ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 21, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മലപ്പുറം മമ്പുറം പള്ളിയുടെ സമീപം പോലീസ് ജീപ്പ് മറിഞ്ഞു

മലപ്പുറം മമ്പുറം പള്ളിയുടെ സമീപം  പോലീസ് ജീപ്പ് മറിഞ്ഞു, ഇന്ന് രാത്രി 8 മണിയോടെയാണ് അപകടം സംഭവിച്ചത്  തിരുരങ്ങാടി പോലീസ് സ്റ്റേഷനിലെ വാഹനമാണ് അപകടത്തിൽ പെട്ടത്. തിരുരങ്ങാടി പോലീസ് സ്റ്റേഷനിലെ   2പോലീസുകാർക്ക്  പരിക്ക് ഉണ്ട്, 

അരയറ്റം വെള്ളമുള്ള തോട്ടിൽ വേങ്ങര സ്വദേശിയുടെ മൃതദേഹം കണ്ടത്തി

കരിമ്പിലി  സ്വദേശിയായ യുവാവ് കോട്ടയത്ത് മുങ്ങിമരിച്ചു  വേങ്ങര കരിമ്പിലി സ്വദേശി സുധീഷ് ആണ്  കോട്ടയം മണിപ്പുഴയിലെ കൈത്തോട്ടിൽ  മുങ്ങി മരിച്ചത്. വേങ്ങര കരിമ്പിലി വേളോട്ട് പടിക്കൽ ശശിയുടെ മകനാണ്  സുധീഷ് (33). ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് മണിപ്പുഴ ഈരയിൽക്കടവ് ബൈപാസ് റോഡിന്റെ തുടക്കത്തിലുള്ള കലുങ്കിന് സമീപം തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.  അരയറ്റം വെള്ളമുള്ള തോട്ടിൽ തല മാത്രം പുറത്ത് കാണത്തക്ക രീതിയിലാണ് മൃതദേഹം കിടന്നിരുന്നത്. മണിപ്പുഴ നാട്ടകം ഗസ്റ്റ് ഹൗസ് റോഡിൽ പഴക്കട നടത്തുകയായിരുന്നു സുധീഷ്‌.  കടകൾക്ക് പിന്നിലായി ജോലിക്കാരാണ്‌ ആദ്യം മൃതദേഹം കണ്ടത്. തുടർന്ന് ഇവർ നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിച്ചു. കലുങ്കിന് സമീപമിരുന്നപ്പോൾ കാൽവഴുതി തോട്ടിൽ വീണതാകാനാണ് സാധ്യതയെന്നാണ്‌ വിവരം. സംഭവമറിഞ്ഞ് ആളുകൾ പ്രദേശത്ത് തടിച്ചുകൂടി. പൊലീസും അഗ്നിരക്ഷാ സേനയും എത്തിയ ശേഷം മൃതദേഹം കരയ്‌ക്കെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി.  മൃതദേഹത്തിന് ഒരു ദിവസത്തെ പഴക്കമുണ്ടെന്നാണ് കരുതുന്നത്‌.

