ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 25, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഫോൺ കോൾ വിവരം കമ്പനികൾ 2 വർഷം സൂക്ഷിച്ചുവയ്ക്കണം പുതിയ ഉത്തരവ്

ഫോൺ കോൾ വിവരം കമ്പനികൾ 2 വർഷം സൂക്ഷിച്ചുവയ്ക്കണമെന്ന് ടെലികോം കമ്പനികൾക്കു നിർദേശവുമായി കേന്ദ്ര ഉത്തരവ് ന്യൂഡൽഹി • ടെലികോം ഇന്റർനെറ്റ് കമ്പനികൾ ഉപയോക്താക്കളുടെ ഫോൺ കോൾ വിവരങ്ങൾ (കോൾ ഡീറ്റെയിൽ റെക്കോർഡ് സിഡിആർ) 2 വർഷത്തേ ക്കു സൂക്ഷിച്ചുവയ്ക്കണമെന്നു കേന്ദ്ര ടെലികോം വകുപ്പ് ഉത്തരവിറക്കി. ഇതുവരെ ഇത് ഒരു വർഷമായിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് 2 വർഷ മാക്കുന്നത്. ഇതിനായി ടെലികോം കമ്പനികളുമായുള്ള യൂണിഫൈഡ് ലൈസൻസ് എഗ്രിമെന്റ് ഭേദഗതി ചെയ്തു. പല അന്വേഷണത്തിനും ഒരു വർഷത്തിലധികം സമയമെടുക്കുന്നതിനാൽ കാലപരിധി നീട്ടണമെന്നു സുരക്ഷാഏജൻസികൾ ആവശ്യപ്പെട്ടതായാണു വിവരം. 2 വർഷം കഴിഞ്ഞാലും ആവശ്യമെങ്കിൽ ചില വ്യക്തികളുടെ കോൾ വിവരങ്ങൾ നിലനിർ ത്താൻ അന്വേഷണ ഏജൻസി കൾക്ക് ആവശ്യപ്പെടാം. ഇന്റർനെറ്റ് സേവന ദാതാക്കൾ ഇന്റർനെറ്റ് ടെലിഫോണി' വിവ രങ്ങൾ, ഐപി വിവരങ്ങൾ എന്നിവയും സൂക്ഷിക്കണം. സിഡിആറിൽ അടങ്ങിയ വിവരങ്ങൾ ആര് ആരെയൊക്കെ വിളിച്ചു. തീയതി, വിളിച്ച സമയം, കോൾ ദൈർഘ്യം, ടവർ പരിധി തുട ങ്ങിയ വിവരങ്ങൾ ടെക്സ്റ്റ് രൂ പത്തിൽ സൂക്ഷിക്കുന്നതിനെ യാണ് സിഡിആർ അഥവാ കോൾ ഡീറ്റെയിൽ റെക്കോർഡ് എന്നു പറയുന്നത്. കേസ് അന്

വഖഫ് വിഷയത്തിൽ സർക്കാർ പിന്മാറുന്നത് വരെ സമരം തുടരുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ

വഖഫ് വിഷയത്തിൽ സർക്കാർ പിന്മാറുന്നത് വരെ സമരം തുടരുമെന്ന് മുസ്ലിംലീഗ് ഉന്നതാധികാര സമിതി അംഗം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സർക്കാർ അഴകൊഴമ്പൻ നിലപാട് അവസാനിപ്പിക്കണം. വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടുന്നതിനെതിരെ സമുദായം ഒറ്റക്കെട്ടാണ്. ഈ വികാരം സർക്കാർ മനസ്സിലാക്കണം. മുസ്ലിംലീഗ് സമരം ശക്തമാക്കും. കോഴിക്കോട് കടപ്പുറത്ത് നടത്തിയ റാലിയിൽ വിചാരിച്ചതിനേക്കാൾ ആളുകളാണ് ഒഴുകിയെത്തിയത്. വഖഫ് സ്വത്തിന്റെ പരിരക്ഷ ഉറപ്പ് വരുത്തുക എന്ന വിശ്വാസിയുടെ കടമയുടെ ഭാഗമായാണ് ജനം ഒഴുകി വന്നത്. ഇക്കാര്യം സർക്കാർ ഉൾക്കൊള്ളണം. സർക്കാർ തീരുമാനം പിൻവലിക്കുന്നത് വരെ സമര രംഗത്ത് തുടരും. അടുത്തയാഴ്ച ചേരുന്ന നേതൃസമിതി യോഗം തുടർ സമര പരിപാടികൾ ആലോചിക്കും. -സാദിഖലി തങ്ങൾ വ്യക്തമാക്കി.

