സമൂഹമാധ്യമ ലോകത്തെ ചാറ്റിങ് കെണിയിൽ വീഴുന്ന സ്ത്രീകള്‍ സമൂഹ മാധ്യമങ്ങളിലെ ചാറ്റുകളും ബന്ധങ്ങളും സൂക്ഷിച്ച് കൈകാര്യം ചെയ്യുക... അത് ആണായാലും പെണ്ണായാലും... ഇന്ന് സ്ത്രീകളും കുട്ടികളും ഏറ്റവും കൂടുതൽ ആക്രമിക്കപ്പെടുന്നതും ചൂഷണം ചെയ്യപ്പെടുന്നതും സമൂഹ മാധ്യമങ്ങളിലൂടെയാണ്. അപമാനിക്കപ്പെട്ടാലും മരിച്ചാൽ പോലും സ്ത്രീയാണെങ്കിൽ വെറുതെ വിടില്ലെന്ന് വാശിയുള്ള ഒരു സമൂഹ മാധ്യമ ആൾക്കൂട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. മരിച്ചിട്ട് പോലും ഒരാളെ വെറുതെ വിടില്ലെന്ന് വ്യക്തമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ പോലും സമൂഹ മാധ്യമങ്ങളിൽ നാം കണ്ടത്. സമൂഹ മാധ്യമങ്ങളിൽ സ്ത്രീയെ വളഞ്ഞിട്ട് ആക്രമിക്കുന്നതിൽ ആസ്വാദനം കണ്ടെത്തുന്ന വലിയൊരു വിഭാഗം തന്നെയുണ്ടെന്ന് പറയാം. രാത്രി ഫെയ്സ്ബുക്കിൽ കാണുന്നവൾ വഴിപിഴച്ചവളാണ്, വലയിട്ടു പിടിക്കേണ്ടവളാണ് എന്നാണു പുരുഷൻമാരിൽ വലിയ വിഭാഗത്തിന്റേയും പൊതുധാരണ. ഇത് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. യാഹൂ മെസഞ്ചർ കാലം മുതൽ ഓർക്കുട്ടിലൂടെ വന്ന് വാട്സാപ്, ടിക്ടോക് പ്ലാറ്റ്ഫോമിലേക്ക് എത്തിയിട്ടും ഒരു കുറവും ഇല്ല. കൂടിയിട്ടേ ഉള്ളൂ. റിക്വസ്റ്റ് അയച്ച് ആ നിമിഷം തന്നെ ഇന്ന