപ്പര കക്ഷികളും  ചേർന്ന് ഈ വീഡിയോ തൊഴിലാളി

ഇന്നത്തെ പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ വിവയിക്കാം today news

ഇമേജ്
◼️ബസ് ചാര്‍ജ് വര്‍ധന അടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന എല്‍ഡിഎഫ് യോഗം ഇന്ന്. പുതിയ മദ്യനയത്തിലും തീരുമാനമുണ്ടാകും. എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിടുന്നത് ഒഴിവാക്കുക, ഐടി മേഖലയില്‍ പബ് അനുവദിക്കുക തുടങ്ങിയ വിഷയങ്ങളിലും തീരുമാനമുണ്ടാകും. കെ റെയില്‍ വിഷയവും ചര്‍ച്ചയാകും. ◼️ഇന്ധനവില വീണ്ടും വര്‍ധിപ്പിച്ചു. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു. ◼️യുദ്ധം അവസാനിക്കുന്നു. യുക്രെയിനും റഷ്യയും തമ്മിലുള്ള സമാധാന ചര്‍ച്ചയില്‍ പുരോഗതി. സുരക്ഷ ഉറപ്പാണെങ്കില്‍ നാറ്റോയില്‍ ചേരില്ലെന്ന് യുക്രെയിന്‍ സമ്മതിച്ചു. യുക്രെയിന്‍ തലസ്ഥാനമായ കീവ്, ചെര്‍ണീവ് നഗരങ്ങളില്‍ ആക്രമണം കുറയ്ക്കാമെന്നു റഷ്യ ഉറപ്പു നല്‍കി. തുര്‍ക്കി പ്രസിഡന്റ് തയീപ് എര്‍ദോകന്റെ ഓഫീസില്‍ ആരംഭിച്ച സമാധാന ചര്‍ച്ചയിലാണ് പുരോഗതി. ◼️രണ്ടു ദിവസത്തെ പൊതുപണിമുടക്കിനു സമാപനം. തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് പൊലീസ് നോക്കിനില്‍ക്കേ ജീവനക്കാരെ സമരക്കാര്‍ മര്‍ദ്ദിക്കുകയും മുഖത്തു തുപ്പുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത്. വിവാദമായതോടെ പോലീസ് അമ്പതോളം പേര്‍ക്കെതിരേ കേസെടുത്തു