കൊടപ്പനക്കൽ തറവാടിന്റെമഹത്വം തമിഴ് സിനിമയിലും മുനവ്വറലി തങ്ങളെ എടുത്ത് പറഞ്ഞ സിനിമയിലെ രംഗം കാണാം

കൊടപ്പനക്കൽ തറവാടിന്റെ മഹത്വം തമിഴ് സിനിമയിലും  ... കുവൈത്തിലെ ജയിലിൽ വധശിക്ഷ കാത്തു കിടന്ന അത്തിമുത്തുവിന് ജീവിതം തിരിച്ചു കിട്ടിയത് മുനവ്വറലി തങ്ങളുടെ ഇടപെടലിലൂടെയായിരുന്നു. ആ സഹോദരന് ആവശ്യമായ പണം കണ്ടെത്താൻ Blood money ( കൊലകുറ്റം ചുമത്തി വാങ്ങുന്ന തുക ) മുനവ്വറലി തങ്ങൾ നടത്തിയ ഇടപെടലിനെ മലയാളികൾ അത്ഭുദാദരത്തോടെയാണ് നോക്കി കണ്ടത്. കേരളം ഒരേ സ്വരത്തിൽ അഭിനന്ദിച്ച ആ പുണ്യ പ്രവർത്തനവും പിതാവ് ശിഹാബ് തങ്ങളുടെയും കൊടപ്പനക്കൽ തറവാടിന്റെയും മഹത്വം വധശിക്ഷയുടെ കഥ പറയുന്ന തമിഴ് സിനിമയായ ബ്ലഡ്‌ മണിയിലൂടെ  അവതരിപ്പിച്ചിരിക്കുകയാണ് മലപ്പുറം • കാരുണ്യ സ്പർശം കൊണ്ട് ദേശത്തിന്റെയും ഭാഷ യുടെയും അതിർത്തികൾ മായ്ക്കുന്ന കൊടപ്പനയ്ക്കൽ പെരുമ തമിഴ് വെള്ളിതിരയിലും മനം കവരുന്നു. കുവൈത്തിൽ വധ ശിക്ഷയ്ക്കു വിധിക്കപ്പെട്ട തമിഴ്നാട് സ്വദേശിയെ കൊലക്കയറിൽനിന്നു രക്ഷിക്കാൻ പാണക്കാട് മുനവ്വറലി തങ്ങൾ നടത്തിയ ഇടപെടലുകൾ പരാമർശിക്കുന്ന ബ്ലഡ്മണി' എന്ന തമിഴ്ചിത്രം കഴിഞ്ഞ ദിവസം റി ലീസായി. കുവൈത്തിൽ വധശി ക്ഷയ്ക്ക് വിധിക്കപ്പെട്ട 2 തമി ഴ്നാട്ടുകാരെ രക്ഷിക്കാൻ മാധ്യമ പ്രവർത്തക നടത്തുന്ന ശ്രമങ്ങളാണു സ

VVC VALIYORA യുടെ മൂന്ന് കളിക്കാർക്ക് ജില്ലാ ടീമിലേക്ക് സെലെക്ഷൻ ലഭിച്ചു

മലപ്പുറം ജില്ലാ വനിതാ വിഭാഗം  സബ്ജൂനിയർ  വോളിബോൾ ടീമിലേക്ക് വി വി സി വലിയോറയുടെ മുന്ന് പേർക്ക് സെലെക്ഷൻ ലഭിച്ചു. വി വി സി ക്ക് വേണ്ടി വടകരയിൽനിന്നും മലപ്പുറം ജില്ലാ സബ്ജൂനിയർ ചമ്പ്യാൻഷിപ്പ് കളിച്ച  ശിവാനി. ശ്രീ നന്ദ ദിലീപ്. ഋതിക മുരളി എന്നിവർക്കാണ് സെലെക്ഷൻ ലഭിച്ചത്

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm