വെറുമൊരു പരസ്യമല്ലിത് ഒരു വലിയ സന്ദേശം കൂടിയാണിത് പടപ്പുകൾ തമ്മിലുള്ള സാമ്പത്തിക ഇടപാട് അത് അവർ തമ്മിൽ തന്നെ തീർക്കണം അത് പടച്ചവൻ പൊരുത്തപ്പെടില്ല മുപ്പത് വർഷമായിട്ടും ആ ബാധ്യത തീർക്കാൻ ശ്രമിക്കുന്ന ആ ഉപ്പയുടെ മക്കൾക്ക് അവരെ കണ്ടെത്താൻ സഹായിക്കാം ഈ പോസ്റ്റ് share ചെയ്യുമല്ലോ
ചെമ്മാട് തിരൂരങ്ങാടി നഴ്സിംഗ് ഹോം ഉടമ വലിയാട്ട് റഫീഖ് (58) നിര്യാതനായി. പരേതരായ ഡോ. സൈദ് മുഹമ്മദ്- ഡോ. ആരിഫാബി എന്നിവരുടെ മകനാണ്. ഇന്ന് (വ്യാഴം) രാവിലെ ചെമ്മാട് സലഫി മസ്ജിദിൽ സുബഹി നമസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് (വ്യാഴം) രാത്രി 9.30 ന് ചെമ്മാട് ജുമുഅത്ത് പള്ളിയിൽ. തിരൂരങ്ങാടി ഓർഫനേജ് കമ്മറ്റി അംഗവും ചെമ്മാട് ശാഖാ കെ എൻ എം. ജോയിൻ്റ് സെക്രട്ടറിയും ആയിരുന്നു. ഭാര്യ: സബീന (ചെറുവണ്ണൂർ). മക്കൾ: ഡോ. റസീൽ (മുംബൈ), റായിദ് (മുംബൈ), റന്ന. മരുമകൾ: ഫിദ (വട്ടോളി). സഹോദരങ്ങൾ:മുനീർ വലിയാട്ട്, സുബൈദ