ഒരു നാടിന് മൂന്നര പതിറ്റാണ്ടുകളോളം അറിവ് നുകർന്ന് കൊണ്ടിരുന്ന അധ്യാപികമാരെ വനിതാ ദിനത്തിൽ ആദരിച്ച് കൊണ്ട് പരപ്പിൽ പാറ യുവജന സംഘം ( PYS) മാതൃകയായി. ക്ലബ്ബ് പ്രസിഡന്റ് സഹീർ അബ്ബാസ് നടക്കലിന്റെ അധ്യക്ഷതയിൽ പരപ്പിൽപാറ അങ്കണവാടിയിൽ വെച്ച് നടന്ന ചടങ്ങ് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മണ്ണിൽ ബെൻസീറ ടീച്ചർ ഉത്‌ഘാടനം ചെയ്തു. വനിതാ ശാക്തീകരണം എന്ന വിശയത്തിൽ സെമിനാറും അതിന്റെ ഭാഗമായി ക്ലബ്ബിൽ കൂടുതൽ വനിതകളുടെ പ്രധിനിധ്യം ഉറപ്പ് വരുത്താനും യോഗം തീരുമാനിച്ചു. പ്രദേശത്തെ നൂറോളം വനിതകളാണ് പരിപാടിയിൽ സംഗമിച്ചത്. അദ്ധ്യാപികമാരായ സരോജിനി ടീച്ചർ, മോളി ടീച്ചർ, സുധ ടീച്ചർ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹിജാ ഇബ്രാഹിം, വേങ്ങര പഞ്ചായത്ത് അംഗങ്ങളായ കുറുക്കൻ മുഹമ്മദ്, പാറയിൽ ആസ്യ മുഹമ്മദ്, എ.കെ നഫീസ അംങ്കണവാടി വർക്കർ ബ്ലസി, ക്ലബ്ബ് സെക്രട്ടറി അസീസ് കൈപ്രൻ, വനിത മെമ്പർമാരായ അമൃത എം.കെ,സവിത വി, ഹിസാനാബാനു എം എന്നിവർ പ്രസംഗിച്ചു. ക്ലബ് ഭാരവാഹികളായ , ശിഹാബ് ചെള്ളി അസ്ക്കർ കെ.കെ, സുഫൈൽ കെ, ഷിജി പാറയിൽ , ജംഷീർ ഇ.കെ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി...
വേങ്ങര പഞ്ചായത്ത് 17 വാർഡിൽ നടന്ന ഗ്രാമസഭയിൽ പങ്കെടുത്ത കുടുംബങ്ങൾക്ക് സംസ്ഥാന കൃഷി വകുപ്പിന്റെ “ഓണത്തിനൊരുക്കാം വിളവിന്റെ വിസ്മയം” പദ്ധതിയുടെ ഭാഗമായി ഓരോ കുടുംബത്തിനും ഒരു ചെറു പച്ചക്കറി വിത്ത് പാക്കറ്റ് സൗജന്യമായി വിതരണം ചെയ്തു. ഗ്രാമ സഭയിൽ വരുന്നവരെ പ്രോത്സാഹിപ്പിക്കുകയും, കൂടുതൽ കുടുംബങ്ങളെ വരും സഭയിലേക്ക് ആഗ്രശിപ്പിക്കുന്നതിന്റെയും ഭാഗമാറ്റിട്ടാണ് പച്ചക്കറി വിത്ത് പാക്കറ്റ് നൽകിയത് എല്ലാ കുടുംബങ്ങളും ഈ വിത്തുകൾ കൃഷി ചെയ്ത് ഓണക്കാലത്ത് സ്വന്തം വീട്ടിൽ വിളയിച്ച വിഷരഹിത പച്ചക്കറികൾ ഉപയോഗിക്കുന്നതിന് ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തണമെന്ന് മെമ്പർ സബ്നഇബ്രാഹീം അഭ്യർത്ഥിച്ചു