പോസ്റ്റുകള്‍

ഫെബ്രുവരി 27, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ന്യൂനമർദം നാളെ രൂപപ്പെട്ടേക്കും വെള്ളി മുതൽ കേരളത്തിൽ മഴ kerala rain

ഇമേജ്
  ബംഗാൾ ഉൾക്കടലിൽ തെക്കൻ ആൻഡമാൻ മേഖലയിൽ ഇന്ന് രൂപപ്പെട്ട ചക്രവാതച്ചുഴി നാളെയോടെ ന്യൂനമർദമായേക്കും. തുടർന്ന് തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടൽ വഴി ശ്രീലങ്കയ്ക്കും തമിഴ്‌നാടിനും ഇടയിലുള്ള തീരം ലക്ഷ്യമാക്കി ഈ സിസ്റ്റം നീങ്ങും. ഇത് ആൻഡമാൻ നിക്കോബാർ ദ്വീപ്, ശ്രീലങ്ക, തമിഴ്‌നാട്, തെക്കൻ കേരളം എന്നിവിടങ്ങളിൽ മഴ നൽകുന്നതിന് സഹായിക്കും. മാർച്ച് 3 ന് ശേഷം തെക്കൻ കേരളത്തിൽ മഴ നിലവിൽ ആൻഡമാൻ കടലിലുള്ള ചക്രവാതച്ചുഴിയുടെ സ്വാധീനം മൂലം ആൻഡമാൻ മേഖലയിൽ ഇന്നു മുതൽ മാർച്ച് ഒന്നു വരെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. തുടർന്ന് ന്യൂനമർദം തമിഴ്‌നാടിനെ ലക്ഷ്യമാക്കി നീങ്ങും. മാർച്ച് 2 മുതൽ 6 വരെ ശ്രീലങ്കയിലും ഈ സിസ്റ്റം കനത്ത മഴ നൽകും. തമിഴ്‌നാടിന്റെ തെക്കൻ മേഖലയിൽ മാർച്ച് 2 മുതൽ മഴക്ക് സാധ്യതയുണ്ട്. മാർച്ച് 3 ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ടമഴ ലഭിക്കും. 5,6 തിയതികളിൽ തെക്ക്, മധ്യ ജില്ലകളിലും വടക്കൻ കേരളത്തിന്റെ കിഴക്കൻ മേഖലയിലും വേനൽ മഴ നൽകാൻ ഈ സിസ്റ്റത്തിനു കഴിയുമെന്നാണ് നിരീക്ഷണം. ഞായറാഴ്ചക്ക് ശേഷം കേരളത്തിലെ മഴ ലഭ്യതയിൽ കുറവുണ്ടാകും. കേരളത്തിന്റെ തെക്ക്, മധ്യ ജില്ലകളിൽ ഒറ്റപ്പെട്ട മഴക്കുള്ള സാഹചര്

ബോറടി മാറ്റാൻ 8 കോടിയുടെ ചിത്രത്തിൽ കണ്ണുകൾ വരച്ചു; പുലിവാല് പിടിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ…