എടപ്പാൾ മേൽപ്പാലം ഇനി നാടിന് സ്വന്തം ജനുവരി 8 ന്ന് നാടിന്ന് സമർപ്പിക്കും

 എടപ്പാൾ മേൽപ്പാലം മലപ്പുറം ജില്ലയിലെ ഒരു ടൗണിന് കുറുകെ സംസ്ഥാന-ദേശീയ പാതകൾക്ക് മുകളിലൂടെ പണിത പ്രഥമ മേൽപ്പാലമാണ്. ഈ പാലം  പുതുവൽസര സമ്മാനമായി ബഹു: പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി ശ്രീ മുഹമ്മദ് റിയാസ് ജനുവരി 8ന്ന്  നാടിന്  സമർപ്പിക്കും. ഗതാഗതക്കുരുക്കിൽ വീർപ്പ് മുട്ടുന്ന എടപ്പാളിനെ ശാശ്വതമായി രക്ഷിക്കാനും ഇതുവഴി കടന്ന് പോകുന്ന ദീർഘദൂര യാത്രക്കാരുടെ പ്രയാസങ്ങൾ എന്നന്നേക്കുമായി ദൂരീകരിക്കാനും വേണ്ടിയാണ് എടപ്പാൾ ഫ്ലൈഓവർ പദ്ധതി PWD വകുപ്പ് വിഭാവനം  ചെയ്തത്. 2012 ലാണ് എടപ്പാൾ മേൽപ്പാലവുമായി ബന്ധപ്പെട്ട ആദ്യ പ്രപ്പോസൽ അന്നത്തെ സർക്കാരിന് നൽകിയത്. 2016 ൽ പ്രസ്തുത സ്കീം  ഒന്നാം പിണറായി സർക്കാറിൻ്റെ പരിഗണനക്കായി സമർപ്പിച്ചു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി മേൽപ്പാലത്തിന് ആവശ്യമായ തുക അനുവദിച്ചു. സാങ്കേതികാനുമതിക്ക് ശേഷം പ്രവൃത്തി ടെൻഡർ ചെയ്തു. ആദ്യ തവണ ഭീമമായ തുക അധികമായി ക്വോട്ട് ചെയ്തതിനാൽ രണ്ടാമതും ടെൻഡർ ചെയ്യേണ്ടിവന്നു. അതിൽ ഏറ്റവും കുറച്ച് ക്വോട്ട് ചെയ്തത് ഏറനാട് എഞ്ചിനീയറിംഗ് എൻ്റെർപ്രൈസസാണ്. ടെൻഡർ തുകയെക്കാൾ 33% വർധിച്ച തുകക്കാണ് അവർ ടെൻഡർ ചെയ്...

P.A. ഇബ്രാഹിം ഹാജിയുടെ ജനാസ നമസ്ക്കാരം. പൊതുദർശന വിവരങ്ങൾ താഴെ കാണും പ്രകാരം ക്രമീകരിച്ചിരിക്കു

. ആ സ്നേഹ സാനിധ്യം ഓര്‍മ്മയായി....! ചന്ദ്രിക ഡയറക്ടറും, സി.എച്ച് സെന്‍റെറിന്‍റെയും,ശിഹാബ് തങ്ങള്‍ സെന്‍റെര്‍ ഫോര്‍ ഹ്യൂമാനിറ്റിയുടെയും ,ബെംഗളൂരു കെഎംസിസി യുടെയും അടക്കം  നിരവധി കാരുണ്യ പ്രവർത്തനങ്ങളുടെ നെടും തൂണും  വിദ്യാഭ്യാസ പ്രവർത്തകനുമായ *ഡോക്ടർ പി.എ ഇബ്രാഹിം ഹാജി അന്തരിച്ചു     പ്രമുഖ വ്യവസായിയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് കോ ചെയർമാനുമായ പി.എ.ഇബ്രാഹിം ഹാജി (78) വയസായിരുന്നു  കോഴിക്കോട് മിംസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. മസ്തിഷ്കാഘാതത്തെ തുടർന്ന് ദുബായ് ഹെൽത്ത് കെയർ സിറ്റിയിൽ പ്രവേശിപ്പിച്ച ഇബ്രാഹിം ഹാജിയെ തിങ്കളാഴ്ചയാണ് കോഴിക്കോട് മിംസിലേക്ക് മാറ്റിയത്. ഇൻഡസ് മോട്ടോർസ് സ്ഥാപകനും വൈസ് ചെയർമാനുംകൂടിയായിരുന്ന ഇബ്രാഹിം ഹാജി പേസ് ഗ്രൂപ്പ് ചെയർമാൻ സെഞ്ചുറി ടൂർസ് ആൻഡ് ട്രാവൽ ചെയർമാൻ തുടങ്ങിയ പദവികളും അലങ്കരിച്ചിരുന്നു. മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രികയുടെ ഡയറക്ടറും കൂടിയാണ്. 1943 സെപ്റ്റംബർ ആറിന് കാസർകോട് പള്ളിക്കരയിൽ അബ്ദുല്ല ഹാജിയുടെയും ആയിശയുടെയും മകനായി ജനിച്ച ഇബ്രാഹീം ഹാജി 1966ലാണ് ഗൾഫിലേക്ക് ചേക്കേറിയത്. പിന്നീട് ടെക്സ്റ്റ...

