ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 28, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

വേങ്ങര പഞ്ചായത്ത് ഭരണസമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതക്കും എതിരെ പ്രതികരിക്കുക - സിപിഐ(എം) വേങ്ങര ലോക്കൽ കമ്മിറ്റി

വേങ്ങര പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ സംഭവങ്ങൾ ഭരണ സമിതി അംഗങ്ങളുടെ കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും ഒടുവിലത്തെ ഉദാഹരണ മാണ്. മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് ഭരണ സമിതിക്ക് ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നതിലല്ല താല്പര്യമെന്നത് ജനങ്ങൾക്കാകെ ബോധ്യമായതാണ്. ഭവനം, കൃഷി, ശുചീകരണം, ദുർബല വിഭാഗങ്ങളുടെ ക്ഷേമം, തൊഴിൽ എന്നീ മേഖലകളിൽ നൂതന പദ്ധതികൾ ശാസ്ത്രീയമായി ആവിഷ്ക്കരിച്ച് നടപ്പിലാക്കാൻ ഈ ഭരണ സമിക്ക് കഴിയുന്നില്ല. കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്നും ലഭിക്കുന്ന ഫണ്ടും പഞ്ചായത്തിന്റെ തനത് ഫണ്ടും അഴിമതിയിലൂടെ പരമാവധി വെട്ടിവിഴുങ്ങുക എന്നതിലാണ് ഭരണ സമിതി അംഗങ്ങളുടെ മത്സരം. കുടുംബങ്ങൾക്ക് ബയോബിൻ നൽകുന്നതിന് ഇരുപത്തി രണ്ട് ലക്ഷം രൂപയുടെ പദ്ധതി നേരത്തെ അംഗീരിക്കുകയും ജനങ്ങളിൽ നിന്നും ഗുണഭോക്ത് വിഹിതം പിരിച്ചെടുക്കുകയും ബയോബിൻ സർക്കാർ ഉടമസ്ഥതയിലുള്ള മുണ്ടൂരിലെ ഐആർടിസിയിൽ നിന്നും വാങ്ങിക്കാൻ ഓർഡർ നൽകുകയും ചെയതിരുന്നതാണ്. കേന്ദ്രസർക്കാരിന്റെ എഴുപത് അതിന് ശേഷം ലക്ഷം ഫണ്ട് ലഭിച്ചതിൽ ഇരുത്തി രണ്ട് ഇതിലേക്ക് മാറ്റാം എന്ന് രൂപയുടെ ലക്ഷം കൂടി കണ്ടപ്പോഴാണ് ഭരണസമിതിക്ക്

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങൾക്കെതിരെയുള്ള വധ ഭീഷണി ഗൗരവത്തോടെ കാണണമെന്ന് മുഖ്യമന്ത്രിയോട് മുസ്ലിം ലീഗ്

വധഭീഷണിയുണ്ടെന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ പ്രസ്താവന ഗൗരവമുള്ളതാണെന്നും ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇത്തരം സംഭവങ്ങളുടെ കാരണമെന്നും മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇൻചാർജ് പി.എം.എ സലാം പറഞ്ഞു. മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി പിണറായി ഇക്കാര്യം ഗൗരവത്തിലെടുക്കണം. ജിഫ്രി തങ്ങളുമായി സംസാരിച്ചപ്പോൾ അത്ര ഗൗരവമുള്ള കാര്യമല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹം ഗൗരവമായി എടുത്തില്ലെങ്കിലും ഞാനത് ഗൗരവമായി എടുക്കുകയാണ്. കേരളത്തിലെ ക്രമസമാധാന നിലക്ക് ഭംഗം വന്നിരിക്കുന്നു. ഇവിടെ മതനേതാക്കൾക്കും പണ്ഡിതർക്കും വരെ ഭീഷണി വന്നിരിക്കുന്നു. ആഭ്യന്തര വകുപ്പിന്റെ പരാജയമാണ് ഇതിനുള്ള കാരണം. - അദ്ദേഹം വ്യക്തമാക്കി.  മുഖ്യമന്ത്രി മുസ്‌ലിം ലീഗിനെതിരെ നടത്തുന്നത് കൊലവിളി പ്രസംഗമാണെന്നും പി.എം.എ സലാം പറഞ്ഞു. മുഖ്യമന്ത്രിയുടെ വർഗീയ ആരോപണം ആഭ്യന്തര വകുപ്പിന്റെ വീഴ്ച മറച്ചുവെയ്ക്കാനാണ്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഏറ്റെടുക്കണം. ലീഗ് വഖഫ് സംരക്ഷണ റാലി നടത്തിയത് കഴിഞ്ഞ ഒൻപതാം തിയ്യതിയാണ്. കഴിഞ്ഞ 20 ദിവസമായി ലീഗിന് നേരെ കൊ

