ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ 18, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ബുർജ് ഖലീഫയുടെ രൂപസാദിർശ്യത്തിൽ വെട്ടി ഒരുക്കിയ വാഴ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു viral photo

ബുർജ് ഖലീഫയുടെ രൂപസാദിർശ്യത്തിൽ വെട്ടി ഒരുക്കിയ വാഴ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു.ബുർജ് ഖലീഫ കാണണമെന്നുള്ള വീട്ടുകാരുടെ ആഗ്രഹം സാധിച്ചു കൊടുത്ത ഞാൻ, അങ്ങനെ വിട്ടിൽ ബുർജ് ഖലീഫ പണിതു,ഇനി വിട്ടുകർ ബുർജ് ഖലീഫ കാണണം എന്ന് പറയില്ല എന്നീ നിരവധി തലകെടോടെയാണ്  ഫോട്ടോ ഷെയർ ചെയപെടുന്നത്, ആരോ തമാശക്ക് ചെയ്ത കലാ രൂപം സോഷ്യൽ മിഡിയ ഏറ്റെടുത്തിരിക്കുകയാണ് 

BREAKING NeWS മലപ്പുറം ജില്ലയിലും ഒമിക്രോൺ സ്ഥിരീകരിച്ചു

  മലപ്പുറത്ത് ഒമിക്രോൺ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഒമാനിൽ നിന്നെത്തിയ 36 കാരൻ മംഗളൂരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ ചികിത്സയിൽ തുടരുകയാണ് ഈ വ്യക്തി. ഒമിക്രോൺ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഒന്നുമില്ല.  മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താൽ നിലവിൽ സംസ്ഥാനത്ത് എട്ട് പേർക്കാണ് ഒമിക്രോൺ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്പർക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും. സംസ്ഥാനത്ത് ഒമിക്രോൺ ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് കർശന നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവർ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി പാലിക്കണം. ഇവർ യാതൊരു കാരണവശാലും 14 ദിവസത്തേക്ക് പൊതുയിടങ്ങൾ സന്ദർശിക്കുകയോ ആൾക്കൂട്ടം ഉണ്ടാകുന്ന ചടങ്ങുകളിൽ സംബന്ധിക്കാനോ പാടില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. ഹൈ റിസ്‌ക് പട്ടികയിൽപ്പെടാത്ത രാജ്യങ്ങളിൽ നിന്നും വരുന്നവർക്കും ഒമിക്രോൺ സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് ആരോഗ്യ വകുപ്പിന്റെ പുതിയ നിർദേശങ്ങൾ. നിലവിൽ ഹൈ റിസ്‌ക് അല്ലാത്ത രാ

നാളെ ഞായറാഴ്ച വേങ്ങര ഹെൽത്ത് സെന്ററിലെ വാക്സിനേഷൻ ഉണ്ടായിരിക്കും കൂടുതൽ വിവരങ്ങൾ

🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈 *നാളെ (19/12/21 ഞായർ )* *CHC വേങ്ങര വാക്‌സിനേഷൻ ക്യാമ്പ്* ▪️▪️▪️▪️▪️▪️▪️▪️  💉 *കൊവിഷീൽഡ്*        🔴 *ഒന്നാം ഡോസും*         🔴 *സെപ്റ്റംബർ 25 നോ  അതിന് മുമ്പോ FIRST Dose എടുത്തവർക്കുള്ള രണ്ടാം ഡോസും.*  🔸 *രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ 16 മുതൽ 23 വരെ   ( 16, 17, 18, 19, 20, 21, 22, 23) വാർഡുകൾക്ക്*  1️⃣0️⃣0️⃣ *ഡോസ് വീതം*  🕤 *വാർഡ് 16, 17, 18 - രാവിലെ 9.30 മുതൽ  10.30 വരെ*   🕥 *വാർഡ് 19, 20, 21 - രാവിലെ 10.30  മുതൽ 11.30 വരെ*   🕦 *വാർഡ് 22, 23 - രാവിലെ 11.30 മുതൽ ഉച്ചയ്ക്ക് 12.30 വരെ*  *ക്യു പാലിച്ച് വാക്‌സിൻ സെന്ററിൽ  നിന്നും രാവിലെ  9.30 മുതൽ ടോക്കൺ സ്വീകരിക്കുക.* 🚨 *വിളിക്കുന്ന സമയം സ്ഥലത്തില്ലാത്ത ടോക്കൺ പിന്നീട് പരിഗണിക്കില്ല.* ➖➖➖➖➖➖➖➖➖➖➖➖➖➖ 🛑 *വാക്സിനേഷന് വരുന്നവരുടെ*         *പ്രത്യേക  ശ്രദ്ധക്ക്*  🟥 *നിർബന്ധമായും അതാത് വാർഡിന് നിശ്ചയിച്ച സമയത്തിന് മുമ്പ് സി.എച്ച്. സിയിൽ  റിപ്പോർട്ട് ചെയ്യണം* 🟥 *കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യ്ത 14 അക്ക ID, ആധാർ കാർഡ് എന്നിവ കയ്യിൽ ഉണ്ടായിരിക്കണം* 🟥 *സാങ്കേതിക  കാരണങ്ങളാൽ (കറണ്ട് പോകൽ,