ഇമേജ്
ബോറടി മാറ്റാൻ 8 കോടിയുടെ ചിത്രത്തിൽ കണ്ണുകൾ വരച്ചു; പുലിവാല് പിടിച്ച് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ… ബോറടിക്കാത്ത മനുഷ്യന്മാരുണ്ടോ? ബോറടിക്കുമ്പോൾ ചിലപ്പോൾ നമ്മൾ പാട്ടുപാടും നൃത്തം ചെയ്യും വരയ്ക്കും. അങ്ങനെ നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലും ചെയ്ത് ബോറടി മാറ്റാൻ ശ്രമിക്കും. ക്ലാസിലോ ഓഫീസിലോ ആണെങ്കിലും മിക്കവാറും എല്ലാവരും ചെയ്യുന്നത് ബുക്കിലോ പേപ്പറിലോ എന്തെങ്കിലുമൊക്കെ കുത്തി വരയ്ക്കുക എന്നതാണ്. എന്നാൽ തന്റെ ബോറടിയിൽ പുലിവാല് പിടിച്ചിരിക്കുകയാണ് റഷ്യയുടെ മധ്യമേഖലാപട്ടണമായ യെകാറ്റെറിൻബർഗിലെ യെൽസിൻ സെന്റർ മ്യൂസിയത്തിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥൻ. മ്യുസിയത്തിലെ എട്ടു കോടി വിലവരുന്ന ചിത്രത്തിൽ കണ്ണുകൾ വരച്ചു ചേർത്താണ് അദ്ദേഹം ബോറടി മാറ്റിയത്. സംഭവം പുറത്തറിഞ്ഞതോടെ ആകെ പുലിവാല് പിടിച്ചിരിക്കുകയാണ് സെക്യൂരിറ്റി ഉദ്യോഗസ്ഥൻ.അന്നാ ലെപോർസ്കായ വരച്ച ത്രീ ഫിഗേഴ്സ് എന്ന വിഖ്യാത പെയ്ന്റിങ്ങിലാണു സെക്യൂരിറ്റി ഉദ്യോഗസ്ഥൻ ബോറടി തീർക്കാൻ വരച്ചത്. 1932–34 കാലയളവിൽ വരച്ച ക്ലാസിക് പെയ്ന്റിങ്ങാണിത്. കണ്ണും മൂക്കും ഇല്ലാത്ത മുഖാകൃതിയുള്ള മൂന്നുരൂപങ്ങളാണ് പെയിന്റിങ്ങിലുള്ളത്. അതിലേക്കാണ് സെക്യൂരിറ്റി ഉദ്യോഗസ്

യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി

ഇമേജ്
യുക്രൈൻ യുദ്ധഭൂമിയിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരുടെ രക്ഷാദൗത്യവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി ചർച്ച നടത്തി.  യുക്രൈനിൽ കുടുങ്ങിയ മലയാളികളിൽ നിന്ന് നിരവധി ദുരിത സന്ദേശങ്ങൾ ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.  യുക്രൈനിന്റെ കിഴക്കു പ്രദേശങ്ങളായ കിയെവ്, ഖാർകിവ്, സുമി തുടങ്ങിയ ഇടങ്ങളിലെ ബങ്കറുകളിൽ അഭയം പ്രാപിച്ചവർക്ക് വെള്ളവും ഭക്ഷണവും അടിയന്തിരമായി എത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രക്ഷാദൗത്യത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്നും അതുവരെ ഇവർക്കായുള്ള എല്ലാ സഹായങ്ങളും കേന്ദ്രസർക്കാർ നൽകുമെന്നും മന്ത്രി ഉറപ്പുനൽകി.  കൊടും തണുപ്പിൽ നടന്ന് പോളണ്ട് എത്തിയ വിദ്യാർത്ഥികളെ അതിർത്തി കടക്കാൻ യുക്രൈനിലെ ഉദ്യോഗസ്ഥർ അനുവദിക്കുന്നില്ലെന്നും ഇവർക്കെതിരെ പട്ടാളത്തെ ഉപയോഗിക്കുന്നുണ്ടെന്നുമുള്ള പരാതിയും മുഖ്യമന്ത്രി പങ്കുവെച്ചു. ഇത് പരിഹരിക്കാൻ  യുക്രൈൻ ഭാഷ കൈകാര്യം ചെയ്യാൻ കഴിവുള്ള ഉദ്യോഗസ്ഥരെ എത്രയും പെട്ടെന്ന്  അതിർത്തിയിലേക്ക് അയക്കണമെന്നും ആവശ്യപ്പെട്ടു.  അതിർത്തിയിൽ നിലവിലുള്ള ഉദ്യോഗസ്ഥർക്ക് അതിനു സ

ഒരാഴ്ച്ചകിടെ വേങ്ങര ഏരിയയിനിന്ന് കാണാതായത് 3 പെർഷൻ പൂച്ചകളെ..

ഇമേജ്
വേങ്ങര ഏരിയയിനിന്ന് ഒരാഴ്ച്ചകിടെ കാണാതായത് 3 പെർഷൻ പൂച്ചകളെ 

3000 ത്തിൽ അധികം ഒഴിവുകൾ ; മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 13 ന്