പാണക്കാട് കുടുംബത്തെ കുറിച്ചു പറയുന്ന സിനിമയുടെ കഥാകൃത്ത് നബീൽ അഹമ്മദ്‌ പാണക്കാട് കുടുംബത്തെ സന്ദർശിച്ചു

പാണക്കാട് കുടുംബത്തിന്റെ നിലപാടുകളും, കർമങ്ങളും  സമൂഹത്തിന് വലിയ സന്ദേശങ്ങളാണ് എല്ലാകാലത്തും നൽകിയിട്ടുള്ളത്. അത്തിമുത്തുവിന്റെയും മാലതിയുടെയും കാര്യത്തിൽ സംഭവിച്ചതും ആ നന്മയുടെ ആവർത്തനമാണ്. ആ സംഭാവത്തെ  ആസ്‌പദമാക്കി നിർമ്മിച്ച സിനിമയുടെ കഥാകൃതാണ്  നബീൽ അഹമ്മദ്‌ മലപ്പുറം • കാരുണ്യ സ്പർശം കൊണ്ട് ദേശത്തിന്റെയും ഭാഷ യുടെയും അതിർത്തികൾ മായ്ക്കുന്ന കൊടപ്പനയ്ക്കൽ പെരുമ തമിഴ് വെള്ളിതിരയിലും മനം കവരുന്നു. കുവൈത്തിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശിയെ കൊലക്കയറിൽനിന്നു രക്ഷിക്കാൻ പാണക്കാട് മുനവ്വറലി തങ്ങൾ നടത്തിയ ഇടപെടലുകൾ പരാമർശിക്കുന്ന ബ്ലഡ്മണി' എന്ന തമിഴ്ചിത്രം കഴിഞ്ഞ ദിവസം റി ലീസായി. കുവൈത്തിൽ വധശി ക്ഷയ്ക്ക് വിധിക്കപ്പെട്ട 2 തമി ഴ്നാട്ടുകാരെ രക്ഷിക്കാൻ മാധ്യമ പ്രവർത്തക നടത്തുന്ന ശ്രമങ്ങളാണു സിനിമയുടെ ഇതിവൃത്തം. തമിഴ്നാട്ടിലെ തഞ്ചാവൂർ പട്ടുകോട്ട സ്വദേശി അർജുൻ മാരിമുത്തുവിനെ  കൊലക്കയറിൽനിന്ന്  രക്ഷിച്ചതു മുനവ്വറലി ശിഹാബ് തങ്ങളുടെ ഇടപെടലായിരുന്നു. കൂടെ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ കുവൈത്തിൽ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു കഴിയുകയ