നല്ല മീനിനെ തിരിച്ചറിയാനുള്ള വഴികൾ

മലയാളിയുടെ ഭക്ഷണ വിഭവങ്ങളില്‍ ഭൂരിഭാഗത്തിനും ഒഴിവാക്കാനാകാത്ത ഒന്നാണ് മത്സ്യം. പെട്ടെന്ന് ലഭിക്കുമെന്നതും പോഷകസമൃദ്ധമാണെന്നതും മീനുകളുടെ ജനപ്രീതി കൂട്ടുന്നു. വിപണിയില്‍ ലഭിക്കുന്ന മീനുകളില്‍ പലതും പഴകിയതും രാസവസ്തുക്കള്‍ ഉപയോഗിച്ചവയുമാണ്. അതുകൊണ്ടുതന്നെ വാങ്ങുമ്പോള്‍ നല്ല മീന്‍ തന്നെ നോക്കി വാങ്ങാന്‍ ഏറെ ശ്രദ്ധിക്കണം. എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. കടല്‍ മത്സ്യങ്ങള്‍ പലപ്പോവും പത്തുദിവസം കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ. അതുകൊണ്ടു തന്നെ മാര്‍ക്കറ്റുകളില്‍ എത്തുന്നതിനു മുമ്പേ അവയുടെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. അതുകൊണ്ട് കടല്‍ മത്സ്യങ്ങളില്‍ കൃത്രിമത്തിന് സാധ്യത കൂടുതലാണ്. എന്നാല്‍ മത്തി, നത്തോലി പോലുള്ള ചെറിയ മീനുകള്‍ താരതമ്യേന രാസവസ്തുക്കള്‍ ചേര്‍ക്കാത്തവയും എന്നാല്‍ പോഷക സമ്പുഷ്ടവുമാണ്. നല്ല മത്സ്യത്തിന്റേത് ഉറച്ചതും തിളക്കമുള്ളതുമായ മാംസമായിരിക്കും. ഐസിട്ട മീനിന്റെ മാംസവും ഉറച്ചിരിക്കും എന്നാല്‍ ഇവ വിളറിയിരിക്കും. മീനില്‍ ചെറുതായി അമര്‍ത്തുമ്പോഴേ കുഴിഞ്ഞു പോകുകയാണെങ്കില്‍ അത് ചീത്ത മീനാണ്. മീന്‍ ഫ്രഷ് ആണോയെന്നറിയാന്‍ സഹായിക്കുന്ന മറ്റൊന്ന് മീനി...

പ്രധാന വാർത്തകൾ ഒറ്റ ക്ലിക്കിൽ -today latest news

2021 | ഡിസംബർ 21 | 1197 |  ധനു 6 | ചൊവ്വ |പുണർതം 1443ജുമാ: ഊല 15 ➖➖➖➖➖➖➖➖ 🔳രാജ്യത്ത് കുട്ടികള്‍ക്ക് കൊവിഡ് വാക്സിന്‍ ഉടനെയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേര്‍ ആദ്യ ഡോസ് വാക്സിന്‍ സ്വീകരിച്ചു. 137 കോടി വാക്സിന്‍ ഇതുവരെ നല്‍കിയെന്നും ആരോഗ്യ മന്ത്രി അറിയിച്ചു. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. 🔳ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ ആര്‍.ടി.പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്ന് ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്കാണ് പരിശോധന നിര്‍ബന്ധമാക്കിയത്. ടെസ്റ്റ് നടത്തുന്നതിനായി മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം എയര്‍ സുവിധ പോര്‍ട്ടലില്‍ സജ്ജമാക്കും. സിവില്‍ ഏവിയേഷന്‍ മന്ത്രാലയം ഇത് സംബന്ധിച്ച ഉത്തരവിറക്കി. നിലവില്‍ ഡല്‍ഹി, മുംബൈ, കോല്‍ക്കത്ത, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ് എന്നീ വിമാനത്താവളങ്ങളില്‍ എത്തുന്ന...

കോയ മാഷേ MLA കെ പി എ മജീദ് സാഹിബ്‌ ഉപഹാരം നൽകി അഭിനന്ദിച്ചു

പഞ്ചായത്ത് വകുപ്പിൽ 100% നികുതിപിരിവ് നടത്തിയ SEU തിരൂരങ്ങാടി മണ്ഡലം പ്രസിഡൻന്റ്  കോയയെ  SEU മണ്ഡലം സമ്മേളനത്തിൽ വെച്ച്  തിരുരങ്ങാടി മണ്ഡലം  MLA കെ പി എ മജീദ് സാഹിബ്‌ ഉപഹാരം നൽകി അഭിനന്ദിച്ചു. ഇപ്പോൾ വേങ്ങര പഞ്ചായത്തിൽ ജോലിചെയ്യുന്നകോയ വലിയോറ മുതലാമാട് സ്വദേശിയാണ് 

വേങ്ങരയുടെയും പരിസര പ്രദേശങ്ങളിലെയും നാട്ടുവാർത്തകളും മറ്റു പ്രധാന വാർത്തകളും WhatsApp-ൽ തത്സമയം

കൂടുതൽ വാർത്തകൾ

വേങ്ങരയിലെ മുൻ ബസ് ജീവനക്കാരൻ കിണറ്റിൽ വീണ് മരണപെട്ടു

​വേങ്ങര : വേങ്ങര സ്വദേശി സലീം (44) കിണറ്റിൽ വീണ് മരണപ്പെട്ടു. തച്ചുരുമ്പിക്കൽ കൊളക്കാട്ടിൽ മുഹമ്മദിൻ്റെ (അപ്പോള) മകനാണ്.മരണപ്പെട്ട സലീം മുൻപ് വേങ്ങരയിൽ ബസ് ജീവനക്കാരനായിരുന്നു.   നിലവിൽ ഇദ്ദേഹം ഓട്ടോ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. ​അപകടത്തെത്തുടർന്ന് അദ്ദേഹത്തിൻ്റെ മയ്യിത്ത് തിരൂരങ്ങാടി ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും. മരണാനന്തര ചടങ്ങുകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

പതിനാലാം വാർഡിൽ തെങ് കൃഷിക്ക് ജൈവ വളം വിതരണം ചെയ്തു

വലിയോറ:വേങ്ങര ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ 2025-26വാർഷിക പദ്ധതിയിൽ ഉൾപെടുത്തി പതിനാലാം വാർഡിലെ തേങ്ങ് കർഷകർക്കുള്ള  ജൈവ വളം വിതരണം ചെയ്തു. വാർഡ് മെമ്പർ ആസ്യാ മുഹമ്മദ് വാർഡ് അംഗങ്ങൾക്കുള്ള ജൈവ വള വിതരണോദ്ഘാടനം നടത്തി. കരുമ്പിൽ അവറാൻ കുട്ട്യാക്ക, സൈതലവി വലിയ മൂച്ചിക്കൽ, അയമുട്ട്യാക്ക കുറുക്കൻ, ആലസ്സൻ കുട്ട്യാക്ക കാട്ടിൽ, ഹൈദ്രസാക്ക, അൻവർ മാട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു

 പരപ്പനങ്ങാടി▪️കരിങ്കല്ലത്താണിയിൽ മദ്ധ്യവയസ്കന് വെട്ടേറ്റു  സുഹൃത്ത് വെട്ടിയ ആയുധവുമായി പോലീസ് സ്റ്റേഷനിൽ കീഴടങ്ങി പരപ്പനങ്ങാടി കരിങ്കല്ലത്താണിയിൽ ചെമ്മാട് റോഡിൽ ഇന്ന് രാവിലെയാണ് സംഭവം ചിറമംഗലം സ്വദേശി വാൽ പറമ്പിൽ കോയ (61) നാണ് വെട്ടേറ്റത് ഇയാളെ ആക്രമിച്ച ചിറമംഗലം തിരിച്ചിലങ്ങാടി  പള്ളി പുറത്ത് മുഹമ്മദ് എന്ന ആദംബാവ (69) പരപ്പനങ്ങാടി പോലീസിൽ വെട്ടാൻ ഉപയോഗിച്ച ആയുധവുമായി കീഴടങ്ങി. ശരീരമാസകലം വെട്ടേറ്റ കോയയെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു നില ഗുരുതരമാണ് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.