ഇമേജ്
3000 ത്തിൽ അധികം ഒഴിവുകൾ ; മലപ്പുറം മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 13 ന്*   *3000 ത്തിൽ അധികം ഒഴിവുകൾ ; മലപ്പുറം മെഗാ ജോബ് ഫെയര്‍ 2022 മാര്‍ച്ച് 13 ന്*    *മലപ്പുറം :* കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സെല്‍, ജില്ലാ ഭരണകൂടം, ജില്ലാ നൈപുണ്യ സമിതി, ജില്ലാ പ്ലാനിങ് ഓഫീസ് എന്നിവര്‍ സംയുക്തമായി നടത്തുന്ന ജോബ് ഫെയര്‍ മാര്‍ച്ച് 13 ന് രാവിലെ 9.30 മുതല്‍ Govt. Polytechnic കോളേജ് Angadipuram ( പെരിന്തൽമണ്ണ )നടക്കും.  *വിവിധ മേഖലകളിലായി മൂവായിരത്തില്‍ അധികം ഒഴിവുകളുണ്ട്.  55 ല്‍ അധികം കമ്പനികള്‍ പങ്കെടുക്കും.*  ഉദ്യോഗാര്‍ത്ഥികള്‍ക്ക്  *statejobportal.kerala.gov.in* എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്‌തു ജോബ് ഫെയറില്‍ പങ്കെടുക്കാം.  എല്ലാ ജില്ലക്കാര്‍ക്കും അപേക്ഷിക്കാം. ഒരാള്‍ക്ക് അഞ്ച് കമ്പനി ഒഴിവുകള്‍ മാത്രമേ അപേക്ഷിക്കാന്‍ സാധിക്കൂ. രജിസ്റ്റര്‍ ചെയ്ത ഇ-മെയിലിലും മൊബൈല്‍ നമ്പറിലും മാര്‍ച്ച് 11 ന് ശേഷം ഹാള്‍ടിക്കറ്റ് ലഭ്യമാകും. ഫോണ്‍ : *7810034722* *8089234722* *8606034722* *രജിസ്ട്രേഷന്‍ ഇങ്ങനെ*⬇️⬇️ *statejobportal.kerala.gov.in* എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ എന്ന ടാബ് ക

ഇന്നത്തെ വേങ്ങരയിൽനിന്നുള്ള പത്രവാർത്തകൾ today news pepper news

ഇമേജ്
*പ്രഭാത വാർത്തകൾ* 2022 | മാർച്ച് 4 | വെള്ളി | 1197 |  കുംഭം 20 |  ഉത്രട്ടാതി 1443 റജബ് 30 ➖➖➖➖➖➖➖➖ ◼️റഷ്യന്‍ ആക്രമണത്തിനിടെ യുക്രെയിനിലെ പത്തു ലക്ഷത്തിലധികം ജനങ്ങള്‍ രാജ്യംവിട്ടെന്ന് ഐക്യരാഷ്ട്രസഭ. തുറമുഖ നഗരമായ ഖേഴ്സണ്‍ റഷ്യന്‍ സേന പിടിച്ചെടുത്തു. മറ്റൊരു തുറമുഖ നഗരമായ മരിയാപോളോയും കീഴടക്കിയ നിലയിലാണ്. യുക്രെയിനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവ് റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്നു. തലസ്ഥാനമായ കീവ് പിടിച്ചെടുക്കാനുള്ള യത്നത്തിലാണ് റഷ്യന്‍ പട്ടാളം. ◼️യുക്രെയിനില്‍ റഷ്യന്‍ പട്ടാളം യുദ്ധവുമായി മുന്നേറുമ്പോള്‍ പൗരന്‍മാരെ ഒഴിപ്പിക്കാനുള്ള സൗകര്യം ഒരുക്കുന്നതിന് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി. വെടിനിര്‍ത്തല്‍ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന റഷ്യ - യുക്രൈന്‍ പ്രതിനിധിസംഘങ്ങളാണ് ചില മേഖലകളെ 'യുദ്ധമില്ലാ മാനുഷിക ഇടനാഴി'കളായി  മാറ്റാന്‍ തീരുമാനിച്ചത്. ഇതേസമയം, ഇനി ചര്‍ച്ച നേരിട്ട് നടത്താമെന്ന് യുക്രെയിന്‍ പ്രസിഡന്റ് വ്ളോഡ്മിര്‍ സെലന്‍സ്‌കി റഷ്യന്‍ പ്രസിഡന്റ് വ്ളാഡ്മിര്‍ പുടിനോട് ആവശ്യപ്പെട്ടു. ◼️യുക്രെയിനില്

today news

കൂടുതൽ‍ കാണിക്കുക