രാജവെമ്പാലയെ പിടികൂടി

നിലമ്പൂർ:  കവളമുക്കട്ട യിലെ വീട്ടുവളപ്പിൽ കാണപ്പെട്ട രാജവെമ്പാലയെ പിടികൂടി.       സ്നേക്ക് റെസ്ക്യൂ സർട്ടിഫിക്കറ്റ് ഉള്ള ട്രോമാകെയർ വളണ്ടിയർ കൂടിയായ രാമൻകുത്ത് സ്വദേശി അഷ്റഫാണ്  രാജവെമ്പാലയെ പിടികൂടിയത്.*         പാലത്തിങ്കൽ സലീമിന്റെ വീട്ടുവളപ്പിൽ കാണപ്പെട്ട ഉഗ്രവിഷമുള്ള രാജവെമ്പാലയെ വീട്ടുകാർ അറിയിച്ചതനുസരിച്ച് അഷറഫ് എത്തുകയും വളരെ സാഹസികമായി പാമ്പിനെ പിടികൂടുകയും, ആർ ആർ ടിയെ അറിയിച് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് കൈമാറുകയും ചെയ്തു.     ഇതിനുമുമ്പും  ഉഗ്രവിഷമുള്ള നിരവധി പാമ്പുകളെ പിടികൂടി വനംവകുപ്പ് ഉദ്യോഗസ്ഥരെ ഏൽപ്പിട്ടുള്ള അഷ്‌റഫ് പിടികൂടുന്ന മുപ്പത്തിരണ്ടാമത് രാജവെമ്പാലയാണിത്.

ഇന്നത്തെ പ്രഭാത വാർത്തകൾ today latest news

2021 | ഡിസംബർ 18 | 1197 |  ധനു 3 | ശനി |രോഹിണി 1443 ജുമാ :ഊല 13 🔳ചില തീരുമാനങ്ങള്‍ തെറ്റായിരുന്നെങ്കിലും കേന്ദ്ര സര്‍ക്കാരിന്റെ ഉദ്ദേശങ്ങള്‍ തെറ്റായിരുന്നെന്ന് ആര്‍ക്കും പറയാനാകില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ രാജ്യത്ത് ഏറെ മാറ്റങ്ങളുണ്ടായതായി സര്‍ക്കാരിന്റെ വിമര്‍ശകര്‍ പോലും പറയുമെന്നും അമിത് ഷാ പറഞ്ഞു. ഈ സര്‍ക്കാരിനെതിരെ ഒരു ആരോപണം പോലും ഉയര്‍ന്നില്ല. ഇന്ത്യന്‍ ജനതയ്ക്ക് നഷ്ടപ്പെട്ട ജനാധിപത്യത്തിലുള്ള വിശ്വാസം പുനഃസ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാധിച്ചുവെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. 🔳ഇന്ത്യ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രണ്ടക്ക ജിഡിപി വളര്‍ച്ച കൈവരിക്കുമെന്ന ഉറപ്പില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജൂലൈ - സെപ്തംബര്‍ പാദവാര്‍ഷികത്തില്‍ 8.4 ശതമാനം വളര്‍ച്ച നേടിയതാണ് കേന്ദ്രമന്ത്രിയുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചത്. ഫെഡറേഷന്‍ ഓഫ് ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്റസ്ട്രിയുടെ 94ാമത് വാര്‍ഷിക കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന രാജ്യമായി ഇ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

വേങ്ങരയിൽനിന്നുള്ള ഇന്നത്തെ പത്ര വാർത്തകൾ

(18/3/2024) (17/3/2024) (16/3/2024) (Date :15/3/2024) old

നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യും

രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരനു പരുക്കേറ്റ സംഭവത്തിൽ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ചു മോട്ടർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിട്ടും സുരാജ് പ്രതികരിക്കാത്ത സാഹചര്യത്തിലാണിത്. ജൂലൈ 29ന് രാത്രി തമ്മനം-കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്‌പദമായ അപകടം. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി ഒടിയുകയും മറ്റു നാലു വിരലുകൾക്ക് മുറിവേൽക്കുകയും ചെയ്‌തിരുന്നു. പാലാരിവട്ടം പൊലീസാണ് എഫ്ഐആർ മോട്ടർ വാഹന വകുപ്പിനു കൈമാറിയത്. റജിസ്റ്റർ ചെയ്ത് സുരാജിന് അയച്ച നോട്ടിസ് കൈപ്പറ്റിയതിന്റെ രസീത് ആർടിഒക്ക് ലഭിച്ചിരുന്നു

കുട്ടിയെ കിട്ടി ഇനി ആരും ഷെയർ ചെയ്യണ്ട

കാണാതായ വിദ്യാർത്ഥിനിയെ കണ്ട് കിട്ടി ഇന്ന് 14-03-2024 കാണാതായ തോട്ടശ്ശേരിയറ സ്വദേശിനി  17 വയസുള്ള കുട്ടിയെ കണ്ട് കിട്ടിയിട്ടുണ്ട്. ഇനി ആരും ഷെയർ ചെയ്യേണ്ടതില്ല. മാഹിയിൽനിന്നാണ് കുട്ടിയെ കണ്ടെത്തിയത് വീട്ടുകാർ അങ്ങോട്ട് പുറപ്പെട്ടുണ്ട് എന്നും അറിയാൻ കഴിഞ്ഞു  കൂടുതൽ വിവരങ്ങൾക്ക് മുകളിലെ വീഡിയോ കാണുക  Time.8.45pm