ടോറസ് ലോറി ഉയർത്താൻ വന്ന ക്രൈൻ അപകടത്തിൽ പെട്ടു കൂരിയാട് -വേങ്ങര റോഡിലൂടെയുള്ള വാഹനം വഴിതിരിച്ചു വിടുന്നു

വേങ്ങര കൂരിയാട് റോഡിൽ കൂരിയാട് 33 കെവി സബ്സ്റ്റേഷനു മുന്നിൽ ക്രെയിൻ മറിഞ്ഞു. അപകടത്തെ തുടർന്ന് വൈദ്യുത പോസ്റ്റും ലൈനുകളും തകർന്നു. ഇതിനെ തുടർന്ന് കൂരിയാട് ,വെന്നിയൂർ 11 കെവി ലൈനുകൾ ഓഫ് ചെയ്തിരിക്കുന്നു. ഇത്‌ വഴിയുള്ള വാഹന ഗതാഗതവും തടസ്യപ്പെട്ടിരിക്കുന്നു.  ഇന്ന് വൈകുന്നേരം റോഡ് സൈഡിൽ താഴ്ന്ന ടോറസ് ലോറി ഉയർത്താൻ വന്ന  ക്രെയിനാണ് അപകടത്തിൽ പെട്ടത്. വാഹനങ്ങൾ മണ്ണിൽപ്പിലാക്കൽ -മുതലമാട്‌ വഴി വേങ്ങരയിലേക്കും. മറ്റു റോഡുകളിലൂടെയുമാണ് പോകുന്നത് 

കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു.

ഊരകത്ത് ഗൃഹ സമ്പർക്കത്തിന് തുടക്കം  ഊരകം :- കെ പി സി സി നിർദേശപ്രകാരം നടത്തുന്ന ഗൃഹ സമ്പർക്ക പരിപാടിക്ക് ഊരകം പഞ്ചായത്തിൽ തുടക്കം കുറിച്ചു. എല്ലാ വാർഡുകളിലും  ജനങ്ങളെ നേരിട്ട് കണ്ട് പിണറായി സർക്കാരിന്റെ ജനദ്രോഹ നടപടികൾ വിശദീകരിക്കുക എന്നത് ആണ് ലക്ഷ്യം. ഊരകം നെടുംപറമ്പ് ഭാഗം ഗൃഹ സമ്പർക്കപരിപാടിക്ക് ഡി സി സി ജനറൽ കെ എ. അറഫാത്ത്, മഹിളാ കോൺഗ്രസ്‌ ബ്ലോക്ക്‌ പ്രസിഡന്റ്‌ സി പി. മറിയാമു, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ എൻ ടി. സക്കീർ, നടക്കൽ നാസർ,സി പി. നിയാസ്, എൻ ടി നാരായണൻ, പി വി. മുഹമ്മദ് അലി, എം ടി. സഹൽ, കെ പി. ശ്രീജിത്ത്‌, എം ടി. നിഹ് മൽ എന്നിവർ നേതൃത്വം നൽകി.

തൃശ്ശൂർ കോഴിക്കോട് ദേശീയപാതയിൽ അരീത്തോട് വലിയപറമ്പിൽ നടന്ന ആക്സിഡന്റ്: മരണം 2ആയി

  ദേശീയപാത തലപ്പാറ വലിയ പറമ്പിൽ കാർ ലോറിക്ക് പിറകിലിടിച്ച് 2 പേർ മരിച്ചു തിരൂരങ്ങാടി:ദേശീയപാത തലപ്പാറ വലിയപറമ്പിൽ നിർത്തിയിട്ട ലോറിക്ക് പിന്നിൽ കാറിടിച്ച് രണ്ടു ദർസ് വിദ്യാർഥികൾ. മരിച്ചു. വൈലത്തൂർ സ്വദേശി ഉസ്‌മാൻ (24), വള്ളിക്കുന്ന് സ്വദേശി ശാഹുൽ ഹമീദ് (23) എന്നിവർ ആണ് മരിച്ചത്. താനൂർ പുത്തൻ തെരു സ്വദേശി അബ്ബാസ് (25), വേങ്ങര സ്വദേശി ഫഹദ് (24), താനൂർ സ്വദേശി സർജാസ് (24) എന്നിവർക്കാണ് പരിക്കേറ്റത്.  എല്ലാവരും തിരൂർ തലക്കടത്തൂർ ജുമുഅത്ത് പള്ളിയിലെ ദർസ് വിദ്യാർത്ഥികളാണ്. ഇന്ന് രാത്രി 8.30 ന് ആണ് അപകടം. കൊളപ്പുറം ഭാഗത്തുനിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ, നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറഞ്ഞു. ഉസ്മാൻ സംഭവ സ്ഥലത്ത് വച്ചും ശാഹുൽ ഹമീദ് തിരൂരങ്ങാടി എം.കെ .എച്ച് ആശുപത്രിയിൽ വച്ചുമായിരുന്നു മരണപ്പെട്ടത്. അപകടത്തിൽ സഹയാത്രികരായ മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്.

പൂക്കിപ്പറമ്പിൽ വാഹനപകടം, കാർ തലകിഴായി മറിഞ്ഞു

 പൂക്കിപ്പറമ്പിൽ വാഹനപകടം ഒരാൾക്ക് പരിക്ക്. പരിക്ക് പറ്റിയ ആളെ കോട്ടക്കൽ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി എന്നാണ് അറിയപ്പെടാൻ കഴിഞ്ഞത്. NH-66 ന്റെ സർവീസ് റോഡിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ തലകിഴായി മറിഞ്ഞിടുണ്ട്. വിശദ വിവരങ്ങൾ അറിവായിട്ടില്ല

പിക്കപ് ലോറിയും ബസ്സും കൂട്ടിയിടിച്ച് ബസ്സ് വീട്ടുമുറ്റത്തേക്ക് പാഞ്ഞു കയറി

ക്ലാരി മൂച്ചിക്കലിനും മമ്മാലി പ്പടിക്കും  ഇടയിൽ ഇന്ന് കാലത്ത് 7:15 ന് ആണ് സംഭവം.  ബസ്സിൽ നിറയെ യാത്രക്കാർ ഉണ്ടായിരുന്ന ങ്കിലും ആർക്കും കാര്യമായ പരിക്കില്ല. സൈഡിൽ ഉണ്ടായിരുന്ന ഒരു തെങ്ങിൽ ചാരി മറിയാതെയിരുന്നതിനാൽ ആണ് വൻ അപകടം ഒഴിവായത് അമിത വേഗതയാണ് അപകട കാരണം എന്ന് യാത്രക്കാർ പറഞ്ഞു.  തിരൂർ മഞ്ചേരി റൂട്ടിൽ  ബസ്സ് കാരുടെ  മരണ പാച്ചിൽ നിത്യ കാഴ്ചയാണ്.

കടലിൽ ഇറങ്ങിയത് മീൻ പിടിക്കാൻ; മീൻവലയിൽ കിട്ടിയത് പിച്ചളയിൽ നിർമിച്ച നാഗവിഗ്രഹങ്ങള്‍; അന്വേഷണം

താനൂർ:ഉണ്യാൽ അഴീക്കൽ കടലിൽ മത്സ്യബന്ധനത്തിനുപോയ തൊഴിലാളികൾക്ക് വലയിൽ നാഗവിഗ്രഹങ്ങൾ ലഭിച്ചു. പിച്ചളയിൽ നിർമ്മിച്ചതെന്നു കരുതുന്ന ചെറുതും വലുതുമായ ഈ വിഗ്രഹങ്ങൾക്ക് അഞ്ച് കിലോഗ്രാമിൽ അധികം തൂക്കമുണ്ട്. താനൂർ പുതിയ കടപ്പുറം സ്വദേശി ചക്കച്ചന്റെ പുരക്കൽ റസാഖിനാണ് മത്സ്യബന്ധനത്തിനിടെ ഇവ ലഭിച്ചത്. തുടർന്ന് വിഗ്രഹങ്ങൾ താനൂർ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു.ഇവ എവിടെയെങ്കിലും നിന്ന് മോഷ്ടിക്കപ്പെട്ടതാണോ, അതോ ആരെങ്കിലും കടലിൽ ഉപേക്ഷിച്ചതാണോ എന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. താനൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ മഹസർ തയ്യാറാക്കി വിഗ്രഹങ്ങൾ പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.