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്രവർത്ത

വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വാക്കേറ്റം; പ്രസിഡന്റ് ഇറങ്ങിപ്പോയി 44 ലക്ഷം രൂപ ചെലവഴിച്ച് ബയോ ബിൻ വാങ്ങിയതുമായി ബന്ധപ്പെട്ട ചർച്ചയാണ് അലസിപ്പിരിഞ്ഞത് വേങ്ങര: ഗ്രാമപഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ രൂക്ഷമായ വാക്കേറ്റം. അഭിപ്രായഭിന്നതകൾ ക്കിടയിൽ ഗ്രാമപഞ്ചായത്ത് പ്രസി ഡന്റ് കെ.പി. ഹസീന ഫസൽ ഇറങ്ങിപ്പോയി. ബയോ ബിൻ വാങ്ങു ന്നതുമായി ബന്ധപ്പെട്ടുണ്ടായ അ ഭിപ്രായഭിന്നതകൾക്കിടയിലാണ് പ്രസിഡന്റ് രോഷാകുലയായി ഇ റങ്ങിപ്പോയത്. ബയോ ബിൻ വാങ്ങാൻ അനുവദിച്ച 44 ലക്ഷം പയുടെ വിനിയോഗവുമായി ബന്ധപ്പെട്ടാണ് ഭരണകക്ഷി അംഗങ്ങൾ തമ്മിൽ വഴക്കും വാക്കേറ്റ വുമുണ്ടായത്. . സർക്കാർ ഏജൻ സിയായ ഐ.ആർ.ടി.സിയിൽനിന്ന് ബയോ ബിൻ വാങ്ങാൻ നേരത്തെ  തീരുമാനിച്ചത് പ്രകാരം ഓർഡർ നൽകുകയും  ബിന്നുകൾ എത്തിക്കുകയും ചെ യ്തിട്ടുണ്ട്. അതിനിടയിലാണ് ബയോ ബിൻ വാങ്ങാൻ ഇ-ടെൻഡർ വിളിക്കണമെന്ന് പ്രസിഡന്റ് കെ. പി. ഹസീനയും ഏതാനും മൊബർമാരും യോഗത്തിൽ ആവശ്യ പ്പെട്ടത്.   തിങ്കളാഴ്ചയിലെ വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം സാക്ഷ്യം വഹിച്ചത് അ പൂർവ രംഗങ്ങൾക്ക്. 17 ഭരണകക്ഷി അംഗങ്ങളൊ ന്നാകെ പ്രസിഡന്റിനെതിരെ തിരിഞ്ഞെങ്കിലും ഒന്നിനും വഴങ്ങാതെ പ്രസിഡന്

ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പ പുതുപ്പറമ്പിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ബി.ഡി. കെ തിരൂരങ്ങാടി താലൂക്ക് കമ്മിറ്റിയും  ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി പെരിന്തൽമണ്ണ ഗവ: ബ്ലഡ് ബാങ്കിന്റെ സഹകരണത്തോടെ പുതുപ്പറമ്പിൽ വെച്ച് സന്നദ്ധ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.100 നന്മ മനസ്സുകൾ റെജിസ്റ്റർ ചെയ്ത ക്യാമ്പിൽ 73 പേർ രക്തദാനം ചെയ്തു.  ബി.ഡി.കെ മലപ്പുറം ജില്ലാ പ്രസിഡന്റ് രഞ്ജിത്ത് വെള്ളിയാമ്പുറം, രക്ഷാധികാരി യൂസഫ് അലി പുതുപറമ്പ്,  ജില്ലാ ജോയിന്റ് സെക്രട്ടറി സനൂപ് കോട്ടയക്കൽ .തിരൂരങ്ങാടി താലൂക്ക് സെക്രട്ടറി ജുനൈദ് പി.കെ , ട്രഷറർ ഷിബു വേങ്ങര,  എക്സിക്യൂട്ടീവ് മെമ്പർമാരായ മുനീർ പുതുപറമ്പ്, ഉനൈസ് സ്വാഗതമാട്, ഷബീർ , ഇസഹാഖ്, അഫ്സൽ , സനൂപ് തെയ്യാല, ഫവാസ് , ഉസ്മാൻ , സൽമാൻ വലിയോറ, ബി ഡി കെ തിരൂർ താലൂക്ക് കോർഡിനേറ്റർമാരായ അലവി വൈരങ്കോട്, റുക്സാൻ, തിരൂരങ്ങാടി എയ്ഞ്ചൽസ് വിങ്ങ് കോർഡിനേറ്റർമാരായ നിരഞ്ജന, ബിൻസി, ഫിദ, സുബ്ന, സനിത , ജി എച്ച് എസ് എസ് പുതുപ്പറമ്പ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ഷറഫുദീൻ ആലങ്ങാടൻ  , മറ്റ് എൻ എസ് എസ് വളണ്ടിയേഴ്സ് എന്നിവർ  ക്യാമ്പിന് നേതൃത്വം വഹിച്ചു.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm