* ഇന്നലെ ഹൃദയാഘാതം മൂലമായിരുന്നു ജിനേഷ് ബാബുവിന്റെ നിര്യാണം വേങ്ങര: ഇന്നലെ അന്തരിച്ച അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരള യുടെ വേങ്ങര യൂണിറ്റ് മെമ്പറും കുറ്റാളൂർ മലബാർ വർക്ക്ഷോപ്പ് ഉടമയുമായിരുന്ന പറമ്പിൽ ജിനേഷ് ബാബുവിന്റെ നിര്യാണത്തിൽ അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്പ് കേരളയുടെ വേങ്ങര യൂണിറ്റ് അനുശോചന യോഗം നടത്തി. വേങ്ങര വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന യോഗത്തിൽ വേങ്ങര പോലീസ് സബ് ഇൻസ്‌പെക്ടർ അബൂബക്കർ, എ എ ഡബ്ല്യു കെ ജില്ലാ ട്രഷറർ ശ്രീനിവാസൻ, മുൻ ജില്ലാ സെക്രട്ടറി എ ഡി ശ്രീകുമാർ, സബാഹ് കുണ്ടു പുഴക്കൽ, വ്യാപാരി വ്യവസായി വേങ്ങര യൂണിറ്റ് സെക്രട്ടറി അസീസ് ഹാജി, നാസർ അഞ്ചു കണ്ടൻ, സലിം അഞ്ചു കണ്ടൻ, തീരം റസിഡൻസ് അസോസിയേഷൻ സെക്രട്ടറി നാസർ പൂക്കയിൽ, സോഷ്യൽ ട്രാവൽസ് കുഞ്ഞിപ്പ കോയ മാഷ്, സി എസ് സജീർ, നിയാസ്, എ എ ഡബ്ല്യു കെ വേങ്ങര യൂണിറ്റ് പ്രസിഡന്റ് പ്രകാശൻ, സെക്രട്ടറി കുഞ്ഞുട്ടി പ്രദീപ് കുമാർ, ട്രഷറർ അനീഷ് കുമാർ, വൈസ് പ്രസിഡണ്ട് സുധീഷ്, ജോയിൻ സെക്രട്ടറി ഗോപിനാഥൻ, മനോജ് കുമാർ എന്നിവർ അനുശോചന യോഗത്തിൽ പങ്കെടുത്ത് സംസാരിച്ചു.